‘ഹൃദ്യം’ പദ്ധതിയെക്കുറിച്ച്‌ സാക്ഷ്യവുമായി യുവതിയുടെ ഫെയ്‌സ്ബുക് കുറിപ്പ്‌

*നുണ 1

ഹൃദ്യം പദ്ധതിയിൽനിന്ന്‌ സർക്കാർ ആശുപത്രികളെ മാറ്റിയതോടെ നേട്ടം സ്വകാര്യ ആശുപത്രിക്ക്‌.

സത്യം

സർക്കാർ ആശുപത്രികളെ ഹൃദ്യം പദ്ധതിയിൽനിന്ന്‌ മാറ്റിയിട്ടില്ല. പുതുതായി രണ്ടെണ്ണംകൂടി ഉൾപ്പെടുത്താൻ നടപടി തുടങ്ങി. ശ്രീചിത്ര ആശുപത്രി സ്വയം പിന്മാറിയതാണ്‌.

*നുണ 2

സർക്കാർ ആശുപത്രികളെ നോക്കുകുത്തിയാക്കി പദ്ധതി നടപ്പിലാക്കുന്നു

സത്യം

എസ്‌എടിയെ ഹൃദ്യത്തിൽ ഉൾപ്പെടുത്തി. കോഴിക്കോട്‌ മെഡിക്കൽ കോളേജിനെ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു.

*നുണ 3

40 കോടി കുടിശിക കിട്ടാതെ ശ്രീചിത്ര ആശുപത്രി പദ്ധതിയിൽനിന്ന്‌ പിന്മാറി

സത്യം

55 കോടിയുടെ ക്ലെയിം 2020ൽ ശ്രീചിത്ര നൽകി. ചർച്ചകളിലൂടെ അത്‌ തീർപ്പാക്കി കൊടുത്തു. കുടിശിക ഉണ്ടായിരുന്നത്‌ 4 കോടി. അതും തീർത്തു നൽകി

*നുണ 4

ശ്രീചിത്ര വീണ്ടും സമീപിച്ചിട്ടും ഉൾപ്പെടുത്താൻ സർക്കാർ അനുവദിച്ചില്ല.

സത്യം

ഹൃദയ ശസ്‌ത്രക്രിയക്ക്‌ ശേഷം ഒരു വർഷം സൗജന്യ ചികിത്സ എന്ന വ്യവസ്ഥ പാലിക്കാത്തതാണ്‌ യഥാർത്ഥ കാരണം. ചർച്ചകൾ പുരോഗമിക്കുന്നു.
*നുണ 5

ഹൃദ്യം പദ്ധതിയുടെ കോടികൾ സ്വകാര്യ ആശുപത്രികളിലേക്ക്‌ ആസൂത്രിതമായി ഒഴുകുന്നു

സത്യം

കുഞ്ഞിന്റെ ശസ്‌ത്രക്രിയ നടത്തേണ്ട ആശുപത്രി തെരഞ്ഞെടക്കുന്നത്‌ സർക്കാരല്ല, മാതാപിതാക്കളാണ്‌
*നുണ 6

ഹൃദ്യം പദ്ധതിയിൽ സർക്കാർ ആശുപത്രികളെ അവഗണിക്കുന്നു. അതോടെ അടിസ്ഥാന സൗകര്യ വികസനം അവതാളത്തിലായി.

സത്യം

കുട്ടികളുടെ ഹൃദയശസ്‌ത്രക്രിയ നടത്തുന്നതിൽ സർക്കാർ ആശുപത്രികളിലെ സംവിധാനം മെച്ചപ്പെടുത്താൻ കോട്ടയം മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ജയകുമാർ അധ്യക്ഷനായി പ്രത്യേക സമിതി രൂപീകരിച്ച്‌ നടപടി മുന്നോട്ട്‌ പോകുന്നു.

