കെ സുധാകരനെ ന്യായീകരിക്കാനുള്ള മാധ്യമങ്ങളുടെ വ്യഗ്രത

പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ, കാട്ടുകള്ളനെന്ന്‌ പരമ്പരകൾതന്നെ തീർത്ത മോൻസൺ മാവുങ്കലിനെ വാഴ്‌ത്തിപ്പാടാൻ മാധ്യമങ്ങൾ മടിച്ചില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ന്യായീകരിക്കാനുള്ള പെടാപ്പാടിലാണ് ക്രിമിനലിനെ കൂട്ടുപിടിച്ചത്‌.

അപസർപ്പക കഥകളുടെ മാതൃകയിൽ ‘ട്വിസ്റ്റ്‌’ എന്ന്‌ തലക്കെട്ട്‌ കൊടുത്ത്‌ മനോരമ മോൻസന്റെ വാദമാണ്‌ മുഖ്യവാർത്തയാക്കിയത്. ‘‘കെ സുധാകരന്‌ കേസിൽ ബന്ധമില്ലെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി കേസിൽ ഇടപെട്ടിട്ടുണ്ടെന്നും ശരിയായി അന്വേഷിച്ചാൽ ഡിജിപി അടക്കം അകത്താകും’’ –- എന്ന മാവുങ്കലിന്റെ വാക്കുകളാണ്‌ മനോരമ സുധാകരനെ വെള്ളപൂശാൻ കൊടുത്തത്.

കെ സുധാകരന്റെ നവരസം തുളുമ്പുന്ന വിവിധ ഭാവങ്ങൾ ഒപ്പിയെടുത്താണ്‌ മാതൃഭൂമി പത്രം പുറത്തിറങ്ങിയത്‌. ‘‘മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ ബന്ധം, സുധാകരനില്ല–- മാവുങ്കൽ’’ എന്ന തലക്കെട്ടോടെ സുധാകരനോട്‌ ആദരവ്‌ തുളുമ്പുന്ന വാർത്തയും. സുധാകരന്‌ ബന്ധമില്ലെന്നും മറ്റുള്ളവരുടെ ബന്ധം സംബന്ധിച്ച്‌ എല്ലാ തെളിവുകളും ഇഡിക്ക്‌ നൽകിയിട്ടുമുണ്ടെന്ന മാവുങ്കലിന്റെ ‘വെളിപ്പെടുത്ത’ലും വലിയ പ്രാധാന്യത്തോടെ നൽകി. പല വാർത്താചാനലുകളും ആ ദിവസങ്ങളിൽ മാവുങ്കലിന്റെ വാദമാണ് പ്രധാന വാർത്തയാക്കിയത്‌.

എൽഡിഎഫ്‌ സർക്കാരിനെതിരെ ജനവികാരമുണ്ടാക്കാനും കോൺഗ്രസ്‌ നേതാക്കളെ വെള്ളപൂശാനും മാധ്യമങ്ങൾ ശ്രമം തുടങ്ങിയിട്ട്‌ കുറച്ചുനാളുകളായി. എന്നാൽ, ഇത്തരം മാധ്യമ പാഴ്‌വേലകൾ ശക്തമായി നടന്ന ഘട്ടത്തിലെല്ലാം എൽഡിഎഫിന് ജനപിന്തുണ വർധിക്കുകയാണുണ്ടായത്.

T21

മനോരമ മാനേജ്‌മെന്റിനോട്‌ ഇത്രയേ പറയാനുള്ള. 1957 അല്ല 2023. ഇത്തരം ഭീഷണികൾ അങ്ങ്‌ കോട്ടയത്തെ കണ്ടത്തിൽ തറവാട്ടിലെ അനന്തരാവകാശികളോട്‌ മതി. സിപിഎം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന്‌ കരുതേണ്ട. ജനങ്ങളുടെ വർധിത പിന്തുണയോടെയാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർഭരണത്തിലെത്തിയത്‌. അതിൽ മനോരമയുടെ ഒരു പങ്കുമില്ല. അന്ന് നിങ്ങൾ എന്തൊക്കെ കളി കളിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പരമാവധി നോക്കിയതല്ലേ? സിപിഎമ്മിന്റെ കാര്യത്തിലും അത്‌ തന്നെയാണ്‌ പറയാനുള്ളത്‌. കോൺഗ്രസ് പോലെ മനോരമയുടെ തണലിൽ വളർന്ന പാർടിയല്ല സിപിഎം.

മനോരമയുടെ മോന്‍സണ്‍ ട്വിസ്റ്റും വെളുപ്പിക്കല്‍ യജ്ഞവും

മനോരമയുടെ ട്വിസ്റ്റ് വാഴ്ത്തപ്പെട്ടവൻ മോൻസൻ മാവുങ്കൽ