കോവിൻ പോർട്ടൽ വിവരച്ചോർച്ച

കേന്ദ്രത്തിന്റെ സൈബർ സുരക്ഷാ സംവിധാനങ്ങളുടെ പൊള്ളത്തരം വെളിവാക്കി രാജ്യത്ത്‌ വീണ്ടും വൻ വിവരച്ചോർച്ച. കോവിഡ്‌ വാക്‌സിനായി പൗരന്മാർ കോവിൻ ആപ്പിൽ നൽകിയ സ്വകാര്യ വിവരങ്ങൾ അപ്പാടെ ടെലിഗ്രാം ചാനലിൽ ആർക്കും സൗജന്യമായി എടുക്കാം. 110.92 ‌കോടി പേരാണ്‌ കോവിനിൽ രജിസ്റ്റർ ചെയ്‌തത്‌.

വിവരച്ചോർച്ച പുറത്തായതോടെ വിശദീകരണവുമായി എത്തിയ കേന്ദ്ര ഐടി സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖർ, മുമ്പാരോ മോഷ്‌ടിച്ച ഡാറ്റയിൽ നിന്നായിരിക്കാം വിവരങ്ങൾ ചോർത്തിയതെന്ന്‌ പറഞ്ഞത്‌ കേന്ദ്രസർക്കാരിനെ വെട്ടിലാക്കി. സംഭവത്തിൽ ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഎംആർടി) അന്വേഷണം നടത്തുകയാണെന്നും പറഞ്ഞു. സമാന്തരമായി ആരോഗ്യമന്ത്രാലയത്തിന്റെ സാങ്കേതിക സമിതിയും അന്വേഷണം നടത്തുന്നുവെന്നാണ്‌ സൂചന. ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന്‌ അവകാശപ്പെട്ട്‌ കേന്ദ്ര ആരോഗ്യമന്ത്രാലയവും രംഗത്തെത്തി. കേന്ദ്രത്തിന്റെ പിടിപ്പുകേടിനെ രൂക്ഷമായി വിമശർശിച്ച പ്രതിപക്ഷം സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു.

കോവിൻ പോലുള്ള സർക്കാർ സൈബർ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബാധ്യസ്ഥപ്പെട്ട കേന്ദ്ര ഐടി–- ഇലക്‌ട്രോണിക്‌സ്‌ സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖറാകട്ടെ ചോർച്ചയെ നിസ്സാരവൽക്കരിക്കുകയാണ്‌. മറ്റേതൊരു രാജ്യത്തായാലും ഉത്തരവാദിത്വം ഏറ്റെടുത്ത്‌ മന്ത്രി രാജിവച്ച്‌ പുറത്തുപോകേണ്ട സാഹചര്യം ഒരുങ്ങുമായിരുന്നു. ബ്രിജ്‌ ഭൂഷൺ സിങ്‌ അടക്കമുള്ള ക്രിമിനൽ നേതാക്കളെ ഉൾപ്പെടെ പൊലീസ്‌ സുരക്ഷ നൽകി സംരക്ഷിക്കുന്ന മോദി ഭരണത്തിൽ ഇത്തരം ന്യായമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കഴിഞ്ഞ മൂന്നു ദശകത്തിനിടയിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമുണ്ടായിട്ടും വകുപ്പുമന്ത്രിക്ക്‌ ഒരു ഇളക്കവും തട്ടിയില്ലെന്നതും ഓർക്കേണ്ടതാണ്‌.

‘ടെനബിൾ’ എന്ന യുഎസ്‌ സൈബർ സെക്യൂരിറ്റി സ്ഥാപനത്തിന്റെ റിപ്പോർട്ടുപ്രകാരം 2022ൽ ലോകത്താകെ ഉണ്ടായ ഡാറ്റാ ചോർച്ചയിൽ 20 ശതമാനവും ഇന്ത്യയിലാണ്‌. 13 കോടിയോളം പേരുടെ ആധാർ വിവരങ്ങളും 45 ലക്ഷത്തോളം എയർ ഇന്ത്യ യാത്രക്കാരുടെ വ്യക്തിവിവരങ്ങളും എസ്‌ബിഐ ഉപയോക്താക്കളുടെ വിവരങ്ങളും നേരത്തേ ചോർന്നിരുന്നു. കൂടംകുളം ആണവനിലയത്തിന്റെ ഐടി സംവിധാനം 2019ൽ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ നവംബറിൽ ഡൽഹി എയിംസിന്റെ കംപ്യൂട്ടർ സംവിധാനവും ഹാക്ക്‌ ചെയ്യപ്പെട്ടു. ചോർത്തപ്പെടുന്ന വ്യക്തിവിവരങ്ങൾ ഡാർക്ക്‌ നെറ്റിലും മറ്റും വിൽപ്പനയ്‌ക്ക്‌ വയ്‌ക്കുന്ന സാഹചര്യവുമുണ്ട്‌. ആധാർ വിവരങ്ങളടക്കം ലഭ്യമാകുന്നതോടെ വലിയ സൈബർ തട്ടിപ്പുകൾക്ക്‌ കൂടിയാണ്‌ വഴിയൊരുങ്ങുന്നത്‌.

