കർണാടക ,നമ്മുടെ അയൽ സംസ്ഥാനം. ഇപ്പോൾ ഭരിക്കുന്നത് കോൺഗ്രസ്. നന്ദിനി കർണാടക സർക്കാരിന് കീഴിലുള്ള പാൽ / പാൽ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന ഒരു സഹകരണ സ്ഥാപനമാണ്. 14000 ഓളം സഹകരണ സംഘങ്ങളിൽ നിന്നായി 24 ലക്ഷത്തോളം ക്ഷീര കർഷകരാണ് നന്ദിനിക്ക് വേണ്ടി പ്രവൃത്തിക്കുന്നത്. ഒരു ദിവസം 84 ലക്ഷം ലിറ്ററോളം ശേഖരിക്കുന്ന നന്ദിനിയുടെ വാർഷിക വരുമാനം 20000 കോടിയോളമാണ്.
ഗുജറാത്ത് , BJP ഭരിക്കുന്ന സംസ്ഥാനമാണ്. അമൂൽ ഗുജറാത്തിലെ പാൽ / പാൽ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന ഒരു സഹകരണ സ്ഥാപനമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷീര സഹകരണ സംഘമാണ് അമൂൽ. 18500 ക്ഷീരസംഘങ്ങളിൽ ഏകദേശം 36 ലക്ഷം ക്ഷീര കർഷകരാണ് അമൂലിന് വേണ്ടി പ്രവൃത്തിക്കുന്നത്. ഒരു ദിവസം 260 ലക്ഷം ലിറ്റർ പാൽ ശേഖരിക്കുന്ന അമൂലിൻ്റെ വാർഷിക വരുമാനം 61000 കോടിയാണ്.
നമ്മുടെ കൊച്ച് കേരളത്തിൽ ഇതേ പ്രവർത്തനം നടത്തുന്നത് മിൽമയാണ്. ഏകദേശം 3300 സംഘങ്ങളിൽ നിന്നായി 15 ലക്ഷത്തോളം ക്ഷീര കർഷകർ മിൽമയ്ക്ക് വേണ്ടി പ്രവൃത്തിക്കുന്നു. ഒരു ദിവസം 14 ലക്ഷം ലിറ്റർ പാൽ ശേഖരിക്കുന്ന മിൽമയുടെ വാർഷിക വരുമാനം 4300 കോടിയാണ് .
ഈ മൂന്ന് സ്ഥാപനങ്ങളും സഹകരണ മേഖലയിൽ പ്രവൃത്തിക്കുന്നവയാണ്. 3 സ്ഥാപനങ്ങളിലും കർഷകരിൽ നിന്നും നേരിട്ട് സംഘങ്ങൾ വഴിയാണ് പാല് ശേഖരിക്കുന്നത്. അതായത് പാൽ വിൽപ്പന വഴി ലഭിക്കുന്നതിൻ്റെ പ്രധാന ഭാഗം കർഷകർക്ക് തന്നെ ലഭിക്കും. ഇത് വഴി ശുദ്ധമായ പാൽ ലഭിക്കുന്നു. ഈ സഹകരണ സ്ഥാപനങ്ങൾ തമ്മിൽ ഒരു മൽസരം ഉണ്ടാകാറില്ലായിരുന്നു. അവരുടെ പ്രവർത്തന മേഖലയിൽ അവർ കച്ചവടം നടത്തുക എന്ന രീതിയായിരുന്നു തുടർന്നത്.
എന്നാൽ അമൂൽ പാൽ ബ്ലാംഗ്ലൂർ സിറ്റിയിൽ വിൽക്കാനുള്ള അനുമതി കഴിഞ്ഞ കർണ്ണാടക സർക്കാർ നൽകി , ആ തിരുമാനം അവിടെ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വലിയ രീതിയിൽ ഉപയോഗിച്ചു. കോൺഗ്രസ് നല്ല രീതിയിൽ അവിടെ വിജയിച്ചു.
എന്നാൽ അവിടുത്തെ കോൺഗ്രസിൻ്റെ തീരുമാന പ്രകാരമോ , അതോ കേരളത്തിലെ കേരള വിരുദ്ധരായ കോൺഗ്രസിൻ്റെ ഇടപെടൽ കാരണമോ നന്ദിനി അവരുടെ പ്രവർത്തന മേഖല കേരളത്തിലൂടെ വിപുലീകരിക്കാൻ ശ്രമം നടത്തുകയാണ്. അതിന് വഴി ഒരുക്കാൻ വ്യാജ നിർമ്മിതിയുമായി മനോരമയും മാതൃഭൂമിയും അടങ്ങിയ കേരള വിരുദ്ധ പത്രങ്ങളും ചാനലുകളും മുന്നിലുണ്ട്.