റിപോർട്ടറിന്റെ വ്യാജ പ്രചരണത്തിന് സോഷ്യൽ മീഡിയ മറുപടി നൽകുന്നു.
ഹൃദയത്തിന് ഗുരുതര തകരാറുണ്ടായിരുന്ന മകൾക്ക്‌, ഒരു ഓഫീസിലും കയറിയിറങ്ങാതെയും ആരുടെയും ശുപാർശയില്ലാതെയും ജീവിതം തിരിച്ചുതന്ന സംസ്ഥാന സർക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയെക്കുറിച്ച്‌ സാക്ഷ്യവുമായി യുവതിയുടെ ഫെയ്‌സ്ബുക് കുറിപ്പ്‌. പദ്ധതിയെ അപകീർത്തിപ്പെടുത്തി റിപ്പോർട്ടർ ചാനലിൽ വന്ന വ്യാജവാർത്തയ്‌ക്കെതിരെ പള്ളുരുത്തി സ്വദേശി നസ്രിൻ സുബൈറാണ് ഹൃദയസ്പർശിയായ കുറിപ്പിട്ടത്.
‘ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഞാനിത് പറയുക’ എന്നവസാനിക്കുന്ന കുറിപ്പ്‌ നിരവധിപേർ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു.
‘നേവ; ഹൃദ്യം പദ്ധതിയിലൂടെ ഹൃദയശസ്ത്രക്രിയ നടത്തി ഞങ്ങൾക്ക് തിരിച്ചുകിട്ടിയ കുഞ്ഞിമണി’ എന്നാണ് കുറിപ്പ്‌ ആരംഭിക്കുന്നത്. "കോവിഡ് കാലത്ത് 2020ലാണ് നേവയുടെ ജനനം. ഏഴാംമാസത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ഡെലിവറി. ഒമാനിൽനിന്ന്‌ വന്ന ഞാൻ ക്വാറന്റൈനിലായിരുന്നു. ഡെലിവറിക്കായി കളമശേരി ഗവ. മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുപോയത്. ജൂൺ അഞ്ചിന് നേവ ജനിച്ചു. ഒരുകിലോ തൂക്കം. പിന്നീട് 900 ഗ്രാമായി കുറഞ്ഞു.
ഹൃദയത്തിന്‌ ഉൾപ്പെടെ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു അവൾക്ക്. കിട്ടാനുള്ള ചാൻസ് വളരെ കുറവാണെന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷേ, ഒരാഴ്ചയ്‌ക്കുശേഷം അവളിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞപ്പോൾ കുഞ്ഞിനെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ പറഞ്ഞു.
നേവയെ ലിസി ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസത്തെ ചികിത്സ നടത്തിയെങ്കിലും തൂക്കം 900 ഗ്രാമായി തുടർന്നു. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ തീരുമാനിച്ചു. വലിയ സാമ്പത്തികഞെരുക്കമുള്ളതിനാൽ ശസ്‌ത്രക്രിയാചെലവ് താങ്ങാനാകുമായിരുന്നില്ല. അതറിഞ്ഞ ഡോക്ടർമാരാണ് ഹൃദ്യം പദ്ധതിയെക്കുറിച്ച് പറഞ്ഞത്. അപ്പോൾത്തന്നെ അപേക്ഷ നൽകി. രണ്ടുദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടന്നു. ഇതിനിടയിൽ ഒരു ഓഫീസിലും കയറിയിറങ്ങുകയോ ശുപാർശ നടത്തിക്കുകയോ വേണ്ടിവന്നില്ല. ശസ്ത്രക്രിയക്കുശേഷമുള്ള പരിശോധനകളും സൗജന്യമായിരുന്നു.

