മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം ഗുണഭോക്താവിന് വേഗത്തിൽ കൈമാറുന്നതിനും, അർഹരായ എല്ലാവർക്കും സങ്കീർണതകൾ ഇല്ലാതെ അപേക്ഷിക്കാനും സഹായം ലഭിക്കുന്നതിനും 2016-ൽ അധികാരത്തിൽ വന്ന സർക്കാർ കാര്യക്ഷമമായ നടപടികളാണ് സ്വീകരിച്ചത്. പ്രസ്തുത സർക്കാർ അധികാരത്തിൽ വരുമ്പോൾ ഫിസിക്കലായ അപേക്ഷകൾ സമർപ്പിക്കുകയും അത് വില്ലേജ് ഓഫീസർമാർ പരിശോധിച്ച് താലൂക്ക് ഓഫീസിലേക്ക് കൈമാറുകയും, താലൂക്ക് ഓഫീസിന് കീഴിലുള്ള വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ സമാഹരിച്ച് ജില്ലാ കളകറ്റിൽ എത്തിക്കുകയും ജില്ലയുടെ കീഴിലുള്ള താലൂക്കുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ ജില്ലാ കളക്ട്രേറ്റില് നിന്ന് സർക്കാരിലേക്ക് കൈമാറുകയുമാണ് ചെയ്തിരുന്നത്. സഹായധനം അനുവദിക്കുന്ന മുറയ്ക്ക് ചെക്ക് മുഖാന്തിരം താലൂക്ക് ഓഫീസുകൾ വഴി ചെയ്തുവരികയുമായിരുന്നു. ഈ സഹായധനം വിതരണം സംവിധാനം വഴി ചികിത്സാധനസഹായം കൈമാറുന്നതിന് വളരെയേറെ കാലതാമസം നേരിട്ടിരുന്നു. മാത്രമല്ല, കാലതാമസവും സങ്കീർണ്ണതയും മുതലാക്കി ധാരാളം ഇടനിലക്കാരും പ്രവർത്തിച്ചിരുന്നു. കൃത്യമായി മാനദണ്ഡങ്ങളോ, മുൻഗണനാക്രമമോ പാലിച്ചിരുന്നില്ല. ഈ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായത്തിനുള്ള 14.11.2016-6 അപേക്ഷ സ്വീകരിക്കുന്നതിനും, വിതരണം ചെയ്യുന്നതിനും ഓൺലൈന് സംവിധാനം വിരപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സ.ഉ.(കൈ)നം.568/16/റവ അനുബന്ധം പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്.
2016-ൽ ഏർപ്പെടുത്തിയ ഓൺലൈന് സംവിധാനത്തിലൂടെ ഈ ഡാറ്റ എടുക്കുന്ന സമയം വരെ 26.02.2023, 3.45 PM)8,87,538 അപേക്ഷകള് കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിൽ ജില്ലാ കളക്ടര് തലത്തില് സഹായം അനുവദിച്ച 2,80,867
അപേക്ഷകൾ ഉൾപ്പെടെ 6,28,569 അപേക്ഷകർക്ക് ധനസഹായം കൈമാറി നൽകിയിട്ടുണ്ട്.
സി.എം.ഡി.ആർ.എഫ് പോർട്ടലിൻറെ പ്രത്യേകത
സങ്കീർണ്ണതകളില്ലാതെ അപേക്ഷകൾ സമർപ്പിക്കുവാനും, വേഗത്തിലും കാര്യക്ഷമതയോടും അപേക്ഷകൾ പരിശോധിച്ച് തീരുമാനം കൈക്കൊള്ളുന്നതിനും സഹായകരമായ തരത്തിലാണ് സി.എം.ഡി.ആർ.എഫ് പോർട്ടല് വിഭാവന ചെയ്തിട്ടുള്ളത്. ബന്ധപ്പെട്ട രേഖകൾ സഹിതം സമർപ്പിക്കുന്ന സാധുവായ അപേക്ഷ ലഭിച്ച് 100 മണിക്കുറിനുള്ളില് സഹായം കൈമാറാനാണ് ലക്ഷ്യമിടുന്നത്. അപേക്ഷകൾ ഓൺലൈനായും, അക്ഷയ കേന്ദ്രങ്ങൾ വഴിയും, ജനപ്രതിനിധികളുടെ ഓഫീസുകള് മുഖേനയും മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേനയും സമർപ്പിക്കാൻ ആകും . അക്ഷയ കേന്ദ്രങ്ങൾക്കും ജനപ്രതിനിധികൾക്കും അപേക്ഷകൾ സ്വീകരിക്കാൻ ആകും പോർട്ടലിലൂടെ സമർപ്പിക്കുവാനും പോർട്ടലിൽ ലോഗിൻ അനുവദിച്ചിട്ടുണ്ട്. സ്റ്റാഫിനാവശ്യമായ പരിശീലനവും നൽകിയിട്ടുണ്ട്.
