വെടിയൊച്ച നിലയ്ക്കാത്ത മണിപ്പൂർ

അന്താരാഷ്ട്ര യോഗദിനം ബഹിഷ്‌കരിച്ച്‌ മണിപ്പൂരിൽ വിവിധ സംഘടനകൾ മോദിയുടെ കോലം കത്തിച്ചു. മണിപ്പൂരിലെ കലാപം ഭീതി പടർത്തി ദിവസങ്ങൾ പിന്നിട്ടും മോദി മൗനം പാലിക്കുന്നതാണ് വ്യാപകമായി പ്രേതിഷേധം ഉയരുന്നതിന് ഇടയാക്കിയത്. സ്ത്രീകളും കുട്ടികളുമടക്കം റോഡുകൾ ഉപരോധിച്ച് തെരുവുകളിൽ സമരത്തിലാണ്. കലാപത്തിനിടയിൽ പടിഞ്ഞാറൻ ഇംഫാൽ ജില്ലയിലെ ബൊൽജാങ്ങിൽ രണ്ട്‌ സൈനികർക്ക്‌ വെടിയേറ്റു. കിഴക്കൻ ഇംഫാലിലെ ഉരങ്‌പതിലും ഏറ്റുമുട്ടലുണ്ടായി. കലാപത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും 5000ൽപ്പരം വീടുകൾ ആക്രമിക്കപ്പെടുകയും ചെയ്‌തിട്ടും പ്രധാനമന്ത്രി മൗനം വെടിയുന്നില്ലന്നു തൗബൽ അപുൻബ ലുപ്‌ എന്ന സംഘടനയുടെ സെക്രട്ടറി ജിബൻകുമാർ പറഞ്ഞു.

നാഗാ സമൂഹത്തിനുനേരെ ഉയരുന്ന ആക്രമണങ്ങളെ ചെറുക്കാനാവാത്ത സ്ഥിതിയെ യുണൈറ്റഡ്‌ നാഗാ കൗൺസിലും ഇതര സംഘടനകളും അപലപിച്ചു. പടിഞ്ഞാറൻ ഇംഫാലിൽ നാഗ വംശജന്റെ വീട് സുരക്ഷാസേനയുടെ കൺമുന്നിലിട്ട്‌ കത്തിച്ചു. റോങ്‌മേയി നാഗാ പള്ളിക്ക്‌ തീയിട്ടു. തുനൗപോക്‌പി ഗ്രാമത്തിൽ യുവതിയെ ക്രൂരമായി മർദിച്ചു കൊന്നു. മെഡിക്കൽ ജീവനക്കാരായ നാഗാ വംശജരെ ചന്ദേൽ ജില്ലയിൽ ആക്രമിച്ചതായും ഓൾ നാഗാ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷൻ പറഞ്ഞു. ഇതിനിടെ കുക്കി, നാഗാ വിഭാഗങ്ങളിലെ എംഎൽഎമാർ തമ്മിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. സർവകക്ഷിയോഗം നാളെകലാപ തീ ആളുന്ന മണിപ്പൂരിലെ അവസ്ഥയെകുറിച്ച് ചർച്ചചെയ്യാൻ സർവകക്ഷിയോഗം വിളിച്ച്‌ കേന്ദ്ര സർക്കാർ. ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ ആഭിമുഖ്യത്തിലാണ് യോഗം നടക്കുന്നത്. ശനിയാഴ്‌ച പാർലമെന്റ്‌ ലൈബ്രറി മന്ദിരത്തിലാണ്‌ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. മണിപ്പൂരിൽ കലാപം നടക്കുമ്പോഴും മോദി മൗനം പാലിക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ വിമർശനമാണ് സർവകക്ഷിയോഗം വിളിക്കാനുള്ള നടപടി സ്വീകരിച്ചത്. കഴിഞ്ഞമാസം ആഭ്യന്തരമന്ത്രി മണിപ്പുർ സന്ദർശിച്ച്‌ മെയ്‌ത്തീ, കുക്കി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, തുടർന്നും മണിപ്പൂരിലെ പല മേഖലകളിലും വീണ്ടും അക്രമസംഭവങ്ങൾ രൂക്ഷമാകുകയാണ്.
0mannn-1094856
കഴിഞ്ഞ 19 /06 /2023 ൽ നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ബഹിഷ്കരിച്ചുകൊണ്ടാണ് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചത്. ഇംഫാൽ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ സിങ്ജാമേ മാർക്കറ്റിലും കാക്ചിങ് ജില്ലയിലെ മാർക്കറ്റിലുമാണ് ശക്തമായ പ്രധിഷേധം നടന്നത്പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. മണിപ്പൂരും സംഘപരിവാറിന്റെ മറ്റൊരു ഇര എന്ന നിലയിൽ ചിന്തിക്കേണ്ടതുണ്ട് .