- രാജ്യം അനുവർത്തിച്ചു പോരുന്ന ജനാതിപത്യ മര്യാദകളെ ബിജെപി തുടർച്ചയായി ലംഘിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി തന്നെ പാർലമെന്റിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യാനെടുത്ത തീരുമാനം.
- ഏകാധിപത്യ സ്വഭാവമുള്ള ഭരണാധികാരികൾ എല്ലാകാലത്തും ഇതുപോലുള്ള നടപടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
- പാർലമെന്റ് പോലുള്ള നിർമിതിയുടെ ഉദ്‌ഘാടനം രാജ്യത്തിൻറെ പ്രഥമ പൗര / പൗരൻ ഉദ്‌ഘാടനം ചെയ്യുന്നതാണ് ഉചിതം
- എല്ലായിടത്തും തന്റെ പേരും ചിത്രങ്ങളും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്വേച്ഛാധിപതികളുടെ സ്വഭാവമാണ്. ലോകമെമ്പാടുമുള്ള ഏകാധിപതികൾ ചരിത്രത്തിൽ ഇടം പിടിക്കാൻ ജനാധിപത്യ സ്ഥാപനങ്ങളെ അവഹേളിച്ചും ജനാധിപത്യ സംവിധാനങ്ങളെ അവഗണിച്ചും ഇതു പോലെ സ്വയം താൽപര്യങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്
*രാജ്യത്ത് നടക്കുന്ന നല്ലകാര്യങ്ങളെല്ലാം തന്റെ മാത്രം കഴിവുകൊണ്ടുണ്ടായതാണെന്നു വിശ്വസിക്കുന്ന, മറ്റുള്ളവരെയെല്ലാം സംശയത്തോടെ മാത്രം കാണുന്ന ഒരു സംശയരോഗിയാണ് നമ്മുടെ പ്രധാനമന്ത്രി എന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ കഴിയില്ല.
- ജീവിച്ചിരിക്കെ തന്നെ ഗുജറാത്തിലെ സ്റ്റേഡിയത്തിനു സ്വന്തം പേര് നൽകിയ ഉളുപ്പില്ലായ്മ കാണിച്ച പ്രധാനമന്ത്രിയാണ് നമുക്കുള്ളത്.
അതിനാൽ തന്നെ അങ്ങനെയൊരാളിൽ നിന്ന് ഇത്തരം നടപടികളുണ്ടാകുന്നതിൽ അദ്‌ഭുതമൊന്നുമില്ല. ഇനി കാലാവധി പൂർത്തിയാകുന്നതിനു മുൻപ് സ്വന്തം പ്രതിമ പട്ടേൽ പ്രതിമയെക്കാൾ ഉയരത്തിൽ ഉണ്ടാക്കി വെച്ചാലും അദ്‌ഭുതപ്പെടേണ്ടതില്ല. അത്രമാത്രം അല്പനാണ് നമ്മുടെ പ്രധാനമന്ത്രി എന്നത് പല സന്ദർഭങ്ങളിലായി അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
- ഹിറ്റ്ലറുടെ പ്രത്യശാസ്ത്രമനുസരിച്ച് അംഗവൈകല്യമുള്ളവരും , ഭിന്നശേഷിക്കാരും , അന്ധരും ബധിരരുമായവരും , വൃദ്ധരുമൊന്നും ജീവിക്കാൻ അർഹതയില്ലാത്തവരായിരുന്നു. നാസി പ്രത്യയശാസ്ത്രത്തെ ഇപ്പോഴും മനസ്സിൽ താലോലിക്കുന്ന കൂട്ടർക്ക് മറ്റുള്ളവരൊക്കെ ഭൂമിയിൽ അനാവശ്യമാണ്.
