മുഹമ്മദ് റിയാസിനെ ഒറ്റ തിരിഞ്ഞു അക്രമിക്കുന്ന ബിജെപി

1 . ബിജെപി നേതാക്കൾ നടത്തുന്ന ഗിമ്മിക്കുകൾക്ക് എതിരെ കേരളത്തിലെ എല്ലാ പ്രധാന സിപിഎം നേതാക്കളും പ്രതികരിച്ചിട്ടുണ്ട്.
ഗോവിന്ദൻ മാസ്റ്ററും കേരളത്തിന്റെ മുഖ്യമന്ത്രിയും ഒക്കെ ഇതിനെതിരെ കൃത്യമായും പ്രതികരിച്ചിരുന്നു.
എന്നാൽ എന്തുകൊണ്ടാണ് ബിജെപി കൃത്യമായി മുഹമ്മദ് റിയാസിനെ തന്നെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ?
അതിവരുടെ ഉള്ളിലെ കൃത്യമായ മുസ്ലിം വിരുദ്ധതയാണ്.

  1. മുഹമ്മദ് റിയാസ് ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി
    ഇല്ലാത്തതു കൊണ്ടാണ് ഇപ്പോൾ റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ബിജെപി നേതാക്കൾ ആരംഭിച്ചിരിക്കുന്നത്.

  2. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഫ് ഉം ഒപ്പമുണ്ടായിരുന്ന ലീഗും പോപ്പുലർ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും ബേപ്പൂരിൽ വീട് വീടാന്തരം കയറിയിറങ്ങി പ്രചരിപ്പിച്ചത് അമുസ്ലിം ആയ വീണ വിജയനെ കല്യാണം കഴിച്ച റിയാസ് ദീനി അല്ല അതുകൊണ്ട് റിയാസിന് വോട്ട് ചെയ്യരുത് എന്ന്.
    വിദ്യാർത്ഥി സംഘടനാ കാലം മുതൽ കൃത്യമായ മതനിരപേക്ഷത പുലർത്തുന്ന മുഹമ്മദ്‌ റിയാസിനെതിരെ ഇസ്ലാമിസ്റ്റുകളും ഹിന്ദുത്വ വർഗീയ വാദികളും ഒരുപോലെ എതിർക്കുന്നതിൽ പുതുമയില്ല.

4 . ക്രിസ്തുമസിന് ‘ഡിസാസ്റ്ററസ്‌ സെലിബ്രേഷൻ’ അഥവാ അപകടകരമായ ആഘോഷം എന്നാണ് ആർ എസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വിശേഷിപ്പിച്ചത് അതായിരുന്നു ജനുവരി ലക്കം ഓർഗനൈസറിന്റെ കവർ സ്റ്റോറിയും എഡിറ്റോറിയലും.
ഇതിനെ നിങ്ങൾ തള്ളിപ്പറയുന്നുണ്ടോ?

5 . നാല്പതുകളിലോ അമ്പതുകളിലോ എഴുതിയതാണ് വിചാരധാര, അത് ഞങ്ങൾ പൊക്കിപ്പിടിച്ച് നടക്കുന്നില്ല എന്നാണ് എം ടി രമേശ്‌ പറയുന്നത്. 1966ൽ പ്രസിദ്ധീകരിച്ച വിചാരധാര കാലഹാരണപ്പെട്ടു എന്നാണോ 1925ൽ സ്ഥാപിച്ച RSS ഇപ്പോൾ പറയുന്നത്?

6 .യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ 2022ലെ കണക്കു പ്രകാരം 598 ആക്രമണമാണ് ഇന്ത്യയിൽ ആർഎസ്എസ് വിചാരധാരയെ അടിസ്ഥാനപ്പെടുത്തി ക്രൈസ്തവർക്കുനേരെ നടത്തിയിട്ടുള്ളത്. 89 പാസ്റ്റർമാർ ആക്രമിക്കപ്പെട്ടു. രാജ്യത്ത് 68 പള്ളികൾ തകർത്തു. ആകെ 127 ആക്രമണങ്ങളിൽ 87ഉം സംഘപരിവാറിന്റെ സംഘടിത കലാപം ആയിരുന്നു. 2020ലും 2021ലും 104 ആക്രമണമാണ് സംഘപരിവാർ നടത്തിയത്.
598 ആക്രമണങ്ങൾ 21 സംസ്ഥാനങ്ങളിൽ ആയിട്ടാണ് നടന്നത് എന്നാൽ ഇതിൽ കേരളത്തിന്റെ പേര് നിങ്ങൾക്ക് കാണാനാകില്ല. അത് RSS നെ കുറച്ചൊന്നുമല്ല ആസ്വസ്ഥംപ്പെടുത്തുന്നത്. ഞെക്കി അല്ലെങ്കിൽ നക്കി കൊല്ലുന്ന ഫാസിസ്റ്റ് ഐഡിയോളജിയാണ് അവരെ നയിക്കുന്നത്. ഉത്തരേന്ത്യയിൽ ഞെക്കിക്കൊല്ലുന്നു, ഇവിടെ നക്കിക്കൊല്ലാൻ പോകുന്നു.

7 . കഴിയഞ്ഞ ഫെബ്രുവരി 19 നാണു 79 ക്രിസ്ത്യൻ സംഘടനകളിലെ ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും ഉൾപ്പടെ രണ്ടായിരത്തിലധികം പേര് ഡൽഹിയിൽ പ്രതിഷേധം നടത്തിയിരുന്നു. അതിൽ കേരളത്തിൽ നിന്നുള്ളവരും പങ്കെടുത്തിരുന്നു അവരുടെ കണക്കുകൾ അനുസരിച്ചു ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമങ്ങൾ 2022 ഇൽ 2014 നെ അപേക്ഷിച്ചു 400 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.
ഉത്തർപ്രദേശിൽ 186 ആക്രമങ്ങൾ ഛത്തീസ്ഗഡിൽ 132 കർണാടകയിൽ 37
പള്ളികളെയും പാസ്റ്റർമാരെയും കരോൾ സംഘങ്ങളെയും ആക്രമിച്ചു
എന്നാൽ ഇതിലൊരു സംഭവം പോലും കേരളത്തിൽ നിന്നുണ്ടായിട്ടില്ല.