മനോരമ കൺകണ്ട ദൈവമായി അവതരിപ്പിച്ച ചാണ്ടി സാറിന്റെ അക്കാലത്തെ ജനസമ്പർക്ക പരിപാടിയുടെ ചിത്രങ്ങൾ

ഓരോ ഫോട്ടോയുടയും ക്യാപ്ഷൻ കൂടി വായിക്കണം…

ക്യാമറാ കണ്ണിൽ പെടാത്ത യഥാർത്ഥ്യം കമന്റ്‌ ബോക്സിൽ ഉണ്ട്‌…!

കിടന്ന കിടപ്പിൽ മൂത്രം പോകുന്ന കിടപ്പ്‌ രോഗിയേയും കൊണ്ട്‌ വരെ ഓരോ മനുഷ്യരും പുലർച്ചെ മുതൽ പാതിരാത്രി വരെ തമ്പ്രാനെ കാത്ത്‌ നിൽക്കേണ്ടി വന്ന കാലം…!

അതിന്‌ മുന്നേ ഖദറിട്ട കഴുത്തറുപ്പന്മാർ തീരുമാനിക്കും ആരൊക്കെ തമ്പ്രാനെ കാണണമെന്ന്, ഖദറിട്ട കഴുതകളുടെ ഇഷ്ടക്കാർക്ക്‌ തമ്പ്രാന്റെ ആദ്യ ദർശ്ശനത്തിനുള്ള കൂപ്പൺ ലഭിക്കും. കിട്ടുന്നതിന്റെ ഫിഫ്റ്റി… ഫിഫ്റ്റി…!

ഒടുവിൽ തമ്പ്രാൻ ആയിരത്തി അഞ്ഞൂറു പോലീസിന്റെയും, അനുയായി വ്യന്ദത്തിന്റെയും അകമ്പടിയോടെയും എത്തും. ക്യാമറയ്ക്ക്‌ മുന്നിൽ എക്സ്‌റേ പരിശോധന നടത്തി ,നിന്ന നിൽപ്പിൽ തുക എഴുതും…തമ്പ്രാന്റെ ദയാവായ്പ്പ്‌…!!

പിറ്റേ ദിവസം മനോരമാദികൾ കരളലിയിപ്പിക്കുന്ന ക്യാപ്ഷനോടെ കളറ്‌ പടം മുൻ പേജിലും അകത്തെ പേജിലും നിറയ്ക്കും…

അന്ന് ആർക്ക്‌ കൊടുക്കുന്നു എന്നോ, എത്ര കൊടുക്കുന്നു എന്നോ, അർഹതയുള്ളവർക്ക്‌ ആണോ, രോഗത്തിന്റെ തീവ്രത അനുസരിച്ചാണോ ഒന്നും പ്രശ്നമില്ല, അടുത്ത്‌ നിൽക്കുന്ന ഖദർധാരി, ഇത്‌ ‘നമ്മുടെ സ്വന്തം ആളാ…’ എന്ന സർട്ടിഫിക്കറ്റ്‌ കൊടുത്താൽ മതിയാകും…!!

കാലം മാറി, പിണറായി വിജയൻ മുഖ്യമന്ത്രിയായി, പഴയ ദർശ്ശന ചികിത്സാ സഹായം മാറ്റി അപേക്ഷകൾ ഓൺലൈൻ ആക്കി. ആരേടും കാല്‌ പിടിക്കണ്ട, പൊരി വെയിലത്ത്‌ നിൽക്കണ്ട, ക്യത്യമായ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷിച്ചാൽ മതി, അന്വേക്ഷണാനന്തരം തുക സ്വന്തം അക്കൗണ്ടിൽ എത്തും…!

ഓരോ തുകയും അക്കൗണ്ടബിലിറ്റി ഉള്ളതാക്കി,അവിടെയും പഴയ ഖദർദാരികൾ ഊടായിപ്പിന്‌ ഈടായിപ്പിന്‌ ഇറങ്ങിയിട്ടുണ്ട്‌ എന്ന പരാതി ശ്രദ്ധയിൽ പെട്ട മുഖ്യമന്ത്രി അന്വേക്ഷണത്തിന്‌ ഉത്തരവിട്ടു…!

ഓരോന്നായി പൊങ്ങി തുടങ്ങി…!

ആറ്റിങ്ങലുകാർക്ക്‌ ആണ്ടിലൊരിക്കൽ പോലും കാണാൻ ഭാഗ്യം ഇല്ലാത്ത എം പി മുതൽ, വി ഡി സതീശൻ വരെ അനർഹർക്കായി ശുപാർശ്ശ ചെയ്തിരിക്കുന്നു…!

അത്ഭുതം, അതോടെ ഇന്നലെ വരെ മുൻ പേജിൽ അച്ച്‌ നിരത്തിയ മനോരമയിൽ ഇന്ന് ചികിത്സാ സഹായം അനർഹർ കൈപ്പറ്റി എന്ന വാർത്ത പ്രാധാന്യമില്ലതായി മാറി…!!

അപ്പോ എങ്ങനാ അച്ചായ നമുക്ക്‌ അക്കാലത്തെക്കുറിച്ച്‌ ഒരു അന്വേക്ഷണ പരമ്പര അങ്ങ്‌ കാച്ചിയാലോ…!



333582955_692010759278541_6625110300673207783_n