ലോകായുക്ത
ലോകായുക്ത വിധി വരും മുൻപ് മുൻവിധിയോടെ ചർച്ച നടത്തുന്ന നിലപാട് ശരിയല്ല.
ലോകായുക്തയിൽ വന്ന പരാതിയുടെ വിശദാംശങ്ങൾ ചുവടെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സ്വജനപക്ഷത്തോടെ സഹായം വിതരണം ചെയ്തുവെന്നാണ് ലോകായുക്തക്ക് മുന്നിൽ വന്ന പരാതി.
എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയൻറെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപ, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റൻറ് എൻജിനീയർ ആയി ജോലിക്ക് പുറമേ ഭാര്യയുടെ സ്വർണ്ണ പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പക്കുമായി എട്ടര ലക്ഷം രൂപ, സിപിഎം സെക്രട്ടറിയായിരുന്ന പരേതനായ കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപ, ദുരിതാശ്വാസനിധിയിൽ നിന്ന് നൽകിയത് ദുർവിനി യോഗമാണെന്നും, ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരിൽ നിന്നും ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ലോകയുക്തയെ സമീപിച്ചത്.
1983 ലെ എക്സിക്യൂട്ടീവ് ഉത്തരവിൻ്റെ പുറത്താണ് CMDRF നിലവിൽ വന്നത്. അതായത് CMDRF എന്നത് Guidlines മാത്രമേ ഉള്ളൂ.
മുഖ്യമന്ത്രിക്ക് പൂർണ്ണവിവേചനാധികാരം ഉള്ള സഞ്ചിത നിധിയാണ്. അതായത് സ്കീം ആണെന്ന് ചുരുക്കം .
നിയമസഭ പാസാക്കിയ നിയമത്തിലൂടെ നിലവിൽ വന്ന നിയമം വഴി സ്ഥാപിതമായ ഒരു സംവിധാനം അല്ല CMDRF .
അതിന് ലെജിസ്ളേറ്റീവ് ചട്ടമില്ലെന്ന് ചുരുക്കം ചട്ടങ്ങൾ ഉണ്ടെങ്കിൽ അല്ലെ ചട്ടലംഘനം ആകൂ.
എന്നാൽ മാറി മാറി വന്ന സർക്കാരുകൾ ചട്ടം ഇല്ലെങ്കിലും ഗൈഡ് ലൈൻ ക്യത്യമായി പാലിച്ച് തന്നെയാണ് എല്ലാ സർക്കാരുകളും ഈ സ്കീമിൽ നിന്ന് തുക വിനയോഗം ചെയ്തിട്ടുള്ളത്.
പരാതി വന്നിരിക്കുന്ന തീരുമാനങ്ങൾ മന്ത്രിസഭ കൈകൊണ്ടതാണ്.
ലോകായുക്ത ആക്റ്റ് പ്രകാരം പബ്ലിക്ക് സെർവൻ്റ് എന്ന നിർവചനത്തിൽ മന്ത്രിസഭ വരില്ല .വ്യക്തികൾ മാത്രമേ വരു
2016-21 ലെ മന്ത്രിസഭ ആണ് തീരുമാനം എടുത്തത്. ആ മന്ത്രിസഭ 2021 മെയ് 5 ന് രാജിവെച്ച് കഴിഞ്ഞു .
സാങ്കേതികമായി ആ മന്ത്രിസഭ എടുത്ത ഒരു തീരുമാനത്തിൻ്റെ പേരിലും പിണറായി വിജയനെ അയോഗ്യനാക്കാൻ ലോകായുക്ത നിയമപ്രകാരം കഴിയില്ല
മന്ത്രിസഭാ തീരുമാനം ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരില്ല എന്നതാണ് ചുരുക്കം.
രാഷ്ട്രീയ പ്രവർത്തകരുടെ മക്കൾക്ക് മുൻപും സർക്കാർ ധനസഹായം നൽകിയിട്ടുണ്ട്.