സൈബർ സുരക്ഷ ലക്ഷ്യമിട്ട്‌ ഡാറ്റാ സംരക്ഷണ ബില്ലിന്റെ കരടിന്‌ കേന്ദ്രം രൂപംനൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പാർലമെന്റ്‌ മുമ്പാകെ എത്തിയിട്ടില്ല. വലിയ പാകപ്പിഴകൾ ബില്ലിന്റെ കരടിൽ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നുമുണ്ട്‌. ജൂലൈയിൽ ബിൽ പാർലമെന്റിൽ കൊണ്ടുവരുമെന്നാണ്‌ മന്ത്രി രാജീവ്‌ ചന്ദ്രശേഖർ അറിയിച്ചിട്ടുള്ളത്‌.

110.92 കോടി ഇന്ത്യക്കാരാണ്‌ കോവിൻ പോർട്ടലിൽ ഇതുവരെയായി രജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌. ഇതിൽ എത്രപേരുടെ വ്യക്തിവിവരങ്ങൾ ചോർന്നുവെന്നത്‌ വ്യക്തമല്ല. ആര്‌ ചോർത്തി, എന്തിന്‌ ചോർത്തി തുടങ്ങിയ വിവരങ്ങളും അജ്ഞാതം. ഇക്കാര്യത്തിൽ ഒളിച്ചുകളി അവസാനിപ്പിച്ച്‌ സമഗ്രമായ അന്വേഷണത്തിന്‌ സർക്കാർ സന്നദ്ധമാകേണ്ടതുണ്ട്‌. ഒപ്പം സൈബർ സുരക്ഷ ഉറപ്പുവരുത്തുന്ന അടിയന്തര നടപടികളിലേക്കും നീങ്ങണം. രാജീവ്‌ ചന്ദ്രശേഖറിനെപ്പോലുള്ള കേന്ദ്രമന്ത്രിമാരാകട്ടെ അലംഭാവം വെടിഞ്ഞ്‌, വഹിക്കുന്ന പദവിയോട്‌ നീതിപുലർത്താൻ ശ്രമിക്കുകയെങ്കിലും വേണം.

വിവരച്ചോർച്ച പുറത്തായതോടെ വിശദീകരണവുമായി എത്തിയ കേന്ദ്ര ഐടി സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖർ, മുമ്പാരോ മോഷ്‌ടിച്ച ഡാറ്റയിൽ നിന്നായിരിക്കാം വിവരങ്ങൾ ചോർത്തിയതെന്ന്‌ പറഞ്ഞത്‌ കേന്ദ്രസർക്കാരിനെ വെട്ടിലാക്കി. സംഭവത്തിൽ ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഎംആർടി) അന്വേഷണം നടത്തുകയാണെന്നും പറഞ്ഞു. സമാന്തരമായി ആരോഗ്യമന്ത്രാലയത്തിന്റെ സാങ്കേതിക സമിതിയും അന്വേഷണം നടത്തുന്നുവെന്നാണ്‌ സൂചന. ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന്‌ അവകാശപ്പെട്ട്‌ കേന്ദ്ര ആരോഗ്യമന്ത്രാലയവും രംഗത്തെത്തി. കേന്ദ്രത്തിന്റെ പിടിപ്പുകേടിനെ രൂക്ഷമായി വിമശർശിച്ച പ്രതിപക്ഷം സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു.