*ജൂൺ 06 ,2023 ലെ കണക്കു പ്രകാരം
കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് ആരോഗ്യ വകുപ്പ് രൂപം നൽകിയിട്ടുള്ളത്. ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 5,897 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഈ വർഷം ഇതുവരെ 446 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഈ പദ്ധതിയിലൂടെ സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാനാകും. ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർ ചികിത്സയും സർക്കാർ ഉറപ്പാക്കി വരുന്നു. ഇത്തരം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്ന തുടർപിന്തുണാ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
#"എന്തിനാണിങ്ങനെ ഇത്ര നല്ല പദ്ധതിയെ തകർക്കാൻ നോക്കുന്നത്‌. എന്റെ കണ്ണനെപ്പോലെ നിരവധി കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ സഹായകമായ പദ്ധതിയെയാണല്ലോ നശിപ്പിക്കാൻ നോക്കുന്നത്‌’– കാസർകോട് ബട്ടംപാറയിലെ നാലുവയസുകാരൻ ആയുഷ്‌ എന്ന കണ്ണന്റെ അമ്മ സുജിത്രയുടെ ചോദ്യമാണിത്‌. കാസർകോട്‌ ജനറൽ ആശുപത്രിയിൽ 2019 മാർച്ച്‌ 18നാണ്‌ കണ്ണന്റെ ജനനം. അപ്പോൾതന്നെ ശ്വാസംകിട്ടാത്ത അവസ്ഥയുമുണ്ടായി. തുടർപരിശോധനയിൽ ഹൃദയ ധമനികൾ സ്ഥലംമാറിയതായി കണ്ടു. ഉടൻ ശസ്‌ത്രക്രിയ നടത്തേണ്ടിവരുമെന്ന്‌ ഡോക്ടർ അറിയിച്ചു.

അടുത്തുള്ള മികച്ച ആശുപത്രികൾ മംഗളൂരുവിലാണെന്നതിനാൽ അങ്ങോട്ടേക്ക്‌ മാറ്റാനുള്ള ഒരുക്കത്തിനിടെ ശസ്‌ത്രക്രിയക്കുമാത്രം ആറുലക്ഷം രൂപയാകുമെന്നറിഞ്ഞു. ഇത്രയുംതുക എങ്ങനെ കണ്ടെത്തുമെന്ന്‌ വിഷമിച്ചിരിക്കെയാണ്‌ ജനറൽ ആശുപത്രിയിലെ ഡോ. പ്രീമ ‘ഹൃദ്യം’ പദ്ധതിയെപ്പറ്റി പറഞ്ഞത്‌. പിന്നീട്‌ എല്ലാം വേഗത്തിലായിരുന്നു.

സർക്കാരിന്റെ കരുതലിന്റെ സാക്ഷ്യം

പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തപ്പോൾ എറണാകുളം അമൃതയിൽ അലോട്ട്‌മെന്റ്‌ ലഭിച്ചു. കാഞ്ഞങ്ങാട്‌ നിന്നുമെത്തിയ ആംബുലൻസിൽ 20ന്‌ പകൽ രണ്ടിന്‌ കുഞ്ഞുമായി പുറപ്പെട്ടു. വെറും നാലരമണിക്കൂർകൊണ്ട്‌ ആംബുലൻസ്‌ അമൃതയിലെത്തി. തുടർച്ചയായ പരിശോധനകൾക്ക്‌ ശേഷം 22ന്‌ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന്‌ അറിയിപ്പെത്തിയപ്പോഴാണ്‌ ആശങ്ക അവസാനിച്ചതെന്നും കണ്ണന്റെ അച്ഛൻ ഭവിത്ത്‌ പറയുമ്പോൾ അത്‌ സർക്കാരിന്റെ കരുതലിന്റെ സാക്ഷ്യമാകുന്നു. 4.60 ലക്ഷം രൂപയുടെ ബില്ലാണ്‌ അമൃതയിൽനിന്നും ലഭിച്ചത്‌. ഒരുരൂപപോലും അടക്കേണ്ടിവന്നില്ല. എല്ലാം സർക്കാർ നൽകി. ശസ്‌ത്രക്രിയ കഴിയുംവരെ ഇതൊന്നുമറിയാതെ സുചിത്ര ജനറൽ ആശുപത്രിയിലെ സ്‌ത്രീകളുടെ വാർഡിൽ കഴിയുകയായിരുന്നു.