കേന്ദ്രങ്ങൾക്കും ജനപ്രതിനിധികൾക്കും അപേക്ഷകള് സ്വീകരിക്കുവാനും, പോർട്ടലിലൂടെ സമർപ്പിക്കുവാനും പോർട്ടലില് ലോഗിന് അനുവദിച്ചിട്ടുണ്ട്. മാത്രമല്ല 05.02.2018ലെ സ.ഉ.(കൈ)നം.44/2018/ വഅനുബന്ധം 2) സർക്കാര് ഉത്തരവ് പ്രകാരം ദുരിതാശ്വാസ നിധിയില് നിന്നുള്ള ധനസഹായം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്ന DBT സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 03.09.2018-ലെ സ.ഉ(കൈ)നം.492/16/റവ(അനുബന്ധം 4) പ്രകാരം ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള പരിധി ജില്ലാ കളക്ടറുടേത് 2,000/-ൽ നിന്നും 10,000/-രൂപ ആയും, റവന്യൂ മന്ത്രിയുടേത് 5,000/- ല് നിന്ന് 25,000/-രൂപ ആയും മുഖ്യമന്ത്രിയുടേത് 1,00,000/- നിന്ന് 3,00,000/-രൂപയായും ഉയർത്തി. 15,000/- രൂപ വരെ സഹായധനം അനുവദിക്കാൻ റവന്യൂ സ്പെഷ്യല് സെക്രട്ടറിയേയും അധികാരപ്പെടുത്തി ഇതിനുപുറമേ, മാരകമായ അസുഖങ്ങൾക്ക് ചികിത്സ വേണ്ടിവരികയും, ആ ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി 3,00,000/- രൂപ വരെ അനുവദിക്കുന്നതിനും. 27,102018-ലെ സര് വ സം5) പ്രകാരം ഉത്തരവായിട്ടുണ്ട്. 08.07.2020-003 (mug.(66) mo48/2020/ അനുബന്ധ പ്രകാരം തീപ്പിടുത്തത്തിൽ വാസഗൃഹം നഷ്ടപ്പെടുന്നവർക്കും കടൽക്ഷോഭം മറ്റപകടങ്ങൾ എന്നിവയില് വള്ളം ബോട്ട് വല, കുട്ടിത്തം എന്നി ജീവനോപാധികൾ നഷ്ടപ്പെടുന്നവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിലവില് നൽകിവരുന്ന ധനസഹായം വർധിപ്പിക്കുകയുണ്ടായി
ഇതിനുപുറമേ അപേക്ഷകരുടെ വരുമാനപരിധി 1,00,000 രൂപയില് നിന്ന് 200,000/- രൂപയായി ഉയർത്തുകയും ചെയ്തു.
ദുരിതാശ്വാസ നിധിയില് ധനസഹായത്തിനായുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന മെഡിക്കല് സർട്ടിഫിക്കറ്റുകളിലെ അപാകതകള് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോള് തന്നെ അത് പരിഹരിക്കുന്നതിന് നടപടികള് സ്വീകരിക്കുകയുണ്ടായി. നിബന്ധനകൾ കർക്കശമാക്കി സഹായധനം ലഭിക്കുന്ന പ്രക്രിയ സങ്കീർണ്ണമാക്കുന്നതിനു പകരം സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇത്തരം തെറ്റായ പ്രവണതകൾക്ക് തടയിടാന് നടപടികള് സർക്കാര സ്വീകരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സർക്കാര് ആശുപതികളിൽ നടപ്പാക്കിവരുന്ന -Healthസോഫ്റ്റ് വെയർ ആപ്ലിക്കേഷനുമായി സി.എം.ഒ പോർട്ടല് ഇന്റഗ്രേറ്റ് ചെയ്യുവാനും, അതുവഴി e- Healthനടപ്പിൽ വന്ന ആശുപത്രികളില് നിന്ന് ചികിത്സാസഹായത്തിനായി നൽകുന്ന മെഡിക്കല് സർട്ടിഫിക്കറ്റുകള് Health ആപ്ലിക്കേഷന് വഴി ഡിജിറ്റലായി ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കംകുറിച്ചിട്ടുണ്ട്. ഈ സംവിധാനം കാലതാമസം കൂടാതെ നടപ്പിൽ വരുന്നതാണ്.
