സെക്രട്ടറിയേറ്റിലെ തീപിടുത്തം, പ്രതിപക്ഷ നേതാവിൻ്റെ ആരോപണങ്ങൾക്ക് മറുപടി

സെക്രട്ടറിയേറ്റിൽ ഉണ്ടാകുന്ന തീപിടുത്തം തെളിവുകൾ നശിപ്പിക്കാൻ ആണെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം തീർത്തും വസ്തുതാവിരുദ്ധമാണ് .

പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള പതിവ് പരിപാടി മാത്രമാണിത്

സെക്രട്ടെറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ് തീപിടുത്തമുണ്ടായത് ഇലക്ട്രിക് ഫാൻ കത്തിയത് മൂലം ആണെന്ന് സംഭവത്തെ പറ്റി അന്വേഷിച്ച ഫോറൻസിക് ,പോലീസ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗങ്ങളുടെ റിപ്പോർട്ടുണ്ട്.

ബോധപൂർവ്വം തീയിട്ടതല്ല എന്ന് റിപ്പോർട്ട് വന്ന ശേഷവും പ്രതിപക്ഷ നേതാവ് സമാന ആരോപണം ഉന്നയിക്കുന്നത് തെറ്റിധാരണ പടർത്താനാണ്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ ഫയലുകൾ നശിപ്പിക്കാൻ ആണെന്നായിരുന്നു അന്നത്തെ ആരോപണം .

എന്നാൽ ആ കേസുമായി ബന്ധപ്പെട്ട ഫയലുകൾ സെക്രട്ടറിയേറ്റിൽ ഇല്ല എന്നത് ഏത് കൊച്ചുകുഞ്ഞിനും അറിയാവുന്ന കാര്യമാണ്

അത് വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണമാണ്

അതിൽ സെക്രട്ടറിയേറ്റു മായി യാതൊരു ബന്ധവും ഇല്ല

ഇങ്ങനെയാണ് തെറ്റിദ്ധാരണ പരത്തുന്നത്

രണ്ടാമതായി കഴിഞ്ഞ ആഴ്ചയിൽ വ്യവസായ മന്ത്രി പി. രാജീവിൻ്റെ ഓഫീസിലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിൽ ഉണ്ടായ തീപിടുത്തം എ ഐ ക്യാമറയുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനാണ് എന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം
ശുദ്ധ അസംബന്ധമാണ്.

ആ തീപിടുത്തത്തിന്റെ കാരണത്തെ പറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് .

അതും ഷോർട്ട് സർക്യൂട്ട് മൂലം ആണെന്നാണ് പ്രാഥമിക നിഗമനം .

സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായി സെക്രട്ടറിയേറ്റ് മുഴുവൻ കത്തി പോയാലും ഒരു ഫയൽ പോലും നശിക്കാൻ പോകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത

സെക്രട്ടറിയേറ്റിൽ പൂർണ്ണമായും E- ഫയൽ സമ്പ്രദായമാണ്. ഏതു കടലാസ് സെക്രട്ടറിയേറ്റിൽ വന്നാലും അത് സ്കാൻ ചെയ്ത് നമ്പറിട്ട് ബന്ധപ്പെട്ട സെക്ഷനിൽ E - ഫോർമാറ്റിൽ എത്തുകയാണ് ചെയ്യുക. നിലവിലുള്ള ഫയലിലെ കടലാസാണെങ്കിൽ അത് ആ ഫയലിനോട് ചേർക്കും . പുതിയ ഫയൽ ആക്കേണ്ടതെങ്കിൽ ഫയൽ നമ്പറിട്ട് ഫയലാക്കും: ഫയലിന്റെ സഞ്ചാരവും E- വഴിയിലാണ്. E- ഫയൽ സമ്പ്രദായത്തിൽ ഓരോജീവനക്കാരനും തന്റെ അധികാര പരിധിയിലുള്ള ഫയലുകൾ access ചെയ്യാൻ user ID യും pass word ഉം ഉണ്ട് . അത് ഉപയോഗിച്ച് VPN വഴി എവിടെയിരുന്നു വേണമെങ്കിലും ജോലി ചെയ്യാം.

.

മറ്റൊരു കാര്യം സെക്രട്ടറിയേറ്റ് പതിറ്റാണ്ടുകൾ മുമ്പ് നിർമ്മിച്ച കെട്ടിടമാണ് ഉള്ളിലെ ഇലക്ട്രിക്കൽ വയറിങ് സംവിധാനങ്ങളെല്ലാം കാലപ്പഴക്കം വന്നതാണ് .പ്രശസ്ത ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരക്കുടി സെക്രട്ടറിയേറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പിൽ അദ്ദേഹം ഒരിക്കൽ സെക്രട്ടറിയേറ്റിൽ വന്നപ്പോൾ ഇവിടുത്തെ പഴയ കെട്ടിടങ്ങളുടെ രീതിയും തീപിടുത്ത സാധ്യതയും ഒക്കെ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട് .ഒറ്റദിവസംകൊണ്ട് ഇത് മാറ്റാവുന്ന തരത്തിലുള്ള സംവിധാനം അല്ല . കാലതാമസം എടുത്ത് ആണെങ്കിലും അത്തരം സംവിധാനങ്ങൾ പരിഹാരം ഉണ്ടാകും .