മാധ്യമങ്ങളുടെയും കോണ്ഗ്രസിന്റെയും ഇരട്ടത്താപ്പ്
പ്രതിപക്ഷ നേതാവ് വിഡി സതീശനും , കെ. സുധാകരനും എതിരെ നടക്കുന്ന വിജിലന്‍സിന്‍റെയും , ക്രൈംബ്രാഞ്ചിന്‍റെയും അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആണെന്നാണ് കോണ്‍ഗ്രസ് പറയുന്ന
നിങ്ങള്‍ക്ക് ഭയം ഇല്ലെങ്കില്‍ നിങ്ങള്‍ കേസന്വേഷണത്തെ നേരിട്ടാല്‍ പോരെ, എന്തിനാണ് ഇത് രാഷ്ട്രീയപ്രേരിതമാണ് എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ??
തട്ടിപ്പുകാരന്‍ ആയ മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ വച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിലും ഉറപ്പിലും പരാതിക്കാരുടെ കൈയ്യില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് കേസ്
പരാതിക്കാരനായ അനൂപ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലും താന്‍ കെ സുധാകരനെതിരെ നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് എന്നാണ് പറഞ്ഞത്
രാഷ്ട്രീയപ്രേരിതമാണെന്ന് നിങ്ങള്‍ പറയുന്ന ഈ കേസ് അന്വേഷിക്കേണ്ട എന്ന അഭിപ്രായം ആണോ കോണ്‍ഗ്രസ് ഉള്ളത് ?? പരാതി നല്‍കിയാല്‍ അന്വേഷിച്ചല്ലേ പറ്റു .
2018 നവംബര്‍ 22 ന് കലൂരിലെ മോണ്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ വെച്ച് ഫെമയുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കുന്നതിന് വേണ്ടി 25 ലക്ഷം കൈമാറി എന്നും, കെ സുധാകരന്‍റെ ഉറപ്പിന്‍മേല്‍ ആണ് പണം നല്‍കിയത് എന്നാണ് പരാതിയില്‍ പറയുന്നത്
സുധാകരന്‍ പറയുന്നത് മോണ്‍സണ്‍ മാവുങ്കലിലെ വീട്ടില്‍ താന്‍ ചികിത്സയ്ക്കായി പോയിരുന്ന ഘട്ടത്തില്‍ അകലെ മാറി രണ്ടോ മൂന്നോ ആളുകള്‍ നില്‍ക്കുന്നത് മാത്രമാണ് താന്‍ കണ്ടത് അതിനപ്പുറം മറ്റൊന്നും തനിക്ക് അറിയില്ല എന്നാണ് .എന്നാല്‍ പണം കൈമാറ്റം ചെയ്യുന്ന ഘട്ടത്തില്‍ പരാതിക്കാരനായ അനൂപും മോണ്‍സനും , സുധാകരനും ഒരുമിച്ചിരിക്കുന്ന ചിത്രം പുറത്തു വന്നതിന് ശേഷവും സുധാകരന്‍ ഈ ന്യായം പറയുന്നതിന് ഉളളുപ്പ് ഉണ്ടോ ?
സുധാകരനെ ചോദ്യം ചെയ്യാന്‍ ഇത്രയും മൊഴി പോരെ ???
മോന്‍സണ്‍ മാവുങ്കലിനെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് കെ സുധാകരന്‍ പലയാവര്‍ത്തി മാധ്യമങ്ങള്‍ കണ്ട് പറഞ്ഞിരുന്നു.എന്നാല്‍ ഇതുവരെ കെ സുധാകരന്‍ ഏതെങ്കിലും തരത്തില്‍ ഒരു കേസ് മോന്‍സണ്‍ മാവുങ്കലിനെതിരെ കേരളത്തിലെ ഏതെങ്കിലുമൊരു കോടതിയില്‍ കൊടുത്തതായി ആര്‍ക്കും അറിയില്ല
മാവുങ്കല്‍ അറസ്റ്റിലായത് 2021 സെപ്തംബര്‍ 26നാണ്. അന്നേദിവസം തന്നെയാണ് അയാള്‍ നടത്തിയ ഒരു സാമ്പത്തിക തട്ടിപ്പിന് സുധാകരന്‍ ഇടനിലക്കാരനാണ് എന്ന് വാര്‍ത്തയും വന്നത്.
