2023 കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്

കർണാടകം നൽകുന്ന സന്ദേശം

വർഗീയ രാഷ്ട്രീയത്തിനെതിരായി കർണാടകയിലെ ജനങ്ങൾ അവരുടെ ഉത്തരവാദിത്വം നിറവേറ്റിയിരിയ്ക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജനങ്ങൾ അവരുടെ ഉത്തരവാദിത്വം നിറവേറ്റിയിരുന്നു.
എന്നാൽ സ്വന്തം MLA മാരെ പോലും ഒരുമിച്ചുകൊണ്ടുപകനോ സർക്കാരിനെ നിലനിർത്താനോ കോൺഗ്രസ്സിന് സാധിച്ചില്ല.
കർണാടകയിൽ ബിജെപി സർക്കാരുണ്ടാക്കിയത് അവർക്ക് ഭൂരിപക്ഷം കിട്ടിയിട്ടല്ല. പ്രതിപക്ഷത്തിരിന്നുകൊണ്ട് ഭരണകക്ഷിയിലെ കൊണ്ഗ്രെസ്സ് MLA മാരെ വിലകൊടുത്തു വാങ്ങിയാണ് ബിജെപി സർക്കാരുണ്ടാക്കിയത്. കർണാടകയിലെ ജനങ്ങൾ അന്നും ഇന്നും മതനിരപേക്ഷതക്കൊപ്പം നിന്നു. എന്നാൽ പല കൊണ്ഗ്രെസ്സ് MLA മാർക്കും അതിനു സാധിക്കാത്തതിനാലാണ് ബിജെപിക്ക് ഭരിക്കാൻ സാധിച്ചത്.
കഴിഞ്ഞ തവണത്തേതിൽ നിന്നും ഇപ്പോഴത്തെ ഏക ആശ്വാസം വിലകൊടുത്തു വാങ്ങാൻ കഴിക്കുന്നതിനേക്കാൾ വലിയ മാർജിനിൽ ബിജെപിയെ ജനങ്ങൾ ഒതുക്കി എന്നതുമാത്രമാണ്. അതുകൊണ്ട് പുതിയ സർക്കാർ അട്ടിമറിക്കപ്പെടില്ല എന്ന് തല്ക്കാലം ആശ്വസിക്കാം.

ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചിട്ടും അധികാരക്കൊതി മൂത്ത് തമ്മിൽ തല്ലുന്ന കാഴ്ചയാണ് പിന്നിട്ട ദിവസങ്ങളിൽ കണ്ടത്. ബിജെപി വിരുദ്ധ വിജയത്തിന്റെ എല്ലാ ശോഭയും കെടുതികളയുന്ന രീതിയിലാണ് രണ്ട് ഉന്നത നേതാക്കൾ പരസ്പരം ഏറ്റുമുട്ടിയത്.
രാജ്യത്തിൻറെ വിശാല താല്പര്യങ്ങളെ മറന്നുകൊണ്ട് തമ്മിലടിച്ചത് കർണാടകയിലെ ഏറ്റവും തലമുതിർന്ന നേതാക്കൾ തന്നെയാണ് നിന്നതാണ്
വലിയ തമാശ. തമ്മിലടി തുടർന്നാൽ മൂന്നാമതൊരാൾ അവകാശവുമായി വരുമെന്ന ഭയമാണ് ഒടുവിൽ സമവായത്തിലെത്താൻ
സൂപ്പർ നേതാക്കളെ പ്രേരിപ്പിച്ചത്. ഇനി താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും എത്ര കാലത്തേക്ക് ഇത് നിലനിൽക്കും എന്നത് കാത്തിരുന്ന് കാണാം. പഞ്ചാബിലെ കോൺഗ്രസ്സിന്റെ സൂപ്പർ താരമായിരുന്ന അമരീന്ദറിനെ ഉപചാപങ്ങളിലൂടെ പുറത്താക്കിയതും സൂപ്പർതാരം പിന്നീട് ബിജെപിയിൽ ചേർന്നതുമെല്ലാം നമുക്ക് മറക്കാനായിട്ടില്ല.

