വിദ്യാര്‍ത്ഥികള്‍ കൂടി 6000 അധ്യപക തസ്തികകള്‍ക്ക് സാധ്യതയെന്നൊരു മനോരമ വാര്‍ത്തയില്‍
സത്യസന്ധമായി പറഞ്ഞാല്‍ LP വിഭാഗത്തില്‍ ഏതാണ്ട് 7000 ( Govt 5,436, Aided 1,527) അധ്യാപകരുടെ ഷോര്‍ട്ടേജ് ഉണ്ട്. എന്നാല്‍ UP യില്‍ 7,358 (Govt 2,619, Aided 4,738 ) അധികമാണ്. ഹൈസ്കൂളിലാകട്ടേ 40,963
( Govt 19,125, Aided 21,838)അധ്യപകരാണ് അധികം
ഈ അധികം എന്നത് സാങ്കേതികമായി വരുന്നതാകാം . കാരണം പലയിടത്തും കുട്ടികള്‍ കുറഞ്ഞ സ്കൂളും കുട്ടികള്‍ കൂടിയ സ്കൂളും ഉണ്ടാകാം . കുട്ടികള്‍ കുറഞ്ഞ സ്കൂളില്‍ കുട്ടികളുടെ അനുപാതം നോക്കാതെ തന്നെ കുറഞ്ഞത് ഇത്ര അധ്യാപകര്‍ വേണമെന്നുള്ളത് കൊണ്ടും കുട്ടികള്‍ കൂടിയ സ്കൂളില്‍ വിദ്യാര്‍ത്ഥി അധ്യാപക അനുപാതത്തിന് അനുസരിച്ച് അധ്യാപകരേയും വിന്യസിക്കേണ്ടി വരുന്നതിനാലാകാം ഇത്രയും അധ്യാപകര്‍ അധികമായി കാണിക്കുന്നത്
അപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ഭാവിയില്‍ കുട്ടികളുടെ എണ്ണം കുറയാനുള്ള പോസിബിലിറ്റി കണക്കിലെടുത്തും നോക്കിയാല്‍ നമ്മള്‍ക്ക് ഇത്രയും സ്കൂളുകള്‍ ആവശ്യമുണ്ടോയെന്ന് ആലോചിക്കാന്‍ സമയമായില്ലേ. ചെറിയ സ്കൂളുകള്‍ ക്ലബ് ചെയ്ത് കുട്ടികള്‍ക്ക് സൌജന്യ ഗതാഗത സംവിധാനം ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കാതെ തന്നെ ഇവയൊക്കെ പരിഹരിക്കാന്‍ കഴിയുമോയെന്നും ചിന്തിക്കേണ്ടതുണ്ട്
ചിത്രത്തില്‍ 2016-17 മുതല്‍ പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം കാണാം. കോവിഡ് സമയത്താണ് കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. പോസ്റ്റ് കോവിഡ് കാലത്ത് എങ്ങനെയാണ് ഈ ട്രന്റ് മാറുക എന്നുറപ്പില്ല. അതുകൊണ്ട് തന്നെ പുതിയ നിയമങ്ങള്‍ നടത്തുന്നത് ഒരു രണ്ട് കൊല്ലം വൈകിയാലും തെറ്റില്ല. അതുവരെ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാം ഒപ്പം ഓരോ വര്‍ഷത്തെ ട്രന്റിനൊപ്പം പതുക്കെ പതുക്കെ നിയമനം നടത്തുകയും ചെയ്യുന്നതാകും അഭികാമ്യമെന്ന് തോന്നുന്നു