2021 സെപ്തംബര്‍27ന് കണ്ണൂരില്‍ താങ്കള്‍ പത്രസമ്മേളനം വിളിച്ച് എല്ലാം നിഷേധിച്ചു.
പിന്നാലെ സുധാകരനും തട്ടിപ്പിന് ഇരയായവരും മോണ്‍സണ്‍ മാവുങ്കലും ഉള്‍പ്പെട്ട ഫോട്ടോ പുറത്തു വന്നു. മോന്‍സണ്‍ ഇപ്പോഴും ജയിലിലാണ്. അറസ്റ്റിലായതിനു ശേഷം പുറംലോകം കണ്ടിട്ടില്ല.
ഇന്നലെ സുധാകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്, മാവുങ്കല്‍ വന്ന് മാപ്പിരന്നപ്പോള്‍ കേസ് ഉപേക്ഷിച്ചുവെന്നാണ്.
ജയിലില്‍ കിടക്കുന്ന ജോണ്‍സണ്‍ മാവുങ്കല്‍ എന്ന് എവിടെ വെച്ചാണ് താങ്കളോട് മാപ്പു പറഞ്ഞത്?
മോണ്‍സണ്‍ മാവുങ്കല്ലമായി കെ സുധാകരന് എത്ര കൊല്ലത്തെ ബന്ധമാണുള്ളത്? പൊതുസമൂഹത്തോട് ഇക്കാര്യം വെളിപ്പെടുത്താന്‍ തയ്യാറുണ്ടോ ??
ഇതൊക്കെ മറച്ചുവച്ചുകൊണ്ട് പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനെതിരെ കുതിര കയറുന്നത് കോണ്‍ഗ്രസിനെ ചക്കളത്തി പോരാട്ടം മറക്കാന്‍ വേണ്ടി ആണെന്ന് ആര്‍ക്കാണ് അറിയാന്‍ വയ്യാത്തത്
രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളില്‍ കുടുക്കി നീചമായി വേട്ടയാടിയ പാരമ്പര്യവും ചരിത്രവും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് ഉള്ളതുപോലെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ല എന്നതിന് നിരവധി അനവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്
അടിയന്തരാവസ്ഥ കാലം മുതല്‍ തുടങ്ങിയതല്ലേ നിങ്ങള്‍ ഈ വേട്ടയാടല്‍, ഇന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത് ഏറ്റവും ഉത്തമമായ തെളിവല്ലേ ?
അന്ന് തുടങ്ങിയ വേട്ടയാടല്‍ ഇന്നും തുടരുകയാണ് ,എത്രയെത്ര സിപിഎം നേതാക്കډാരുടെ പേരിലാണ് നിങ്ങള്‍ കള്ളക്കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുള്ളത്? ഏതെങ്കിലും ഒരു കേസ് നിങ്ങള്‍ക്ക് കോടതിയില്‍ കൃത്യമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ?
ലാവിലിന്‍ കേസിലടക്കം എല്ലാ ഇരട്ടത്താപ്പുകളും പൊളിഞ്ഞതല്ലേ
.മാധ്യമങ്ങള്‍ വിഷയങ്ങളുടെ മെറിറ്റില്‍ ആണോ ചര്‍ച്ച നടത്തുന്നത് . സിപിഐഎം പ്രവര്‍ത്തകരും, എസ്എഫ്ഐ, ഡിവൈഎഫ്ഐപ്രവര്‍ത്തകരും ആരോപണ വിധേയരാകുന്ന ഘട്ടത്തില്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തുന്ന മാധ്യമങ്ങള്‍ ,അതിന്‍റെ ആനുപാതിക അളവില്‍ വേണ്ട എന്നാല്‍ വിഷയത്തിന്‍റെ ഗൗരവം ഉള്‍കൊണ്ട് കൊണ്ട് ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടുണ്ടോ ?