കർണാടകം തിരഞെടുപ്പിൽ ബിജെപി പരാജയപെട്ടു എന്നത് ഇന്നത്തെ ഇന്ത്യയിൽ പ്രധാനമാണ്. ബിജെപിക്ക് എതിരെ നിൽക്കുന്ന ശക്തികളെ ഒരുമിപ്പിച്ചു നിർത്തുക എന്നതും പ്രധാനമാണ്.
എന്നാൽ കർണാടകം സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാന നാല് പ്രതിപക്ഷ കക്ഷികളെ അവഗണിച്ചിരിക്കുകയാണ്.
കോൺഗ്രസിന്റെ ബുദ്ധി ശൂന്യത ആണ് ഇത് കാണിക്കുന്നത്. നാല് പ്രതിപക്ഷ ശക്തികളെ ആണ് അവർ വേണ്ട എന്ന വച്ചിരിക്കുന്നത്. എന്നാൽ അതെ സമയം തന്നെ ബിജെപി പിന്തുണയോടു കൂടി ഭരിക്കുന്ന പുതുശേരി മുഖ്യ മന്ത്രി രാമ സ്വാമി യെ ക്ഷണിച്ചിട്ടുമുണ്ട്.
ഇതാണ് കോൺഗ്രസിന്റെ ഐഡിയ.
ആന്ധ്ര മുഖ്യമന്ത്രിയെ ക്ഷണിക്കാത്ത കാരണം അയാളുടെ പാര്ടി പേര് വൈ എസ് ആർ കൊണ്ഗ്രെസ്സ് എന്നായത് കൊണ്ടാണ് എന്നതാണ്.
ഡൽഹിയിൽ ആം ആദ്മിക്ക് മുൻപ് ഉണ്ടായിരുന്നത് കോൺഗ്രസ് സർക്കാർ ആയിരുന്നു.
എന്നാൽ പശ്ചിമ ബംഗാളിൽ മമതയ്ക്ക് ഒപ്പമല്ല സിപിഎമ്മിന് ഒപ്പമാണ് കോൺഗ്രസ്, ത്രിപുരയിൽ സിപിഎമ്മുമായി ചേർന്ന് പൊരുതിയപ്പോൾ മമതയുടെ തൃണമൂൽ എതിരാളിയായിരുന്നു. എന്നിട്ടും മമതയെ വേണം. പക്ഷെ സിപിഎമ്മിനെ ഏഴയലത്ത് പാടില്ല.
ഇതൊക്കെയാണ് കോൺഗ്രസിന്റെ അവസ്ഥ.
അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി യെ തോൽപിക്കണം എങ്കിൽ കോൺഗ്രസ് അവർക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങൾ ആയ രാജസ്ഥാൻ കർണാടകം തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിക്കണം.
പ്രാദേശിക കക്ഷികളെ അവരുടെ ശക്തി കേന്ദ്രങ്ങളിൽ പോയി മത്സരിച്ചു വോട്ട് ഭിന്നിപ്പിക്കുന്ന പരുപാടി കൊണ്ഗ്രെസ്സ് അവസാനിപ്പിക്കണം.
എങ്കിൽ മാത്രമേ ബിജെപി യെ തോൽപിക്കാൻ കഴിയു എന്ന യാഥാർഥ്യം കോൺഗ്രസ് നേതൃത്വം മനസിലാക്കണം.
കോൺഗ്രസിന് വോട്ട് കൊടുക്കുമോ എന്നതല്ല ബിജെപി ക്ക് വോട്ടു കൊടുക്കില്ല എന്നുള്ള തീരുമാനത്തെ ആണ് കോൺഗ്രസ് മനസിലാക്കേണ്ടത്.

  • കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ എം നാല് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ബാഗേപള്ളിയിൽ സ. അനിൽ കുമാർ, കെജിഎഫിൽ സ. പി തങ്കരാജ്, കെആർ പുരത്ത് സ. എം നഞ്ചേഗൗഡ, കൽബുർഗി റൂറലിൽ സ. പാണ്ഡുരംഗ് മാവിൻകർ എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

  • കോൺഗ്രസിനെക്കൊണ്ടുമാത്രം ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ല. ചെറുതും വലുതുമായ എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും സംസ്ഥാനാടിസ്ഥാനത്തിൽ ബിജെപിവിരുദ്ധ ചേരിയിൽ അണിചേർക്കാനുള്ള ശ്രമമാണ്‌ വേണ്ടത്‌.

  • ഓരോ സംസ്ഥാനത്തും പ്രത്യേക രാഷ്ട്രീയ സാഹചര്യമാണുള്ളത്‌. അധികാരം നഷ്ടപ്പെട്ട പല സംസ്ഥാനത്തും ദശകങ്ങൾ കഴിഞ്ഞിട്ടും അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിന്‌ കഴിഞ്ഞിട്ടില്ലെന്നതാണ്‌ വസ്‌തുത. 1967ൽ തമിഴ്‌നാട്ടിൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസിന്‌ 55 വർഷം കഴിഞ്ഞിട്ടും ആ സംസ്ഥാനത്ത്‌ അധികാരത്തിൽ വരാൻ കഴിഞ്ഞിട്ടില്ല. മണ്ഡൽ രാഷ്ട്രീയത്തിന്റെ ആവിർഭാവത്തോടെ 1988–89 വർഷങ്ങളിലായി ഉത്തർപ്രദേശിലും ബിഹാറിലും കോൺഗ്രസിന്‌ അധികാരം നഷ്ടമായി. 1977ൽ പശ്‌ചിമബംഗാളിലും 1995ൽ ഗുജറാത്തിലും 2000ൽ ഒഡിഷയിലും അധികാരം നഷ്ടപ്പെട്ട കോൺഗ്രസിന്‌ പിന്നീട്‌ ഒരിക്കലും തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല.

  • കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ്‌ ചോദിച്ചുവാങ്ങി മത്സരിച്ച കോൺഗ്രസിന്‌ ഭൂരിപക്ഷം സീറ്റും നഷ്ടമായതാണ്‌ അധികാരം കിട്ടാതിരിക്കാൻ കാരണമായതെന്ന്‌ ആർജെഡി അഭിപ്രായപ്പെട്ടിരുന്നു.

  • ഡൽഹിയും യുപിയും അടക്കം പല സംസ്ഥാനങ്ങളിലും കോണ്ഗ്രസ് മറ്റു പാർട്ടികളുമായി ഒത്തുചേർന്ന് ഒരുമിച്ച് ബിജെപിയെ നേരിടാൻ വിസമ്മതിക്കുന്നു.

  • കർണാടകയിലും കോണ്ഗ്രസ് ഇതുതന്നെയാണ് ചെയ്തത്. ബിജെപിയെ തോൽപ്പിക്കാൻ പറ്റുമോ എന്ന് ഉറപ്പില്ലാത്ത അവസ്ഥയിലും ജെഡിഎസുമായി ധാരണയിൽ എത്താൻ കോണ്ഗ്രസ് തയ്യാറായില്ല.

  • മത്സരിക്കുന്നതോ ധാരണയിൽ എത്തിയ സീറ്റുകളോ അല്ലാത്ത മറ്റെല്ലാ സീറ്റുകളിലും ബിജെപിയെ തോൽപ്പിക്കാൻ പറ്റിയ ഏറ്റവും ശക്തമായ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാനാണ് സിപിഐ എം ആഹ്വാനം ചെയ്തത്.