ഇതുകൂടാതെ ദുരിതാശ്വാസനിധിയില് നിന്നും ധനസഹായത്തിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകള് നൽകുന്നതിന് ഡോക്ടർമാർക്കായി ഒരു Mobile App തയ്യാറാക്കുന്നതിനും തുടക്കംകുറിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരും രജിസ്റ്റർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങള് സ്റ്റേറ്റ് മെഡിക്കല് കൗൺസിലില് ലഭ്യമാണ്. അവരുടെ ഡാറ്റാബേസുമായി സി.എം. പോർക്ക് ഇന്റന്റ് ചെയ്യുവാനും, മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഡോക്ടർമാര് നൽകുന്ന ഉറപ്പുവരുത്തുവാനും നടപടി സ്വീകരിച്ചുവരുന്നു. മെഡിക്കല് സർട്ടിഫിക്കറ്റുകളുടെ ഉറപ്പുവരുത്തുന്നതിനും, അതിനെ അടിസ്ഥാനത്തിൽ ആധികാരികത അർഹമായ ചികിത്സാതുക അനുവദിക്കാനാകുന്നതിനും ബന്ധപ്പെട്ടവർക്ക് സർക്കാര് നിർദ്ദേശം നൽകിയിട്ടുണ്ട്. 15022018-ലെ കൈ)നം.44/2016/7/ സർക്കാര് ഉത്തരവ് പ്രകാരം മെഡിക്കല് സർട്ടിഫിക്കറ്റില് വിശ്വാസയോഗ്യമല്ലാത്ത വിധം രോഗങ്ങളുടെ ചികിത്സാ ചിലവ് പെരുപ്പിച്ച് രേഖപ്പെടുത്തുന്ന പ്രവണത നിരുത്സാഹപ്പെടുത്താൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകാന് ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട് - 22:01:2021 ലെ സ(സാധാ)നം.251/2021/ആർഡി (അനുബന്ധം3) ഉത്തരവ് പ്രകാരം മെഡിക്കല് സർട്ടിഫിക്കറ്റിന്റെയും, അനുബന്ധരേഖകളുടെയും ആധികാരികത ഉറപ്പുവരുത്തേണ്ട ചുമതല വില്ലേജ് ഓഫീസർമാരില് നിക്ഷിപ്തമാക്കിയിട്ടുണ്ട്. 28.06.2022-ലെ R&V/DRF-148/2022-R സർക്കുലര് പ്രകാരം ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭിക്കുന്നതിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ ഉള്ളടക്കം ചെയ്യുന്ന മെഡിക്കല് സർട്ടിഫിക്കറ്റുകള് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
റവന്യൂ ജീവനക്കാർക്ക് പരിശീലനം
ദുരിതാശ്വാസനിധിയിൽനിന്നും ധനസഹായം ലഭിക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷകളില് തെറ്റായ പ്രവണതകള് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവന് വില്ലേജ് ഓഫീസർമാർക്കും, താലൂക്ക് ഓഫീസുകളിലും, കളക്ട്രേറ്റുകളിലും സി.എം.ഡി.ആർ.എഫ് അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കും സി.എം.ഡി.ആർ.എഫ് അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചും, മെഡിക്കൽ സർട്ടിഫിക്കുകളിലെ അപാകതകള് കണ്ടെത്തുന്നത് സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ തലത്തില്പരിശീലനം നൽകുകയുണ്ടായി. 2022 നവംബര് മുതല് 2023 ഫെബ്രുവരി വരെ ജില്ലാ ആസ്ഥാനങ്ങളിൽ വച്ച് പരിശീലനപരിപാടി സംഘടിപ്പിച്ചത്).
സി.എം.ഡി.ആർ.എഫ് പോർട്ടലിന്റെ പരിഷ്കരിച്ച പതിപ്പ് നിലവില് വന്നപ്പോള്(2019-20) നിയമസഭാ സാമാജികർക്കും അവരുടെ പേഴ്സണല് സ്റ്റാഫിനും പോർട്ട് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച പരിശീലനം നൽകുകയുണ്ടായി. എം.എൽ.എ മാർക്കും അവരുടെ സ്റ്റാഫുകൾക്കുമായി ഒരു വീഡിയോ ടൂട്ടോറിയലും തയ്യാറാക്കിയിട്ടുണ്ട്. നിയമസഭാ സാമാജികരുടെ ഓഫീസുകളില് നിന്ന് bulk ആയി കൊണ്ടുവരുന്ന സി.എം.ഡി.ആർ.എഫ് അപേക്ഷകൾ ഡാറ്റാ എൻട്രി വരുത്തി തുടര് നടപടി സ്വീകരിക്കാന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.