കുഞ്ഞിന്‌ മഞ്ഞ കൂടുതലുള്ളതിനാൽ ചികിത്സക്കായി ഐസിയുവിലേക്ക്‌ മാറ്റിയെന്ന്‌ മാത്രമാണ്‌ അറിയിച്ചത്‌. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ 17 ദിവസത്തിനുശേഷമാണ്‌ കുഞ്ഞിനെ കാണുന്നതെന്ന്‌ സുജിത്ര പറഞ്ഞു. പിന്നീടിങ്ങോട്ട്‌ മരുന്നുപോലും വേണ്ടിവന്നില്ല. കണ്ണനിപ്പോൾ കൂഡ്‌ലു ഗവ. എൽപി സ്‌കൂൾ എൽകെജി വിദ്യാർഥിയാണ്‌.

World Heart Federation ന്റെ ഔദ്യോഗിക ജേണലായ “Global Heart” ൽ “A Population Health Approach to Address the Burden of Congenital Heart Disease in Kerala, India” എന്ന തലക്കെട്ടിൽ വന്ന ഒരു റിസേർച് ആർട്ടിക്കിളുണ്ട്. സമയം കിട്ടുമ്പോൾ SIT തലവന്മാർ മറിച്ചുനോക്കണം. റിപ്പോർട്ടർ ടിവിക്കാർ തച്ചുതകർക്കാൻ ശ്രമിക്കുന്ന കേരള സർക്കാരിന്റെ “ഹൃദ്യം” പദ്ധതിയെ പറ്റിയാണ് 2021 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര ജേണലിലെ ഈ ഗവേഷണ ലേഖനം. “Fact Matters” എന്ന് മണിക്കൂറിൽ മുപ്പതുവട്ടം പറയുന്ന അരുൺകുമാർ അടക്കമുള്ള റിപ്പോർട്ടർ ചാനലുകാർക്ക് ഇതിലെ വസ്തുതകളെ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കാനാവുന്നത്?

കേരളത്തിലെ ശിശു മരണ നിരക്ക് (Infant Mortality Rate) 2016 ൽ 12 ആയിരുന്നത് 2018 നകം 7 ആയി കുറയ്ക്കാൻ കഴിഞ്ഞത് ഹൃദ്യം പദ്ധതിമൂലമാണെന്ന് “Global Heart” ലെ ഈ പഠനം പറഞ്ഞുവെക്കുന്നു.
കേരളത്തിൽ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളാൽ (Congenital Heart Diseases) ഉണ്ടാകുന്ന ശിശുമരണ നിരക്ക് 41.0% കുറയ്ക്കാൻ ഹൃദ്യം പദ്ധതി വഴി കഴിഞ്ഞുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ലേഖനത്തിന്റെ അവസാനഭാഗത്ത് ഹൃദ്യത്തെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്:

“To our knowledge, there are no examples of implementation of a comprehensive population health program addressing congenital heart disease in a low- and middle-income country.”

“We believe this is the first report of a successful implementation of a population-based approach in a low and middle-income country to reduce mortality from congenital heart disease through the implementation of a capacity building activities focused on all elements of the care continuum, from prenatal and newborn diagnosis to surgical post-hospital discharge follow-up care.”

ഹൃദ്യം പദ്ധതിയെ താഴ്ന്നതും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങൾക്കാകെ മാതൃകയാക്കാൻ കഴിയുന്ന പദ്ധതിയായാണ് ലേഖകർ വിലയിരുത്തുന്നത്.