ഒരു ലിറ്റർ / പാക്കറ്റ് പാലിൽ 7 രൂപയുടെ വത്യാസം ഉണ്ട് , ഏറ്റവും നല്ല പാൽ നന്ദിനിയുടെയാണ് തുടങ്ങിയ പച്ചകള്ളം എഴുതി വിടുകയാണ്. തിരിച്ച് ഒരു ചോദ്യവും വരില്ല എന്ന ഒരു വിശ്വാസത്തിലും സംഘപരിവാർ / കോൺഗ്രസിന് വേണ്ടിയും പട്ടിപണിയെടുക്കുന്നതിൻ്റെയും ഭാഗമായുള്ള വ്യാജ വാർത്താ നിർമ്മിതിയാണ് നടക്കുന്നത്.
കേരളം മികച്ച രീതിയിൽ പാൽ ഉൽപാദിപ്പിക്കാൻ പറ്റിയ കാലാവസ്ഥയുള്ള സംസ്ഥാനമല്ല ,അതിനെ മറികടക്കുന്നത് സർക്കാർ ഇന്ത്യയിൽ ഏറ്റവും മികച്ച പ്രതിഫലം നൽകിയാണ് കർഷകരിൽ നിന്നും പാൽ ശേഖരിക്കുന്നത്. നമ്മൾ മിൽമ പാൽ വാങ്ങുമ്പോൾ ആ പണം നമ്മുടെ സംസ്ഥാനത്തുള്ള ക്ഷീരകർഷകർക്ക് തന്നെ തിരിച്ചു കിട്ടുന്നുണ്ട്. മറ്റു പാലുകൾ വാങ്ങിക്കുമ്പോൾ ഗുണം ലഭിക്കുക മറ്റു സംസ്ഥാനങ്ങൾക്കാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് ആനിമൽ & ഹസ്ബൻ്ററിയുടെ കണക്ക് പ്രകാരം പാലിൻ്റെ ഗുണമേന്മയിൽ മിൽമ തന്നെയാണ് ഒന്നാം സ്ഥാനത്ത്. അതും വലിയ വത്യാസത്തിൽ തന്നെ.
നന്ദിനി വരുമ്പോൾ എന്താണ് പ്രശ്നം ?
മനോരമ , മാതൃഭൂമി തുടങ്ങിയ കോൺഗ്രസിന് വേണ്ടി അച്ചു നിരത്തുന്ന മാധ്യമങ്ങൾ വഴി നന്ദിനിക്ക് സൗജന്യമായി പരസ്യം ലഭിക്കും. അതേ സമയം മിൽമ വിരുദ്ധ ക്യാമ്പയിനും അവർ നടത്തും. മിൽമയ്ക്ക് ഇതൊക്കെ മറികടക്കാൻ വലിയ രീതിയുള്ള പണം പ്രചാരണത്തിനായി മാറ്റി വെക്കേണ്ടി വരും ഇത് കർഷകർക്ക് നൽകുന്ന തുക കുറയാൻ കാരണമാവും , കർഷകർ ഈ രംഗത്ത് നിന്നും പിന്മാറും , അത് മിൽമയുടെ തകർച്ചയിലേക്ക് വഴി വെക്കും . ഇതാണ് മനോരമയും മാതൃഭൂമിയും കാണുന്ന സ്വപ്നം.
വിലയിൽ ഇത്ര വത്യാസം ഉള്ളപ്പോൾ ജനങ്ങൾ എന്തിനാണ് മിൽമ വാങ്ങുന്നത് ?
വില കുറവ് എന്നത് മനോരമയുടെ പച്ചകള്ളം മാത്രമാണ്. 545 ml മിൽമ ഹോമോജിനൈസ്ഡ് ടോൺ മിൽക്കിന് 26 രൂപയാണ്. കേരളത്തിൽ വിൽക്കുന്ന 500 ml നന്ദിനി ഹോമോജിനൈസ്ഡ് ടോൺ മിൽക്കിന് 27 രൂപയും. മനോരമയുടെ ഓഫീസിൽ മാത്രം 2 - 7 രൂപ വരെ കുറച്ച് പാൽ കിട്ടുന്നുണ്ടാവും , എന്ന് കരുതി പച്ചക്കള്ളം പത്രത്തിൽ എഴുതരുത്.
നിങ്ങൾ 15 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടിയാണ് മുട്ടിക്കുന്നത്.