നികുതി/സെസ് വർധന

എന്തുകൊണ്ട്
നികുതി/സെസ് വർധന

●കേന്ദ്രസർക്കാരിന്റെ പ്രതികൂല നടപടികളുടെയും അവഗണനയുടെയും ഫലമായി 40,000 കോടി രൂപയുടെ കുറവാണ് ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഉണ്ടായത്

●ഈ വർഷം മാർച്ചിൽ മാത്രം ചെലവാക്കിയത് 20,000 കോടി രൂപയിൽ അധികമാണ്.

◆ പദ്ധതി ചെലവുകൾ 90% ത്തോളം എത്തി. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 96 ശതമാനത്തിനും മുകളിലായി

● ശമ്പളം, പെൻഷൻ, വായ്പ തിരിച്ചടവ് ,പൊതു ചെലവുകൾ അങ്ങനെ ഒന്നിനും ഒരു കുറവും ഉണ്ടായില്ല. എല്ലാം കൃത്യമായി തന്നെ നടപ്പിലായി

◆തനത് നികുതിയും നികുതി ഇതര വരുമാനവും പ്രത്യേകിച്ച് വരുമാനം വർദ്ധിപ്പിക്കാൻ നടത്തിയ കഠിന ശ്രമവും ആണ് ഇത്തരത്തിൽ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്

● ഏകദേശം 12,000 കോടി രൂപയുടെ വർദ്ധനവ് തനത് നികുതി വരുമാനത്തിൽ ഈ വർഷം ഉണ്ടായി

● ജിഎസ്ടി വരുമാനത്തിൽ കഴിഞ്ഞ രണ്ടു വർഷത്തേക്കാൾ 26 ശതമാനത്തിലധികം വർദ്ധനവ് നേടാൻ കഴിഞ്ഞു.

◆കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഏകദേശം ഇരുപത്തിമൂവായിരം കോടി രൂപയുടെ വർദ്ധനവാണ് തനത് നികുതി വരുമാനത്തിൽ ഉണ്ടായത്

● കേരളത്തിൻറെ മൊത്തം റവന്യൂ വരുമാനത്തിൽ ഈ സാമ്പത്തിക വർഷത്തിൽ 64 . 03% വും തനത് വരുമാനം ആണ്

● വ്യാവസായികമായി വലിയ രീതിയിൽ മുന്നിലുള്ള ഹരിയാന മഹാരാഷ്ട്ര സംസ്ഥാനങ്ങൾ മാത്രമാണ് തനത് വരുമാനത്തിൽ കേരളത്തിനെക്കാൾ മുൻപന്തിയിൽ ഉള്ളത്

◆ കേരളത്തിൻറെ നികുതി നികുതിയതര സംവിധാനത്തിന്റെ കാര്യക്ഷമതയാണ് ഇത് കാണിക്കുന്നത്

◆ എങ്കിലും ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തിന് ചില പരിമിതികൾ ഉണ്ട്

● സംസ്ഥാനത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും പിന്തുണയ്ക്കേണ്ട കേന്ദ്രം ആ ഉത്തരവാദിത്വം നിർവഹിക്കുന്നില്ല

● മാത്രമല്ല കേരളത്തോട് അവഗണനയാണ്
കാണിക്കുന്നത്

● പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് കേരളത്തിന് ഡിവിസിബിൾ പോളിൽ നിന്നുള്ള നികുതി വിഹിതം 3.875 ശതമാനം ആയിരുന്നത് പതിനാലാം ധനകാര്യ കമ്മീഷന് കാലത്ത് 2.5% മായും പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലമായപ്പോൾ 1.925% കുറച്ചു

● അതായത് കേരളത്തിന് ലഭിക്കുന്ന നികുതി വിഹിതം ഏതാണ്ട് പകുതിയായി കുറഞ്ഞു

●പതിനഞ്ചാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് മൊത്തം വരുമാനത്തിന്റെ 62 ശതമാനം കേന്ദ്രത്തിൽ ലഭിക്കുന്നു

● സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് 37.3% മാത്രം .എന്നാൽ ചിലവുകളുടെ 62 ശതമാനം സംസ്ഥാനങ്ങളുടെ ചുമലിലാണ്

● ജിഎസ്ടി കോമ്പൻസേഷൻ ജൂൺ 2022 മുതൽ നിർത്തിവച്ചിരിക്കുകയാണ്

● ഈ സാമ്പത്തിക വർഷത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 9000 കോടി രൂപയുടെ കുറവുണ്ടായി.