ഏതാനും നാളുകള്‍ക്ക് മുന്‍പ് അല്ലേ കോണ്‍ഗ്രസ് നേതാവ് ആയ ഒരു വ്യാജ അഭിഭാഷക സെഫി സേവ്യര്‍ ആലപ്പുഴ കോടതിയില്‍ വര്‍ഷങ്ങളോളം നിയമബിരുദം ഇല്ലാതെ പ്രാക്ടീസ് ചെയ്തതിന്‍റെ വാര്‍ത്ത പുറത്ത് വന്നത്. എത്ര ചാനലുകള്‍ അത് കേവലം വാര്‍ത്തക്കപ്പുറം അത് ചര്‍ച്ച ചെയ്യാന്‍ തയ്യാറായി ??
കെപിസിസി യുടെ ജനറല്‍ സെക്രട്ടറി പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ ഇപ്പോള്‍ ജയിലില്‍ അല്ലേ ? വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തില്ലേ ? എത്ര മാധ്യമങ്ങള്‍ രാത്രി ചര്‍ച്ച നടത്തി ?
ജര്‍മ്മന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറാക്കാമെന്ന് പറഞ്ഞ് 56 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും നിരണം പഞ്ചായത്ത് പ്രസിഡന്‍റ് ആയ കെ പി പുന്നൂസ് ഇപ്പോള്‍ ജയിലില്‍ അല്ല ? എത്ര മാധ്യമങ്ങള്‍ ഈ സംഭവം ചര്‍ച്ച ചെയ്തു ?
അനധിക്യത സ്വത്ത് സംബാദന കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഢട ശിവകുമാര്‍ ഇപ്പോള്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ ഓഫീസില്‍ കയറി ഇറങ്ങുകയല്ലേ ? അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് രാജേന്ദ്രന്‍ ഇപ്പോള്‍ ജയിലില്‍ അല്ല ? എന്താ ശിവകുമാറിന്‍റെ കാറ് പിന്തുടര്‍ന്ന് ആരും വാര്‍ത്ത നല്‍കാത്തത് ? അതില്‍ എന്താ വാര്‍ത്ത ഇല്ലേ ?
എത്ര മാധ്യമങ്ങള്‍ അതില്‍ ചര്‍ച്ച നടത്തി ?
കേരള സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച് കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്‍റെ വാര്‍ത്ത പുറത്ത് വന്നല്ലോ .വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആലപ്പുഴയിലെ പണമിടപാട് സ്ഥാപനത്തില്‍ ജോലി സമ്പാദിച്ചതായും ആക്ഷേപമുണ്ട്. എത്ര മാധ്യമങ്ങള്‍ അതില്‍ ചര്‍ച്ച നടത്തി ?
എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതിയെ എത്ര മാസം കഴിഞ്ഞിട്ടാണ് പോലീസ് പിടിച്ചത് .
സന്ദീപാനന്ദഗിരിയുടെ ആശ്രമം തീ വെച്ച കേസിലെ പ്രതികളെ എത്ര വര്‍ഷം കഴിഞ്ഞാണ് പിടിച്ചത്
ചില കേസുകള്‍ അങ്ങനെയാണ്. പോലീസ് അന്വേഷണം കാര്യക്ഷമമായാലും പ്രതികള്‍ മുങ്ങി നടന്നു എന്ന് വരും. പക്ഷെ അവരെ പിടിക്കുക തന്നെ ചെയ്യും
ഇപ്പോ കെ സുധാകരന്‍റെ കേസ് തന്നെ നോക്കു .എത്ര നാളുകള്‍ക്ക് മുന്‍പ് വന്ന പരാതിയാണ് .ചാടി കയറി അറസ്റ്റ് ചെയ്തോ ?
ചോദ്യം ചെയ്യാന്‍ ആണ് വിളിപ്പിച്ചിരിക്കുന്നത് .