ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് മന്ത്രിമാരെ ഗ്രേഡ് ചെയ്തത് സംബന്ധിച്ച്

മന്ത്രി സഭയുടെ രണ്ടാം വാർഷികം പ്രമാണിച്ച് TNIE അഞ്ച് ഘടകങ്ങൾ എടുത്ത് മന്ത്രിമാരെ 10 പോയിന്റ് ഗ്രേഡിങ് നടത്താൻ 5 വിദഗ്ദരെ ചുമതലപ്പെടുത്തുന്നു.

  1. പ്രൊഫിഷ്യൻസി
    2.Responsiveness
    3.Accessibility
  2. പ്രൊഫഷണലിസം
  3. ഇമേജ്
    ഓരോന്നിനും പരമാവധി 10 മാർക്ക് . ഓരോ expert ഉം തങളുടെ understanding അനുസരിച്ച് 5 ഘടകങ്ങൾക്കും I മുതൽ 10 വരെ മാർക്ക് ഓരോ മന്ത്രിമാർക്കും നൽകുന്നു.
    experts ഓരോ ഘടകത്തിനും നൽകുന്ന സ്കോറുകളുടെ average ആയിരിക്കണം ഓരോ മന്ത്രിയുടെയും ബന്ധപ്പെട്ട മിടുക്കിന്റെ സ്കോർ . ഇതൊന്നും Quantitative ആയി അസസ് ചെയ്യാൻ ഒരു ശ്രമവും നടത്തുന്നതേയില്ല. Experts ന്റെ തോന്നലാണ് / ബോദ്ധ്യമാണ് എന്നത് ഓർക്കണം.

ഇനിയാണ് തമാശ . ഈ 5 മിടുക്കുകൾക്കും ലഭിക്കുന്ന averge സ്കോറുകളുടെ average എടുത്ത് aggragate Score ഓരോ മന്ത്രിമാർക്കും നൽകുന്നു. ഈ ''മിടുക്കുകൾ " പരസ്പരം ബന്ധിതമോ dependent ഓ അല്ല എന്നോർക്കണം. ഉദാഹരണത്തിന് proficiency യും നാം വിവക്ഷിക്കുന്ന ഈ " image " എന്ന സംഗതിയും . ഇങ്ങനെ ബന്ധിതമോ ഏതെങ്കിലും തരത്തിൽ ആശ്രിതമോ അല്ലാത്ത ഘടകങ്ങൾ ചേർത്ത് average ഉണ്ടാക്കി “മിടുക്കു” പ്രഖ്യാപിക്കുക.

ഇതിന്റെ ഫലം പിണറായി വിജയന്റെ റിസൾട്ടിൽ പ്രകടമാണ്. പ്രൊഫിഷ്യൻസിയിലും (above 7 ) പ്രൊഫഷണലിസത്തിലും (6) സാമാന്യത്തിലുയർന്ന Score ലഭിക്കുന്ന പിണറായി വിജയൻ access ലാണ് വീഴുന്നത്.
വ്യത്യസ്ത റോൾ വഹിക്കുന്നവരെ access പോലുള്ള ഗുണഘടകത്തിൽ ഒരേ താപ്പിട്ട് അളക്കുക, എന്നിട്ട് അത് aggragate Scoring ന് ഉപയോഗിക്കുക.
ഇതാണ് അഭ്യാസം.

Experts നെ കുറിച്ച് പറയുന്നില്ല. എന്നാലും ഒരു കൗതുകമുണ്ട്.
സരിതാ വർമ്മയും ജയകുമാറും പ്രഭാഷും പിണറായി വിജയന്റെ accessibility ക്വാളിറ്റേറ്റീവായി grade ചെയ്തത് എങ്ങനെ എന്നതു കൗതുകകരമായ സംഗതിയാണ്.

സരിതയും ജോസ്കറിയയും പിണറായി വിജയന്റെ ഇമേജ് , പ്രൊഫഷണലിസം എന്നിവ അളന്നതെങ്ങനെയായിരിക്കും എന്നതും എനിക്ക് കൗതുകമുള്ള സംഗതിയാണ്.

Manifesto എന്ന ഒരു Planned objective ചക്കക്കുരു പോലെ മുന്നിലുണ്ട്. അതു അടിസ്ഥാനമാക്കാത്തത് മനസിലാക്കാവുന്നതേയുള്ളു.

പിന്നെ ഒരാശ്വാസം.
ചിരി എന്നതു ചേർത്തില്ലല്ലോ!

സാംസ്ക്കാരിക നായകന്മാർ പ്രസ്താവന ഇറക്കുന്നതു പോലുള്ള ഒരു സംഗതി മാത്രമാണിത്.