പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ വസ്തുവകകൾ കണ്ടുകെട്ടുന്നത് സംബന്ധിച്ച വിവരങ്ങൾ
പോപ്പുലർ ഫ്രണ്ടിൻ്റെ ജനദ്രോഹപരമായ മിന്നൽ ഹർത്താലിൽ സംസ്ഥാന വ്യാപകമായി വലിയ നാശ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്. നിരോധിത ഹർത്താലിൽ ശക്തമായ നടപടിയാണ് പോലീസ് സ്വീകരിച്ചത്. പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും നടക്കാത്ത വിധത്തിൽ പ്രതികളിൽ മഹാഭൂരിപക്ഷത്തേയും ജയിലിൽ അടച്ചു
PDPP കേസുകളിൽ നഷ്ട പരിഹാര തുക കെട്ടിവെച്ചെങ്കിൽ മാത്രമേ റിമാൻഡിൽ നിന്ന് മോചിപ്പിക്കാൻ കോടതിക്ക് കഴിയു. നഷ്ടം അടക്കാൻ അവർക്ക് കോടതി നോട്ടീസ് നൽകി. എന്നാൽ അവർ അതിന് തയ്യാറാവാത്തതാണ് റിക്കവറി നീണ്ട് പോകാൻ കാരണം. റവന്യു റിക്കവറി നടപടികൾക്ക് മുന്നോടിയായുള്ള പ്രൊസിജ്യർ നീണ്ടതാണ്. നോട്ടീസ് നൽകി വേണം കണ്ട് കെട്ടാൻ തുടർന്നാണ് ലേല നടപടികൾ നടക്കുക
ഇതിനിടയിൽ ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടായ കാലതാമസത്തെ ഹൈക്കോടതി വിമർശിച്ചു
സർക്കാർ ശക്തമായ നടപടികൾ തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്
എന്തുകൊണ്ടാണ് വസ്തുവകകൾ കണ്ടുകെട്ടുന്ന സംബന്ധിച്ച നടപടികൾ നീണ്ടത്
യഥാർത്ഥത്തിൽ ഹൈക്കോടതിയിൽ നിന്നും ആദ്യ ഉത്തരവ് ഉണ്ടായ ദിവസം മുതൽ തന്നെ ബന്ധപ്പെട്ട വകുപ്പുകൾ വസ്തുവകകൾ കണ്ടുകെട്ടുന്ന സംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു
അതിന്റെ ഭാഗമായി ആദ്യം തന്നെ പോപ്പുലർഫ്രണ്ടിന്റെ പ്രധാന നേതാവും സംസ്ഥാന സെക്രട്ടറിയുമായ ആളുടെ പേരിൽ ഉള്ള വസ്തുവകകൾ കണ്ടുകെട്ടുന്ന സംബന്ധിച്ചാണ് നടപടികൾ ആരംഭിച്ചത്
എന്നാൽ ഹൈക്കോടതി പിന്നീട് ഒരു ഉത്തരവിലൂടെ പ്രധാന നേതാവിനെ മാത്രമല്ല ഏറ്റവും താഴെത്തട്ടിലുള്ള പ്രവർത്തകരായിട്ടുള്ള ഹർത്താലിൽ പങ്കെടുത്തവരുടെ അടക്കം വസ്തുവകകൾ കണ്ടുകെട്ടണം എന്ന ഉത്തരവാമണ് പുറപ്പെടുവിച്ചത്
അതിൻറെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേകിച്ച് പോലീസ്, രജിസ്ട്രേഷൻ, റവന്യൂ വകുപ്പുകൾ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചു
താഴെത്തട്ടിൽ ഉള്ള പ്രവർത്തകരുടെ അടക്കം വിവരങ്ങൾ ശേഖരിക്കുക, അവരുടെ വസ്തു വകകൾ പട്ടിക തയ്യാറാക്കുക തുടങ്ങിയ നടപടികൾ വേഗത്തിൽ ചെയ്യാൻ കഴിയുന്നതായിരുന്നില്ല
അതിന് അതിന്റേതായ നടപടിക്രമങ്ങളും കാലതാമസമുണ്ടായി ര
ജിസ്ട്രേഷൻ വകുപ്പിൽ നിന്ന് പട്ടിക പിന്നീട് ലാൻഡ് റവന്യൂ കമ്മീഷണർ കൈമാറുകയും അതിൻറെ അടിസ്ഥാനത്തിലാണ് റവന്യൂ നടപടികൾ ആരംഭിച്ചതും
അങ്ങനെയാണ് ഇന്ന് ഒറ്റ ദിവസം തന്നെ നിരവധി പ്രവർത്തകരുടെ വ വസ്തുവകകൾ കണ്ടുകിട്ടുന്ന നടപടികളിലേക്ക് അതാത് ജില്ലകളിലെ കലക്ടർമാർക്ക് കടക്കാൻ കഴിഞ്ഞത്
അതല്ലാതെ ഏതെങ്കിലും തരത്തിലുള്ള ഒരു മനഃപൂർവമായ കാലതാമസം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല
കോടതി നേരത്തെ സൂചിപ്പിച്ചത് 5 .2 കോടി രൂപ നഷ്ടപരിഹാരം പ്രധാന നേതാവിൽ നിന്ന് ഈടാക്കണമെന്നാണ്
