കേരളാ പോലീസിന്റെ സ്ത്രീ സുരക്ഷാ പദ്ധതികൾ

സംസ്ഥാനത്തെ ജനസംഖ്യയിൽ പകുതിയിലേറെ വരുന്ന സ്ത്രീക ൾക്കെതിരായ കുറ്റകൃത്യങ്ങൾ വലിയതോതിൽ വർദ്ധിച്ചുവരുന്നുവെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ ദീർഘവീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ സർക്കാർ ആരംഭിച്ച പദ്ധതികൾ കൂടുതൽ ശക്തമായി നടപ്പിലാക്കു ന്നതിനാണ് സർക്കാർ പരിശ്രമിക്കുന്നത്.

സ്ത്രീ സംസ്ഥാനത്ത് സുരക്ഷയ്ക്ക് അതീവ പ്രാധാന്യം കൊടുത്തുകൊണ്ട് നിരവധി പദ്ധതികൾ കേരളാ പോലീസ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു. വനിതാ പോലീസ് സ്റ്റേഷൻ, വനിതാ സെൽ, വനിതാ ബറ്റാലിൻ, അപരാജിത, പിങ്ക് പോലീസ്, നിഴൽ, വനിതാ സ്വയം പ്രതിരോധ സംഘം, വനിതാ ബീറ്റ് എന്നിവയെല്ലാം സ്ത്രീസുരക്ഷ മുൻനിർത്തി പോലീസ് നടപ്പിലാക്കിയ പദ്ധതികളാണ്.

സ്ത്രീധനവുമായി ബന്ധപ്പെട്ട ഉപദ്രവങ്ങൾ, സൈബർ ലോകത്തിലെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങി സ്ത്രീകൾ നേരിടുന്ന വിവിധ പ്രശനങ്ങൾ പരിഹരിക്കുന്നതിനായി കേരള പോലീസ് രൂപം നൽകിയ പിങ്ക് പൊട്ടക്ഷൻ പ്രോജക്ട് 2021 ജൂലൈ 19 ന് നിലവിൽ വന്നു.

പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബർ ലോകത്തും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പിങ്ക് പട്രോൾ, പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് കൺട്രോൾ വും, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, കൗൺസിലിംഗ് സംവിധാനം, വനിതാസംരക്ഷണത്തിന് സഹായമായി മൊബൈൽ ആപ്പുകൾ തുടങ്ങി പത്ത് ഘടകങ്ങൾ ചേർന്നതാണ് പദ്ധതി. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ ഫലപ്രദമായി തീർപ്പ് കൽപ്പിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം പദ്ധതി വഴി നൽകും. വനിതാ സെല്ലുകളിൽ നിലവിലുള്ള കൌൺസിലിംഗ് സംവിധാനം മികച്ച സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

പൊതുനിരത്തുകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് പിങ്ക് പോലീസ് ആധുനിക ജി.പി.എസ് പട്രോൾ. ക്യാമറ, സൗകര്യങ്ങളോടുകൂടിയ എന്നിങ്ങനെ വാഹനങ്ങളാണ് പിങ്ക് പോലീസിനായി
നൽകിയിരിക്കുന്നത്.

കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് അവരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കേരളാ പോലീസ് ആവിഷ്ക്കരിച്ച പദ്ധതിയാണ് വനിതാ സ്വയം പ്രതിരോധ സംഘം. സ്കൂൾ, കോളേജ്, അസോസിയേഷൻ, കുടുംബശ്രീ യൂണിറ്റുകൾ മുതലായ സ്ഥലങ്ങളിൽ കേരളാ പോലീസിന്റെ വനിതാ സ്വയം പ്രതിരോധ സംഘം സൗജന്യ ക്ലാസുകൾ ലഭ്യമാക്കുന്നു. കേരളത്തിലെ 19 പോലീസ് ജില്ലകളിലും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ റെസിഡന്റ് സേവനം ഇത്തരം പൂർണമായും സൌജന്യമായി പരിശീലനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഗാർഹിക പീഡനം തടയാനുള്ള പദ്ധതി

ഗാർഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം പോലീസ് ഒരുക്കിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന ആർക്കും മെയിൽ വിലാസത്തിൽ പരാതി നൽകാവുന്നതാണ്. കൂടാതെ 9497996992 എന്ന നമ്പരിലും പരാതികൾ അറിയിക്കും. സ്ത്രീധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന വിവിധ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള സംസ്ഥാനതല നോഡൽ ഓഫീസറായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പരാതികൾ 9497999955 എന്ന നമ്പരിൽ നോഡൽ ഓഫീസറെ അറിയിക്കാവുന്നതാണ്.

തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പോലീസ് കമാന്റ് സെന്റർ കേന്ദ്രമായാണ് ഈ പ്രത്യേക സംവിധാനത്തിന്റെ പ്രവർത്തനം. കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നും ഏത് സമയവും 112 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വനിതകൾക്ക് പോലീസ് സഹായം എത്തിക്കാനും ഈ സംവിധാനം വഴി സാധിക്കും. വിളിക്കുന്നയാൾ ഉള്ള സ്ഥലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി മനസ്സിലാക്കാൻ കമാന്റ് സെന്ററിന് കഴിയും. നമ്പർ ഡയൽ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ ഫോണിന്റെ പവർ ബട്ടൺ മൂന്ന് തവണ അമർത്തിയാൽ കമാന്റ് സെന്ററിൽ സന്ദേശം ലഭിക്കുകയും പോലീസ് ഉദ്യോഗസ്ഥൻ തിരികെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്യും. 112 ഇൻഡ്യ എന്ന മൊബൈൽ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാലും കമാന്റ് സെന്ററിൽ സന്ദേശമെത്തും.

സ്റ്റേറ്റ് വനിതാ സെൽ

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്നതിനും മേൽനടപടികൾ സ്റ്റേറ്റ് സ്വീകരിക്കുന്നതിനുമായി സംസ്ഥാനതലത്തിൽ വനിതാ സെൽ പ്രവർത്തിച്ചുവരുന്നു. ഇതേ ലക്ഷ്യത്തോട് കൂടി ജില്ലകളിലും വനിതാസെൽ ഉണ്ട്. കൂടാതെ എല്ലാ ജില്ലകളിലും ഒരു വനിതാ പോലീസ് സ് റ്റേഷൻ വീതവും സ്ഥാപിച്ചിട്ടുണ്ട്. സാധാരണ ലോക്കൽ പോലീസ് സ്റ്റേഷന് സ്റ്റേഷനും അധികാരങ്ങൾ വനിതാ പോലീസ് നൽകിയിരിക്കുന്നത്. തന്നെയാണ്

സുരക്ഷയ്ക്കായി പദ്ധതി

2021-22 സാമ്പത്തിക വർഷം സംസ്ഥാന പ്ലാൻ പദ്ധതിയിൽ, സൗഹൃദ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും ലിംഗവിവേചനത്തിനെതി രെയുള്ള അവബോധനത്തിനും 550 ലക്ഷം രൂപയുടെ ഭരണാനുമതി സർക്കാർ ഉത്തരവായിട്ടുണ്ട്. സംസ്ഥാനത്തെ 80 പോലീസ് സ്റ്റേഷനുകൾ സ്ത്രീ/ശിശു സഹൃദമാക്കുന്നതിനും വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമായി 400 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.