● ജിഎസ്ടി കോമ്പൻസേഷൻ അടുത്ത അഞ്ചുവർഷത്തെക്ക് കൂടി തുടരണമെന്ന കേരളത്തിന്റെയും അടക്കം സംസ്ഥാനങ്ങളുടെആവശ്യത്തിനു അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല

●ജി എസ് ടി സംവിധാനത്തിലേക്ക് മാറിയപ്പോൾ സംസ്ഥാന സർക്കാരുകൾക്ക് നികുതി വരുമാനത്തിൽ 52% ത്യജിക്കേണ്ടിവന്നു

◆ കേന്ദ്രസർക്കാറിന് നഷ്ടമായത് 28 ശതമാനം മാത്രമാണ്

◆ കേരളത്തിന് തനതായി ഈടാക്കാൻ കഴിയുന്ന നികുതി പെട്രോളിയം ഉൽപ്പന്നങ്ങൾക്കും മദ്യത്തിനും മാത്രമാണ്

◆സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ വേണ്ടി ഒരു സീഡ് ഫണ്ട് രൂപീകരിക്കാൻ പെട്രോളിനും ഡിസൈനിലും രണ്ട് രൂപ സെസ് ഏർപ്പെടുത്തിയതിനെയാണ് മാധ്യമങ്ങളും പ്രതിപക്ഷവും പർവതീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്

◆ഇതുകൂടാതെ റവന്യൂ കമ്മി ഗ്രാന്റിലും ഈ സാമ്പത്തികവർഷം 6716 കോടി രൂപയുടെ കുറവുണ്ടായി

● പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ്, കിഷ്‌ബി, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എടുത്ത വായ്പകൾ സർക്കാരിൻറെ കടമടുപ്പ് പരിധിയിൽ പെടുത്തിയത് മൂലം 24600 കോടിയിലധികം രൂപ കേന്ദ്രസർക്കാർ വെട്ടി കുറച്ചു

● കേന്ദ്രവിഷ്കൃത പദ്ധതികളുടെ വിഹിതവും കുറഞ്ഞിട്ടുണ്ട്

● എങ്കിലും കേരളം ഈ പദ്ധതികൾ എല്ലാം നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകുന്നു

ഇതും സംസ്ഥാനത്തിന്റെ ധന സ്ഥിതിയെ ബാധിച്ചു

●ഈ വിഷയത്തിൽ ഏറ്റവും പ്രധാനമായ ഒരു കാര്യം കേന്ദ്രസർക്കാർ പാചകവാതക വില വർദ്ധനവിലൂടെ കേരളത്തിൽ നിന്നു മാത്രം 4000 കോടിയിലധികം രൂപയാണ് ഒരു വർഷം സമാഹരിക്കുന്നത്

●കേരളം ഇന്ന് ഇപ്പോൾ ചർച്ച ചെയ്യുന്ന എല്ലാ നികുതികൾ കൂടി ചേർത്താൽ പോലും 2000 കോടി രൂപ ജനങ്ങളിൽ നിന്ന് പിരിക്കുന്നില്ല

● സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാനാണ് പെട്രോൾ ഡീസൽ ഉൽപ്പന്നങ്ങൾക്ക് കേരളം രണ്ടുരൂപ സെസ് പിരിക്കുന്നത്

◆ എന്നാൽ കേന്ദ്രം 20 രൂപയിലധികമാണ് പെട്രോൾ ഡീസൽ ഉൽപ്പനങ്ങൾക്കായി സെസ് പിരിക്കുന്നത്

●ഈ വിഷയത്തിൽ ഒന്നും പ്രതിപക്ഷത്തിന് ഇവിടെ സമരമില്ല, ഒന്നും കണ്ട ഭാവവുമില്ല

◆ കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാനായി സീഡ് ഫണ്ട് കണ്ടെത്തുന്നതിനായി രണ്ടു രൂപ സെസ് ഏർപ്പെടുത്തിയതാണ് ഇവിടെ ഇവർക്ക് വലിയ പ്രശ്നം

● കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തിന് ഒരു സമരവും ഇല്ല, പ്രതിഷേധവുമില്ല.
മാധ്യമങ്ങൾക്കും മൗനമാണ്