ചോർന്നത്‌ എന്തൊക്കെ?
ടെലിഗ്രാമിൽ വ്യക്തിയുടെ മൊബൈൽ നമ്പരോ ആധാർ നമ്പരോ നൽകിയാൽ പേര്‌, വാക്‌സിനേഷൻ കേന്ദ്രം, നൽകിയ തിരിച്ചറിയൽ രേഖയുടെ നമ്പർ, ലിംഗം, ജനനവർഷം എന്നിവ ലഭിക്കും. ഒരേ നമ്പറിൽത്തന്നെ പലരും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയതിനാൽ ഇവരുടെ വിവരവും എടുക്കാം. തിരിച്ചറിൽ രേഖയായി ആധാർ, പാസ്‌പോർട്ട്‌, ലൈസൻസ്‌, പാൻ എന്നിവ നൽകിയിട്ടുള്ളവരുടെ മുഴുവൻ വിവരവും പുറത്തായി. സംഭവത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ വിവരങ്ങൾ പുറത്തുവന്ന ടെലിഗ്രാം സേവനം നിശ്ചലമാവുകയായിരുന്നു.

സമഗ്ര അന്വേഷണം വേണം: സിപിഐ എം
കോവിഡ്‌ വാക്‌സിനേഷനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തവരുടെ ആധാർ നമ്പരടക്കമുള്ള സ്വകാര്യവിവരങ്ങൾ ചോർന്നെന്ന റിപ്പോർട്ടിൽ സമഗ്ര അന്വേഷണം നടത്തണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ ആവശ്യപ്പെട്ടു. സംഭവം അങ്ങേയറ്റം ഗുരുതരവും ആശങ്ക സൃഷ്ടിക്കുന്നതുമാണ്‌. സ്വകാര്യത പൗരന്മാരുടെ മൗലികാവകാശമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുടെ ലംഘനമാണിതെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.
കോവിൻ ആപ്പിനെക്കുറിച്ച്‌ 2021 ജൂണിലും സമാന ആക്ഷേപം ഉയർന്നപ്പോൾ നിഷേധിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. ഇതുവരെയും റിപ്പോർട്ട്‌ പുറത്തുവിട്ടിട്ടില്ലെന്നും പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

രാകേഷ്‌ കൃഷ്‌ണൻ എന്ന ഐടി വിദഗ്‌ധനാണ്‌ ജൂൺ അഞ്ചിന്‌ കോവിൻ പോർട്ടലിൽ ചോർച്ച വന്നതായി ലോകത്തെ അറിയിക്കുന്നത്‌. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തവരുടെ മൊബൈൽ നമ്പർ ടെലഗ്രാം ചാനലിൽ നൽകിയാൽ അവരുടെ ആധാർ വിവരങ്ങൾ അടക്കമാണ്‌ ലഭിക്കുക. സർക്കാരിനെ ഈ വിവരം അറിയിച്ചിട്ട്‌ ഒരുനടപടിയും ഉണ്ടായില്ലെന്നും രാകേഷ്‌ കൃഷ്‌ണൻ ട്വിറ്ററിൽ വെളിപ്പെടുത്തി. പിന്നീട്‌ മാധ്യമങ്ങളിൽ വാർത്ത ആയതോടെയാണ്‌ പ്രതികരിക്കാനെങ്കിലും കേന്ദ്രമന്ത്രിമാർ തയ്യാറായത്‌.

വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. ഡൽഹി പൊലീസിൻറെ സ്പെഷൽ സെല്ലിന് കീഴിലുള്ള ഇൻറലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്‌ത‌‌ത്.

ടെലിഗ്രാം ബോട്ടിൽ വിവരങ്ങൾ അപ്ലോഡ് ചെയ്‌തത് ഇയാളെന്നാണ് സൂചന. ബിഹാറിലെ വസതിയിൽ നിന്നാണ് അറസ്റ്റ്. പൂർണ സുരക്ഷിതമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ട കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത വിവരങ്ങളാണു ടെലഗ്രാം ആപ്പിലൂടെ ചോർന്നത്.

There are several Opposition leaders which include:

  1. Rajya Sabha MP & TMC Leader Derek O’Brien

  2. Former Union Minister P. Chidambaram

  3. Congress leaders Jairam Ramesh & K.C. Venugopal

230620232

230620234

230620236

230620235

  1. Deputy Chairman Rajya Sabha Haribansh Narayan Singh

  2. Rajya Sabha MPs Sushmita Dev, Abhishek Manu Singhvi, & Sanjay Raut

230620233

230620231

230620237

230620239

Journalists including:

  1. Rajdeep Sardesai of India Today
  2. Barkha Dutt of Mojo Story
  3. Dhanya Rajendran of The News Minute
  4. Rahul Shivshankar of Times Now

2306202313

2306202310

2306202311

2303202312