അടുത്ത തെരഞ്ഞെടുപ്പ് അടുത്തതോടുകൂടി ഹിന്ദുക്കളുടെ വോട്ട് നേടുന്നതിനാണ് ബി ജെ പി ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ഇടപെടൽ നടത്തുന്നത്.എല്ലാ പൗരന്മാർക്കും അവരുടെ മതം പരിഗണിക്കാതെ തന്നെ വിവാഹം, വിവാഹ മോചനം ,ദത്തെടുക്കൽ ,അനന്തരാവകാശം,പിന്തുടർച്ചാവകാശം എന്നിങ്ങനെയുള്ള വക്തിപരമായ അവകാശങ്ങൾ തീരുമാനിക്കുന്നതിനുള്ള ഒരേ നിയമങ്ങളാണ് ഏക സിവിൽകോഡ് ലക്ഷ്യമിടുന്നത്.നിലവിൽ മതാടിസ്ഥാനത്തിൽ വ്യത്യസ്ത വ്യക്തി നിയമങ്ങളാണ് ഇക്കാര്യങ്ങളിൽ രാജ്യം പിന്തുടരുന്നത്.ന്യൂനപക്ഷ വിരുദ്ധത ആളിക്കത്തിച്ച് ഭൂരിപക്ഷ വോട്ട് ഏകീകരിക്കുക എന്നതാണ് ബിജെ പി യുടെ തന്ത്രം .എന്തിനും ഏതിനും മതവും ജാതിയും നോക്കുന്ന ഒരു സർക്കാർ.മതേതര രാജ്യത്തിന്റെ പാർലമെന്റ് ഉത്ഘാടനംപോലും ബ്രാഹ്മണിക്കൽ അനുഷ്ടാനങ്ങളുടെ വേദിയാക്കിയവർ ആ ചടങ്ങിൽ നിന്ന് ആധോനിവാസിയായതുകൊണ്ട്മാത്രം രാജ്യത്തിന്റെ പ്രഥമ പൗരയെ മാറ്റിനിർത്തിയ മോദി സർക്കാർ .വ്യക്തി നിയമ പരിഷ്‌ക്കാരത്തിനു എതിരായിരുന്നവരാണ് ഏക സിവിൽ കോഡിന് വേണ്ടി മുറവിളികൂട്ടുന്നത്.
https://www.deshabhimani.com/news-videos/uniform-civil-code-malayalam-explainer/1101754
രാജ്യത്ത് ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ തുറന്നെതിർക്കാതെ കോൺഗ്രസ്. അനുകൂലിച്ചും എതിർത്തും നേതാക്കൾ രംഗത്തെത്തിയതോടെ ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിലെ ഭിന്നത രൂക്ഷമായി. ഓരോ സംസ്ഥാനത്തെയും നേതാക്കൾ പരസ്‌പര വിരുദ്ധമായി അഭിപ്രായം പറയുമ്പോഴും ദേശീയ നേതൃത്വത്തിന് നിലപാട് വ്യക്തമാക്കാനാകുന്നില്ല.
ഹിമാചലിൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനും സംസ്ഥാനമന്ത്രിയുമായ വിക്രമാദിത്യ സിങ് ഏക സിവിൽ കോഡിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഏക സിവിൽ കോഡ് അനിവാര്യമാണെന്ന് വിക്രമാദിത്യ സിങ് ട്വിറ്ററിൽ കുറിച്ചു. മഹാരാഷ്ട്രയിൽ ഏക സിവിൽ കോഡിനെക്കുറിച്ച് പഠിക്കാൻ പിസിസി പ്രത്യേക സമിതിക്ക് രൂപം നൽകി. ഏക സിവിൽ കോഡ് വിഷയത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് ഒമ്പതംഗ സമിതിയെ വച്ചതെന്ന് പിസിസി പ്രസിഡന്റ് നാനാ പഠോളെ പറഞ്ഞു.
അതേസമയം ശനിയാഴ്‌ച സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസിന്റെ പാർലമെന്ററി സ്‌ട്രാറ്റജി ഗ്രൂപ്പ് യോഗം നിലപാട് എടുക്കാതെ പിരിഞ്ഞു. ഏക സിവിൽ കോഡ് വിഷയത്തിൽ ജൂൺ 15ന് പുറപ്പെടുവിച്ച പ്രസ്‌താവനയിൽ കൂടുതലായി ഒന്നും പറയാനില്ലെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ ജയ്‌റാം രമേശ് യോഗശേഷം പറഞ്ഞു. മോദി സർക്കാരിന്റെ ഏക സിവിൽ കോഡ് നീക്കം ധ്രുവീകരണവും മറ്റു വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കലും ലക്ഷ്യമിട്ടാണെന്ന് മാത്രമാണ് ജൂൺ 15ന് കോൺഗ്രസ് പ്രസ്‌താവിച്ചത്.
കഴിഞ്ഞ രണ്ട് ലോക്‌സഭാ തോൽവിയോടെ മൃദുഹിന്ദുത്വ സമീപനം തീവ്രമാക്കിയ കോൺഗ്രസ് നേതൃത്വം ഏക സിവിൽ കോഡ് വിഷയത്തിൽ പല തട്ടിലാണ്. പി ചിദംബരം, മനീഷ് തിവാരി തുടങ്ങിയ നേതാക്കൾ ഏക സിവിൽ കോഡ് നീക്കത്തെ ശക്തമായി അപലപിച്ചിരുന്നു. എന്നാൽ, മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമടക്കം മറ്റ് മുതിർന്ന നേതാക്കളെല്ലാം മൗനത്തിലാണ്.