ഇതിൽ പ്രധാന നേതാവ് വീഴ്ച വരുത്തിയതിനെ തുടർന്നാണ് മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തി ഈ വസ്തുവകകൾ കണ്ടുകിട്ടുന്ന സംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിച്ചത്
എന്നാൽ പോലീസ് കഴിഞ്ഞദിവസം ഈ നടപടിക്രമങ്ങൾ ആരംഭിച്ചു ഇവർക്ക് നോട്ടീസ് നൽകുകയാണ് എന്ന കോടതി അറിയിച്ചപ്പോൾ വസ്തുവകകൾ കണ്ടുകിട്ടുന്നതിന് ഇനിയൊരു നോട്ടീസിന്റെ ആവശ്യമില്ലെന്നും ആദ്യം തന്നെ 5.2 കോടി രൂപ കെട്ടിവെക്കാൻ പറഞ്ഞപ്പോൾ അവർ അനുസരിച്ചിട്ടില്ല അവർ വീഴ്ചവരുത്തി അതുകൊണ്ട് പുതിയ നോട്ടീസിന്റെ ആവശ്യമില്ലാതെ കണ്ടുകെട്ടൽ
നടപടികളെ കടക്കാം എന്ന് ആണ് നിർദ്ദേശിച്ചത്
അതുകൊണ്ടാണ് അത്തരത്തിൽ നടപടി ഉണ്ടായതും. കാലതാമസം ഉണ്ടാകാത്ത രീതിയിലാണ് വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ച് ഇന്ന് ജപ്തി നടപടിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
പോപ്പുലർ ഫ്രണ്ടിനും സംഘപരിവാറിനോടും സർക്കാരിന് രണ്ട് സമീപനമോ ? വസ്തുത എന്ത് എന്ന് അറിയാം
ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പേരിൽ
സംസ്ഥാനത്ത് ഉണ്ടായത് 2 ,32,94 ,903 കോടി രൂപയുടെ നാശനഷ്ടങ്ങൾ ആണ്.
63 ,81 ,213 ലക്ഷം രൂപയുടെ നാശനഷ്ടം വിവിധ സർക്കാർ വകുപ്പുകൾക്ക് ഉണ്ടായപ്പോൾ 10 ,30 ,810 രൂപയുടെ നഷ്ടം പോലീസ് വകുപ്പിനും ഉണ്ടായി …
1,58 ,82,880 കോടിയുടെ സ്വകാര്യ മുതലുകളും ശബരിമല കർമ്മ സമിതി എന്ന പേരിൽ പ്രവർത്തിച്ച സംഘപരിവാർ പ്രവർത്തകർ നശിപ്പിച്ചു
133 സർക്കാർ വാഹനങ്ങളും ,പോലീസിൻ്റെ ഉടമസ്ഥതയിലുള്ള 45 വാഹനങ്ങളും പ്രക്ഷോഭകർ നശിപ്പിച്ചിട്ടുണ്ട്.
206 പോലീസുകാർക്ക് ആക്രമണത്തെ തടയുന്നതിനിടയിൽ പരിക്കേറ്റു
ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലാണ് പ്രക്ഷോഭകർ ഏറ്റവും അധികം നാശനഷ്ടം ഉണ്ടാക്കിയത്
സംസ്ഥാനത്ത് ആകെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2179 കേസുകളിലായി 78964 ആളുകൾക്ക് എതിരെ ആണ് പോലീസ് കേസ് രജിസ്ട്രർ ചെയ്തത്. 14531 പേരെ ജയിലടച്ചു ( 2019 ലെ സ്റ്റാറ്റിറ്റിക്സ് പ്രകാരം)
കോടതി നിശ്ചയിക്കുന്ന ജാമ്യ വ്യവസ്ഥകൾ ഉറപ്പ് നൽകിയാണ് ഈ കേസിൽ പ്രതിയായ മുഴുവൻ പേരും ജാമ്യം എടുത്തത്
പോപ്പുലർ ഫ്രണ്ടിനോട് എന്ന പോലെ തന്നെ സംഘപരിവാർ പ്രസ്ഥാനങ്ങളോടും ഒരേ സമീപനം ആണ് സർക്കാരിന് എന്ന് തന്നെയാണ് ഇതാകെ തെളിയിക്കുന്നത്.
എന്നാൽ പോപ്പുലർ ഫ്രണ്ടുകാരുടെ മിന്നൽ ഹർത്താലിൽ വീടും ,സ്ഥലവും കണ്ട് കെട്ടാൻ സർക്കാരിനോട് ഹൈക്കോടതി ഉത്തരവ് ഇടുകയായിരുന്നു
കോടതി ഉത്തരവ് അനുസരിക്കുക മാത്രമാണ് സർക്കാരിന് ചെയ്യാനുണ്ടായിരുന്നത്
വിഴിഞ്ഞം സമരത്തിൻ്റെ മറവിൽ ഉണ്ടായ അക്രമ സംഭവങ്ങളിലും ഇതേ രൂപത്തിലുള്ള സമീപനം തന്നെയാണ് സർക്കാർ സ്വീകരിച്ചത്
കലാപകാരികളുടെ മതമല്ല സർക്കാർ നോക്കുന്നത് മറിച്ച് ആര് പൊതുമുതൽ നശിപ്പിച്ചാലും ഒരേ സമീപനം തന്നെയാണ് സർക്കാരിന് ഉള്ളത്