ലോക കേരള സഭയുടെ നടപ്പിലാക്കിയ പ്രധാന നിർദേശങ്ങൾ

ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് & ഹോള്‍ഡിങ് ലിമിറ്റഡ് കമ്പനി

കേരളത്തിന്റെ പുരോഗതിക്ക് ഉതകുന്നതും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ മേഖലകളില്‍ പ്രവാaസി മലയാളികളുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് & ഹോള്‍ഡിങ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചത്.

ആദ്യ ലോക കേരള സഭയുടെ നിർദേശ പ്രകാരമാണ് കമ്പനി രൂപീകരിച്ചത്. നിലവിൽ ആദ്യ പദ്ധതിയായ റസ്റ്റ്‌സ്റ്റോപ്പ് - പാതയോര വിശ്രമകേന്ദ്രം നിർമാണം ആരംഭിക്കാൻ പോകുകയാണ്.

പ്രവാസി മിത്രം

അവസാന രണ്ടു ലോക കേരള സഭകളിലും പലകുറി ഉയർന്നു വന്ന നിർദേശമാണ് പ്രവാസികളുടെ റവന്യു സംബന്ധിയായ പരാതികൾ പരിഹരിക്കുന്നതിനായുള്ള ഒരു സംവിധാനം രൂപപ്പെടുത്തുക എന്നത്. രണ്ടാം ലോക കേരള സഭക്ക് ശേഷം നിർദേശം റവന്യു വകുപ്പിന് കൈമാറുകയുണ്ടായി.
ലോക കേരള സഭയുടെ നിർദേശത്തിന്റെ പ്രാധാന്യം ബോധ്യപ്പെട്ടു ‘പ്രവാസി മിത്ര’ എന്ന സംവിധാനത്തിന് രൂപം നൽകുകയും പോർട്ടൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

വെർച്വൽ പ്രവാസി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

വെർച്വൽ പ്രവാസി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, പ്രവാസി മലയാളികൾക്കുള്ള (NRK) ഒരു ഓൺലൈൻ എംപ്ലോയ്‌മെന്റ് പോർട്ടലാണ്. 2020-ലെ ലോക കേരള സഭയുടെ ശുപാർശകളിലൊന്നാണ് പ്രവാസികൾക്കിടയിലെ പരിചയസമ്പന്നരായ പ്രൊഫഷണലുകളെ കണ്ടെത്തുന്നതിനുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്. കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയെത്തിയ എൻആർകെകളെ പുനരധിവസിപ്പിക്കാൻ വെർച്വൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സഹായിക്കും

ഡിജിറ്റൽ ഡേറ്റ പ്ലാറ്റ്ഫോം

മൂന്നാം ലോക കേരള സഭയുടെ സുപ്രധാന നിർദ്ദേശമാണ് ഡിജിറ്റൽ ഡേറ്റ പ്ലാറ്റ്ഫോം ലോകത്താകമാനം ഉള്ള മലയാളികളുടെ വിവരശേഖരണതിന്നായുള്ള ഡിജിറ്റൽ ഡേറ്റ പ്ലാറ്റ്ഫോം അവസാന ഘട്ടത്തിലാണ്