*1933 ഫെബ്രുവരി 27ന് ഹിറ്റ്‌ലർ ചാൻസലറായി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം 4 ആഴ്ച്ച കഴിഞ്ഞപ്പോൾ നാസികൾ ജർമൻ പാർലിമെന്റ് ബിൽഡിങ് റയ്ക്സ്റ്റാഗിന് തീ കൊളുത്തി അത് കമ്മ്യൂണിസ്റ്റുകളെ വേട്ടയാടാനും ജനങ്ങളുടെ പോരാവകാശങ്ങൾ സസ്‌പെൻഡ് ചെയ്യാനുമുള്ള കാരണമാക്കി
*ജനാധിപത്യ സംവിധാനങ്ങളും സ്ഥാപനങ്ങളും ചിന്ഹങ്ങളും ഒക്കെ മാറ്റിയെടുത്ത് അതിനൊക്കെ അവരുടെ മുഖഛായ കൊടുക്കുക എന്നത് ലോകമെമ്പാടുമുള്ള ഫാഷിസ്റ്റുകൾ ഉപയോഗിച്ച തന്ത്രമാണ്. ജർമനിയിൽ ആദ്യം രണ്ടു ഫ്‌ളാഗുകളിൽ ഒന്നായി നാസി പാർട്ടിയുടെ ഫ്ലാഗിനെ അംഗീകരിക്കുകയും പിന്നീട് 1935ന് ജർമൻ ഫ്ലാഗ് നാസി പാർട്ടിയുടെ ഫ്ലാഗായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു
- വെക്കുന്ന ഫ്ളക്സ് ബോർഡുകളിലെല്ലാം എന്റെ തല, എന്റെ ഫുൾഫിഗർ മാത്രം മതി എന്ന് പറയുന്ന ഉദയനാണ് താരത്തിലെ സരോജ്‌കുമാറിന്റെ മനോഗതിയാണ് നരേന്ദ്ര മോദിക്ക്. താനൊഴികെ മറ്റെല്ലാവരും അപ്രസക്തരാണ്, അനാവശ്യമാണ്.
*ഇതിനുദാഹരണമായ എടുത്തുപറയാവുന്ന മറ്റൊരു കാര്യം കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ സ്വന്തം ചിത്രം വെക്കണമെന്ന മോദിയുടെ തീരുമാനമാണ്. ഈ അല്പത്തരം കൊണ്ട് ലോകരാജ്യങ്ങളുടെ മുൻപിൽ ഇന്ത്യക്കാർ എത്രമാത്രം അപമാനിതമായെന്ന് പറയേണ്ടല്ലോ
- അടിയന്തിരടാവസ്ഥ കാലത്താണ് ഇന്ത്യ രാജ്യം മുൻപ് ഇതുപോലുള്ള അല്പത്തങ്ങൾക്ക് സാക്ഷിയായത്. ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ എന്ന മുദ്രാവാക്യം തന്നെ ഇതിനുദാഹരണമായി കാണാവുന്നതാണ്.
- അടിയന്തിരാവസ്ഥാ കാലത്ത് ഇപ്പോഴത്തെ പാർലമെന്റ് കെട്ടിടത്തിന്റെ അനെക്സ് ബ്ലോക്ക് സ്വയം ഉദ്‌ഘാടനം ചെയ്യാനെടുത്ത പ്രധാനമന്ത്രി ഇന്ദിരയുടെ തീരുമാനവും ഇപ്പോൾ നരേന്ദ്ര മോഡിയെടുത്ത തീരുമാനവും സമ്മാനമാണ്. ഏകാധിപതിയുടെ രീതികളുടെ സമാനത നമുക്കിവിടെ
കാണാം .
*1975 ഒക്ടോബർ 24 അടിയന്തിരാവസ്ഥ കാലത്താണ് അന്നത്തെ പ്രസിഡന്റ് വിവി ഗിരിയ്ക്ക് പകരം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പാർലിമെന്റ് അനിക്സിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ മോദി അതെ പാതയിൽ കൂടെ സഞ്ചരിക്കുകയാണ്. ഇത്തവണ പുതിയ പാർലിമെന്റ് മന്ദിരം തന്നെ നിർമ്മിച്ച് അത് ഉദ്ഘാടനം ചെയ്യുകയാണ്
*പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം പോലുള്ള സുപ്രധാനമായ ചടങ്ങിൽ രാജ്യത്തിൻറെ പ്രഥമ പൗരയെ ഒഴിവാക്കിയതിന് എന്ത് പറഞ്ഞാണ് ബിജെപി ന്യായീകരിക്കുക.
- അതിനു ഒറ്റ കരണമേയുള്ളൂ. രാഷ്ട്രപതിയെ ഒഴിവാക്കാനെടുത്ത തീരുമാനം പ്രോട്ടോക്കോളിനെ ഭയപ്പെടുന്നത് കൊണ്ടാണ്. പ്രോട്ടോകോൾ അനുസരിച്ച് രാഷ്ട്രപതിയിരിക്കുമ്പോൾ പ്രധാനമന്ത്രിക്ക് ചടങ്ങ് ഉദ്‌ഘാടനം ചെയ്യാൻ സാധിക്കില്ല. അതിനു വേണ്ടി അവരെ നൈസായി അങ്ങ് ഒഴിവാക്കി.
*രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ഗോത്രവർഗ്ഗക്കാരിലെ വനിതക്ക് വേണ്ടി വാ തോരാതെ സംസാരിച്ചവരൊക്കെ ഇപ്പോൾ വായിൽ പഴം തിരുകിയിരിപ്പാണ്.