*കർണാടകയിൽ ബിജെപി തോറ്റതിൽ എല്ലാവരും ആഹ്ലാദിക്കുകയാണ്.
*ഇന്ത്യയിലെവിടെയും ബിജെപിക്ക് പരാജയം സംഭവിക്കുമ്പോൾ സന്തോഷിക്കുന്നവരാണ് ഇടതുപക്ഷം.
*കോൺഗ്രസ്സും ബിജെപിയും നേരിട്ടേറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ വിജയം ആഗ്രഹിക്കുന്നവരാണ് ഇടതുപക്ഷം.
*എന്നാൽ ബംഗാളിലെയും ത്രിപുരയിലെയും ഇടതുപക്ഷത്തിന്റെ പരാജയത്തെ കൊണ്ഗ്രെസ്സ് എങ്ങനെയാണ് സമീപിച്ചത്. അവരുടെ ആഘോഷത്തിന് അതിരുകളില്ലായിരുന്നു. ഇടതുപക്ഷത്തിന്റെ പരാജയം പടക്കം പൊട്ടിച്ച് ആഘോഷിച്ച നേതാക്കൾ വരെയുണ്ട് .
*രാഷ്ട്രീയ വിയോജിപ്പുകൾ മാറ്റിവച്ചു കൊണ്ട് വർഗീയതക്കെതിരെ എക്കാലവും കോൺഗ്രസിനോട് കൈകോർത്ത നിലപാടാണ് ഇടതുപക്ഷം ദേശീയതലയത്തിലും പല സംസ്ഥാനങ്ങളിലും സ്വീകരിച്ചിട്ടുള്ളത്.
*എന്നാൽ അന്ധമായ കമ്യുണിസ്റ്റ് വിരോധം ഇപ്പോഴും മനസ്സിൽ പേറിക്കൊണ്ടാണ് കൊണ്ഗ്രെസ്സ് നിലപാട് സ്വീകരിക്കുന്നത്.

T21 plus

അവസാനത്തെ തെരഞ്ഞെടുപ്പാണെന്നും ഇനി മത്സരിക്കാനില്ലെന്നും അതുകൊണ്ട് തന്നെ ഇത്തവണ മുഖ്യമന്ത്രിയാകണമെന്നാണ് സിദ്ധരാമയ്യയുടെ പക്ഷം. പാവം ഒരു ആഗ്രഹം പറഞ്ഞതാ, പിന്നെ ഒരു പൊട്ടിത്തെറിയായിരുന്നു… ആഗ്രഹം എട്ടാക്കി മടക്കി പോക്കറ്റിലിട്ടാല്‍ മതി, ഇവിടെ വില കഷ്ടപ്പെട്ടവര്‍ക്കാണെന്നായി…

കർണാടകയിലെ നാടകത്തിലൂടെ ജനാധിപത്യത്തിന്റെ സുന്ദര മുഖം മാത്രമല്ല, വികൃത മുഖം കൂടി കാണുകയാണ്‌ ഇന്ത്യൻ ജനത.

നമ്മുടെ വേണുഗോപാലല്ലേ. തലക്കെട്ടിലും ഇൻട്രോ പാരയുടെ ചുവട്ടിലും അതിയാനൊന്ന് ചുമ്മാ കിടന്നോട്ടെയെന്ന് മനോരമ തീരുമാനിച്ചു. ഒരു കൈ സഹായം. നഷ്ടവും ചേതവുമില്ലാത്ത ഉപകാരം. ഈ ഉദ്ദിഷ്ടകാര്യത്തിന് മനോരമാ ലേഖകന് വേണുഗോപാൽ നൽകുന്ന ഉപകാരസ്മരണയെന്തായിരിക്കും? സോണിയയെയും രാഹുലിനെയും ഖാർഗെയെയും വെട്ടിയാണ് മനോരമത്തലക്കെട്ടിൽ വേണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വല്യച്ചായനറിഞ്ഞാൽ ചിലപ്പോ തല തന്നെ പോയേക്കും. ആ വെല്ലുവിളി പുല്ലുപോലെ അവഗണിച്ച് ഇങ്ങനെയൊരു സാഹസം കാണിക്കണമെങ്കിൽ ചില്ലറ പ്രത്യുപകാരമൊന്നുമായിരിക്കില്ല വേണുവിൽ നിന്ന് കെടയ്ക്കുക.