ലേഖനത്തിന്റെ ലിങ്ക്:

(A Population Health Approach to Address the Burden of Congenital Heart Disease in Kerala, India - PMC)

റിപ്പോർട്ടർ SIT തലവന്റെ കുത്തിത്തിരിപ്പു കാരണം അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരാണ്, അവരുടെ കുഞ്ഞുങ്ങളാണ്. നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭ്യമായിരുന്ന സൗജന്യമായ ഹൃദയ രോഗ ചികിത്സ ഇല്ലാതാക്കാനാണ് ടിവി പ്രസാദുമാരുടെ കുത്സിതശ്രമം. ഹൃദ്യം പദ്ധതിയെ ഇവർ വിവാദമാക്കി മാറ്റിയതോടെ സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ നിന്ന് പിന്മാറാൻ വരെ സാധ്യതയുണ്ട്. നിശ്ചിത സമയത്തിനകം കുഞ്ഞുങ്ങൾക്ക് പരിപൂർണമായും സർക്കാർ ആശുപത്രികളിൽ മാത്രമായി ചികിത്സ നൽകാൻ കഴിയില്ലെന്ന വസ്തുത റിപ്പോർട്ടർ ചാനൽ മറയ്ക്കുന്നത് എന്തുകൊണ്ടാണ്?

ജനിച്ച് മണിക്കൂറുകള്‍ക്കുള്ളിലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലും മറ്റും ചെയ്യേണ്ടുന്ന സർജറികൾക്ക് സർക്കാർ ആശുപത്രിയെ മാത്രം ആശ്രയിക്കാൻ കഴിയില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സൗജന്യമായാണ് കുഞ്ഞുങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളിലും ഹൃദ്യം പദ്ധതിയിൽ ഹൃദയ സർജറി നടത്തപ്പെടുന്നത്. മൂന്നുലക്ഷം രൂപ വരെ ചെലവാകുന്ന സർജറികൾക്കായി എംപാനൽ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നല്‍കുന്നത് ഒരു ലക്ഷത്തി എഴുപതിനായിരം രൂപമാത്രമാണ്. കുഞ്ഞിന്റെ രക്ഷിതാക്കളാണ്
എംപാനല്‍ ചെയ്യപ്പെട്ട സർക്കാർ/സ്വകാര്യ ആശുപത്രികളില്‍ ഏത് ആശുപത്രി വേണമെന്ന് തെരഞ്ഞെടുക്കുന്നത്. സർക്കാർ ആശുപത്രിയിലെ സ്വാഭാവിക തിരക്കുകാരണം സർജറിക്കായി കൂടുതൽ കാലം ഊഴം കാത്തിരിക്കേണ്ട സാഹചര്യമാണ്. രോഗ ചികിത്സയുടെ അടിയന്തര സ്വഭാവവും സർക്കാർ ആശുപത്രികളിലെ തിരക്കും അനുസരിച്ച് രക്ഷിതാക്കൾ സ്വകാര്യ ആശുപത്രികളെ തെരഞ്ഞെടുക്കുന്നതാണ്. ഇവിടെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടുന്ന ഒരു സാഹചര്യവുമില്ല.

എല്ലാ കുഞ്ഞുങ്ങൾക്കും സൗജന്യ ഹൃദയ ചികിത്സ ഒരുക്കുക എന്നതുമാത്രമാണ് സർക്കാരിന്റെ ലക്ഷ്യം. ഇതുവരെ 6107 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദ്യം പദ്ധതിയില്‍ ഹൃദയ സർജറി നടത്തിയിട്ടുള്ളത്. ആകെ അന്‍പത്തി ഏഴ് കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവഴിച്ചത്. ഇതിനെയാണ് "കൊള്ള"യെന്ന് റിപ്പോർട്ടർ ചാനൽ വിളിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങളോട്, വരുന്ന തലമുറയോട് SIT തലവനും കൂട്ടുകക്ഷികളും കാട്ടുന്നത് മിനിമം ഭാഷയിൽ പറഞ്ഞാൽ അങ്ങേയറ്റത്തെ ദ്രോഹമാണ്. പെരുന്തല മടലുകൊണ്ട് അടി കിട്ടേണ്ട അസുഖവുമാണത്.