എന്തായിരുന്നു ഉമ്മച്ചന്‍ ജനസമ്പര്‍ക്കം എന്ന പേരില്‍ ചെയ്തത്?

കെ.കെ.ഷൈലജ ടീച്ചര്‍ ഒരു മികച്ച ആരോഗ്യമന്ത്രി തന്നെ ആണെന്നത് കേരളസമൂഹം അംഗീകരിച്ചു കഴിഞ്ഞു… കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികള്‍ അല്ലാത്ത മറ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്ന ഒരുപാട് പേര്‍ ഇന്നലത്തെ അവരുടെ ഇടപെടലിനെ പ്രശംസിച്ച് കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടതും കണ്ടിരുന്നു… എന്നാല്‍ ഒരു പ്രത്യേകവിഭാഗം കോണ്‍ഗ്രസുകാരും അവരുടെ സഹോദരസംഘവും ഉമ്മന്‍ ചാണ്ടി തമ്പുരാനെ പ്രശംസിക്കുന്ന തിരക്കിലാണ്…

എന്തായിരുന്നു ഉമ്മച്ചന്‍ ജനസമ്പര്‍ക്കം എന്ന പേരില്‍ ചെയ്തത് ??

അരക്ക് കീഴ്പ്പോട്ട് തളര്‍ന്ന രോഗികള്‍ അവരുടെ മൂത്രം പോകുന്ന ട്യൂബും വീല്‍ച്ചെയറും കൊണ്ട് വന്ന് ചാണ്ടി തമ്പുരാന്‍റെ തിരുമുഖം ദര്‍ശിക്കാന്‍ ക്യൂ നിന്നു… വയ്യാത്ത കൈക്കുഞ്ഞുങ്ങളേം കൊണ്ട് അമ്മമാര്‍ വെയിലത്ത് ക്യൂ നിന്നു… ചാണ്ടിച്ചന്‍ അവരൂടെ യൂറിന്‍ ട്യൂബും എക്സറേയും പരിശോധിച്ചു…

എന്തിന് ?? ഇതൊരു മുഖ്യമന്ത്രി ചെയ്യേണ്ട പണി ആയിരുന്നോ ?? ഇന്ന് അക്ഷയ സെന്‍ററില്‍ പോയി അപേക്ഷിച്ചാല്‍ മതി കേരളസര്‍ക്കാറിന്‍റെ സൗജന്യ വൈദ്യസഹായത്തിന്… ( ഫേസ്ബുക്കില്‍ കമന്‍റിട്ടാലും മതിയെന്ന് ഇന്നലത്തെ സംഭവം )

ഉമ്മച്ചന്‍റെ ജനസമ്പര്‍ക്കം കൊണ്ട് നേട്ടം ഉണ്ടാക്കിയതാര് ??

അപേക്ഷിച്ചവര്‍ ആണെന്ന് കരുതി എങ്കില്‍ തെറ്റി… ഈവന്‍റ് മാനേജ്മെന്‍റ് ടീമിനാണ് നേട്ടം… ഒരു സ്വകാര്യഏജന്‍സി ആണ് ആള്‍ കേരള കസേര, മേശ, പന്തല്‍ എന്നിവ കരാര്‍ എടുത്തത്… അവര്‍ അതിന് ഉപകരാര്‍ കൊടുത്തു… സബ്കോണ്ട്രാക്ടര്‍മാര്‍ സബോസബ് കോണ്ട്രാക്ട് കൊടുത്തു… ആയിരം കസേര ഇടാന്‍ പറഞ്ഞിടത്ത് നാനൂറിട്ട് ആയിരത്തിന്‍റെ കാശും വാങ്ങി… പന്തലിലും വാങ്ങി അത് പോലെ കാശ് ( വാങ്ങിയ ചിലരെ നേരിട്ടറിയാം ). ഒരു വില്ലേജോഫീസറോ മറ്റോ ചെയ്യേണ്ട പണി, വെറും ഷോ ഓഫിന് വേണ്ടി

സംസ്ഥാനഖജനാവിന് വന്‍നഷ്ടം ഉണ്ടാക്കി ചെയ്ത ആളാണ് ടി. മുന്‍മുഖ്യന്‍… ഇനിയും നഷ്ടക്കണക്ക് കുറെ പറയാന്‍ ഉണ്ട്…

ഫേസ്ബുക്ക് കമന്‍റിന്‍റെ അടിസ്ഥാനത്തില്‍ ആ കുട്ടീടെ കാര്യത്തില്‍ ഇടപെട്ട ആരോഗ്യമന്ത്രിയെ പ്രശംസിക്കണോ വേണ്ടയോ എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം… ഒരു ജനപ്രതിനിധി ചെയ്യേണ്ട ജോലി എന്തായാലും അവര്‍ കൃത്യമായി ചെയ്തിട്ടുണ്ട്… അത് ബാലന്‍സ് ചെയ്യാനായി ഇത്തരം ഗിമ്മിക്കുകളെ ഗ്ലോറിഫൈ ചെയ്തോണ്ട് വരരുത് !!
59983836_2466779086679528_4850775603571326976_n


60334184_2466773273346776_2524357407497256960_n