കേരളത്തിൻറെ സാമ്പത്തിക സ്ഥിതിയിൽ റവന്യൂ കമ്മിയും ധനക്കമ്മിയും കുറെ നാളുകളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
പക്ഷേ, യുഡിഎഫ് സർക്കാർ 2005 -2006 കാലയളവിൽ അധികാരമൊഴിഞ്ഞപ്പോൾ കട/ ആഭ്യന്തര വരുമാന അനുപാതം 39% ആയിരുന്നു
അതിനെ ക്രമേണ കേരളത്തിന്റെ ധന ധൃഢീകരണ പാതയിലേക്ക് കൊണ്ടുവന്നത് 2006 -2007/ 2011 കാലഘട്ടത്തിലായിരുന്നു
നികുതി പിരിവിൽ കാര്യക്ഷമത കൊണ്ടുവന്നതും
ആ കാലത്ത് ആയിരുന്നു
2011ൽ എൽഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞപ്പോൾ കേരളത്തിൻറെ തനത് നികുതി വരുമാന വളർച്ച 23% ആയിരുന്നു
അഞ്ചുവർഷത്തെ ശരാശരി 18 ശതമാനം ആയിരുന്നു
യുഡിഎഫ് സർക്കാർ ഭരണത്തിലേറിയപ്പോൾ രണ്ടുവർഷം കഴിഞ്ഞ് തനത് നികുതി വരുമാനത്തിന്റെ വളർച്ച 10% ത്തിലേക്ക് കൂപ്പുകുത്തി
എന്തായിരുന്നു അതിൻറെ കാരണം?
അതിനുശേഷം 2015 -16 ൽ ശമ്പള പരിഷ്ക്കരണത്തിന്റെ ബാധ്യതകൾ മുഴുവൻ പുതിയ സർക്കാരിൻറെ തലയിൽ വെച്ചു കെട്ടി യാന്ത്രികമായി ധനകാര്യ കമ്മി കുറച്ചു കാട്ടിക്കൊണ്ടാണ് യുഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞത്
ക്ഷേമ പെൻഷനുകൾ മുഴുവൻ കുടിശ്ശികയുമായി
2016 17 മുതൽ നോട്ടു നിരോധനം, ഓഖി, രണ്ടു പ്രളയങ്ങൾ, കോവിഡ് വൈറസ് വ്യാപനം തുടങ്ങി ഒരു ധനകാര്യ വളർച്ചയ്ക്കും സാധ്യതയില്ലാത്ത കാലഘട്ടത്തിൽ കേരളത്തെ ഒരുവിധം എങ്കിലും ധനദൃഢീകരണത്തിന്റെ പാതയിൽ പിടിച്ചു നിർത്തിയത് എൽഡിഎഫ് സർക്കാരാണ്
2019 -20 ൽ ധനക്കമ്മി മൂന്നു ശതമാനത്തിൽ താഴെ കൊണ്ടുവരാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു
ആഗോളതലത്തിൽ ജീവനും ജീവനോപാധികൾക്കും പ്രതിസന്ധി നേരിട്ട കാലഘട്ടത്തിലാണ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ അടക്കം പശ്ചിമബംഗാൾ, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ അതിശക്തമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ധനക്കമ്മി ആഭ്യന്തര വരുമാന അനുപാതം മൂന്നിൽ നിന്ന് 5% ആയി ഉയർത്തിയത്
കോൺഗ്രസ് ഭരിച്ചിരുന്ന പഞ്ചാബ്, ഭരിക്കുന്ന രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ധനക്കമ്മിയുടെ കാര്യത്തിൽ കേരളത്തെക്കാൾ എത്രയോ മടങ്ങ് സാമ്പത്തിക ഞെരുക്കത്തിൽ ആണ്
അസാധാരണമായ കോവിഡ് സാഹചര്യത്തിൽ ആഗോളതലത്തിൽ കടവും കമ്മിയും വർദ്ധിച്ചു.
ഈ വസ്തുത മറച്ചുപിടിച്ചു കൊണ്ടാണ് മരം കണ്ടു കാട് കണ്ടില്ല എന്ന തരത്തിലുള്ള പ്രചാരണം
ഡിസംബർ 2022 വരെ സി ആൻഡ് എ ജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ പരിശോധിച്ചാൽ കഴിഞ്ഞ വർഷത്തെ ഇതേ സമയത്ത് അപേക്ഷിച്ച് കേരളത്തിൻറെ ധനക്കമ്മി ,റവന്യൂ കമ്മി, പ്രാഥമിക കമ്മി തുടങ്ങിയവ ഗണ്യമായി കുറഞ്ഞിരിക്കുന്നത് കാണാം
കേരളം ധന ധൃഢീകരണത്തിന്റെ പാതയിൽ തന്നെയാണ്
2021- 22 ജിഎസ്ടി വരുമാനം 21 ശതമാനമായി ഉയർന്നിട്ടുണ്ട്.
നികുതി വകുപ്പ് സമഗ്രമായി പുനസംഘടിപ്പിച്ച നികുതി ഭരണം കാര്യക്ഷമമാക്കാനുള്ള എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ നടപ്പിലാക്കി വരികയാണ്
ശമ്പളം ,പെൻഷൻ തുടങ്ങിയവ വീഴ്ച വരുത്താതെ നൽകിയിട്ടുമുണ്ട്
കേരളം ധന ദൃഢീകരണത്തിന്റെ പാതയിലൂടെ മുന്നോട്ടുപോകുന്ന മറച്ചുവെച്ചുകൊണ്ട് കുപ്രചരണങ്ങൾ നടത്തുകയാണ്
അതുകൊണ്ട് ഇത് ധവളപത്രമല്ല പച്ചക്കള്ളങ്ങളുടെ ഘോഷയാത്രയാണ്