പി.വി. അൻവർ എം.എൽ.എയുടെ ഫേസ്ബുക്ക് കുറിപ്പ്
“വി.ഡി.സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഡാലോചന; തെളിവുകൾ പുറത്ത് വിടും” എന്ന് പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ക്രിമിനൽ മാധ്യമ സംഘം പ്രവർത്തിക്കുന്നുണ്ട്.സർക്കാരിനെതിരെ ഈ കേന്ദ്രത്തിൽ നിന്നാണു വാർത്തകൾ തയ്യാറാക്കി വിതരണം ചെയ്യുന്നത്.ഇതിന് കൃത്യമായ മാസപ്പടി വാങ്ങുന്ന മുതിർന്ന മാപ്രകൾ ഈ നാട്ടിലുണ്ട്.
ഏഷ്യാനെറ്റിൽ, മനോരമയിൽ, മാതൃഭൂമിയിൽ,എന്ന് വേണ്ട കേരള കൗമുദിയിൽ വരെ ഈ മാഫിയാ സംഘം വേരുറപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത്, പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച ഒരു അവിശ്വാസ പ്രമേയം പോലും എഴുതികൊടുത്തത് ഹൗസിംഗ് ബോർഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലെ അന്തിചർച്ച മാപ്രയും കണ്ണാടി വച്ച അദ്ദേഹത്തിന്റെ ഗുരുനാഥനും കൂടിയാണ്.
അങ്ങനെ അനവധി നിരവധി വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. ആരൊക്കെ, എത്രയൊക്കെ വച്ച് മാസപ്പടി വാങ്ങുന്നുണ്ടെന്നും കൃത്യമായ വിവരം കൈയ്യിലുണ്ട്. അത് പിന്നാലെ പുറത്ത് വിടുകയും ചെയ്യും.
ഒരു സാമ്പിൾ ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.
സർക്കാരിനെതിരെ ഏഷ്യാനെറ്റും, ജയ്‌ഹിന്ദ് ചാനലും തയ്യാറാക്കി സംപ്രക്ഷേപണം ചെയ്ത പരിപാടികളുടെ വീഡിയോ നമ്മൾക്കൊന്ന് താരതമ്യം ചെയ്യാം.
സ്ക്രിപ്റ്റിലെ ഒരു വാക്ക് പോലും മാറിയിട്ടില്ല.
നാലഞ്ച് ദിവസം മുൻപ്, സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ വേളയിൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം സർക്കാരിനെതിരെ ഒരു സ്ക്രിപ്റ്റ് തയ്യാറാക്കി അതാത് മാധ്യമ സ്ഥാപനങ്ങളിലുള്ള തങ്ങളുടെ മാഫിയാ സംഘാംഗങ്ങളെ ഏൽപ്പിക്കുന്നു.പലരും ഡയലോഗുകൾ മാറ്റി എഴുതി വായിച്ചെങ്കിലും, ഏഷ്യാനെറ്റും ജയ്‌ഹിന്ദും അതിന് പോലും ശ്രമിച്ചില്ല.
(വാങ്ങുന്ന കാശിന് മാന്യമായി പണിയെടുക്കണം മാപ്രകളെ. ഇങ്ങനെ ഈച്ചകോപ്പി ഇറക്കി പറയിപ്പിക്കരുത്.)
മറുപടി പറയേണ്ടത് ഏഷ്യാനെറ്റിന്റെയും ജയ്‌ഹിന്ദിന്റെയും മാനേജ്‌മെന്റാണ്…
പ്രതിപക്ഷ നേതാവിന്റെ ഓഫീസും…