മുൻ ധനകാര്യ മന്ത്രിയായിരുന്ന KT ജോർജ്ജിൻ്റെ മക്കളായ പമേല ജോർജ്ജ് , ബീനാ ജോർജ്ജ് , മിനി ജോർജ്ജ് എന്നിവരുടെ മുഴുവൻ വിദ്യാഭ്യാസ ചിലവും ,’ പ്രതിമാസം മൂന്ന് പേർക്കും 100 രൂപ വീതം പോക്കറ്റ് മണിയും നൽകാൻ 2- 5 - 1972 ൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
…
മുൻ മന്ത്രി KM ജോർജ്ജിൻ്റെ വിധവക്ക് പ്രതിമാസം 250 രൂപ പെൻഷൻ അനുവദിച്ചു ,കൂടാതെ മകൾ മേരി ജോർജ്ജിൻ്റെ
മുഴുവൻ വിദ്യാഭ്യാസ ചിലവും പ്രതിമാസം 100 രൂപ വീതം പോക്കറ്റ് മണിയും നൽകാൻ 27- 12- 1976 ൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു
…
മുൻ മന്ത്രി ടി.കെ ദിവാകരൻ്റെ ഏഴ് മക്കൾക്ക്
ശാന്തകുമാരി , പ്രസന്നൻ , സുരേഷ് ബാബു , സുജാതൻ , അനിത , സന്ധ്യാ റാണി , മഞ്ചു എന്നീ വർക്ക് 100 രൂപ പ്രതിമാസ പോക്കറ്റ് മണി നൽകാൻ 6 - 2 - 1976 ൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു ,കൂടാതെ വിധവയായ ദേവയാനിക്ക് പ്രതിമാസം 250 രൂപ പെൻഷൻ വേറെയും നൽകി
മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ മകൻ എം കെ മുനീറിന് ഡോക്ടർ ആവാനുള്ള പഠന ചിലവ് പ്രതിമാസം 100 രൂപ പോക്കറ്റ് മണി ,
സി എച്ച് മുഹമ്മദ് കോയയുടെ ഭാര്യ ആമിനക്ക് പ്രതിമാസം 500 രൂപ പെൻഷൻ ,സി എച്ച് മുഹമ്മദ് കോയയുടെ ഉമ്മ മറിയത്തിന് 250 രൂപ പെൻഷൻ എന്നിവ 30 - 10 - 1983 ഇറക്കിയ സർക്കാർ ഉത്തരവിലൂടെ നൽകി
ദുരിതാശ്വാസ നിധിയിൽ സഹായധനം നൽകുന്നത്
രാഷ്ട്രീയ നേതാക്കളുടെ കുടുംബാഗങ്ങൾക്ക്ആണെന്നത് തെറ്റായ പ്രചരണം ആണ്. പ്രശസ്ത ഗാന രചയിതാവ് യൂസഫലി കേച്ചേരിയുടെ ചികിൽസാ ചിലവ് ഇനത്തിൽ സ്വകാര്യ ആശുപത്രിയിലെ ബില്ല് അടക്കുന്നതിനായി 10 ,55 ,925 രൂപയും , അനശ്വര നടൻ തിലകൻ്റെ ചികിൽസാ ചിലവ് ഇനത്തിൽ 10, 44 ,421 രൂപയും ,ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി മധുവിൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും , ദുരഭിമാന കൊലപാതകത്തിന് ഇരയായ കെവിൻ്റെ കുടുംബത്തിന് വീടും സ്ഥലവും വെയ്ക്കുന്നതിന് 10 ലക്ഷം രൂപയും അനുവദിച്ചത് ചില ഉദാഹരണങ്ങൾ മാത്രമാണ്
കൊല്ലപ്പെട്ട നിരവധി സൈനികരുടെ കുടുംബാംഗങ്ങൾക്കും സമാനമായ രീതിയിൽ CMDRF ൽ നിന്ന് തുക അനുവദിച്ചിട്ടുണ്ട്