മരംമുറിക്കാൻ മന്ത്രിമാരുടെ അദാലത്ത് തീരുമാനിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

അപകടാവസ്ഥയിൽ വീടുകൾക്ക്‌ മുകളിലേയ്ക്ക്‌ അടക്കം മറിഞ്ഞ്‌ നിൽക്കുന്ന മരം മുറിച്ച്‌ മാറ്റണം എന്ന ആവശ്യവുമായി ആണ്‌ പലയിടത്തയും മനുഷ്യർ , സർക്കാരിന്റെ കരുതലും കൈത്താങ്ങും എന്ന അദാലത്തിൽ എത്തുന്നത്‌. പരാതി പരിശോധിച്ച ശേഷം മരം മുറിച്ച്‌ മാറ്റാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രിമാർ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നിർദ്ദേശം നൽകി…!

അതാ മരപ്രേമികൾ ചാടി വീഴുന്നു…

മരം മുറിക്കരുത്‌…

സർക്കാർ നിർദ്ദേശത്തിൽ ഉറച്ച്‌ നിന്നു…

മരപ്രേമികൾ നേരെ കോടതിയിൽ പോയി, ഹർജ്ജി വരാൻ കാത്ത്‌ നിന്നത്‌ പോലെ കോടതി ഉത്തരവും നൽകി, മരങ്ങൾ മുറിക്കരുത്‌…!

മരപ്രേമികളും മാറൂമിയും സന്തോഷം കൊണ്ടു. മരങ്ങൾ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടല്ലോ…!

ഇനിയെങ്ങാനും മരം മറിഞ്ഞ്‌ വീണു അപകടം ഉണ്ടായി ആരെങ്കിലും മരണപ്പെട്ടാൽ ചോദിക്കാല്ലോ.

“മന്ത്രിമാരുടെ കൈയിൽ മഴു ഇല്ലായിരുന്നോ??”

മാറൂമിയ്ക്കും സന്തോഷിക്കാം, വളച്ചൊടിക്കാൻ ഒരു വാർത്തയും കിട്ടും…!!