എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവ്

എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായി. 2022 ജൂൺ മാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളില്‍ 344 പേര്‍ മരിക്കുകയും 4172 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എ.ഐ. ക്യാമറ സ്ഥാപിച്ച ശേഷം 2023 ജൂൺ മാസം റോഡപകടങ്ങള്‍ 1278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1468 ആയും കുറഞ്ഞു. കഴിഞ്ഞ വർഷം ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 204 വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചു. ക്യാമറകളുടെ പ്രവർത്തനം ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ അവലോകനം ചെയ്തു.


ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ജൂലൈ 3 വരെ 20,42,542 മോട്ടോര്‍ വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 7,41,766 എണ്ണം വെരിഫൈ ചെയ്യുകയും 1,77,694 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുകയും 1,04,063 ചെല്ലാനുകൾ തപാലിൽ അയക്കുകയും ചെയ്തു. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളില്‍ വേരിഫിക്കേഷനിലെ കുടിശിക പൂര്‍ത്തിയാക്കുവാനും കെൽട്രോണിനോട് നിർദ്ദേശിച്ചു.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ - 73887. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 30213, കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-57032, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത്- 49775, മൊബൈൽ ഫോൺ ഉപയോഗം 1846, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ് 1818 തുടങ്ങിയവയാണ് ജൂൺ 5 മുതൽ ജൂലൈ 3 വരെ കണ്ടെത്തിയത്.
നിരപരാധികൾ പിഴ ഒടുക്കേണ്ടി വരുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോനിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കുവാന്‍ റോഡ് സേഫ്റ്റി കമ്മീഷണറെ ചുമതലപ്പെടുത്തി. പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസല്‍ ആപ്ലിക്കേഷന്‍ ഓഗസ്റ്റ് 5 മുതല്‍ പ്രാബല്യത്തില്‍ വരും. റോഡ് വീതി കൂട്ടിയതിനെത്തുടര്‍ന്ന് മാറ്റിയ 16 ക്യാമറകളില്‍ 10 എണ്ണം ഈ മാസം തന്നെ പുനഃസ്ഥാപിക്കും. അന്യ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ NIC വാഹന്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അവയുടെ നിയമലംഘനങ്ങള്‍ക്കു കൂടി പിഴ ഈടാക്കും.

10 -10 -2023
മന്ത്രി ആന്റണി രാജു -മാധ്യമങ്ങളെ കണ്ടു എ ഐ ക്യാമറയുടെ കണക്കുകളുടെ വിവരങ്ങൾ -
എ ഐ ക്യാമറ വന്നതിനു ശേഷം വാഹന അപകടങ്ങളിൽ വാൻ തോതിലുള്ള കുറവ് ഉണ്ടായതായി കാണാം


എ.ഐ. ക്യാമറ സ്ഥാപിച്ചതിനെ തുടര്‍ന്ന് റോഡ് അപകടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കും ഗതാഗത മന്ത്രിയെന്ന നിലയിൽ നിയമസഭയില്‍ പറഞ്ഞ കണക്കും പോലീസ് സോഫ്റ്റ് വെയറില്‍ അന്നു വരെയുള്ള കണക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.

2023 ആഗസ്റ്റ് മാസത്തെ റോഡ് അപകടം സംബന്ധിച്ച്, സെപ്റ്റംബര്‍ 6-ന് ഗവണ്‍മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്ന കണക്ക്, സെപ്റ്റംബര്‍ 5-ന് കേരളാ പോലീസിന്റെ റാപ്പിഡ് സോഫ്റ്റ് വെയറില്‍ നിന്ന് ലഭ്യമായ കണക്ക് പ്രകാരം തന്നെ എന്ന് തെളിയിക്കുന്നതാണ്.

2022 ആഗസ്റ്റ് മാസത്തെയും 2023 ആഗസ്റ്റ് മാസത്തെയും റോഡ് അപകടം, മരണം, മുറിവേറ്റവര്‍ എന്നിവയുടെ എണ്ണം സംബന്ധിച്ച് നിയമസഭയില്‍ സെപ്റ്റംബര്‍ 12-ന് ഗതാഗത മന്ത്രിയെന്ന നല്‍കിയ മറുപടിയും സെപ്റ്റംബര്‍‌ 11-ലെ കേരളാ പോലീസിന്റെ റാപ്പിഡ് സോഫ്റ്റ് വെയറില്‍ നിന്ന് ലഭ്യമായ രേഖയും ഒന്ന് തന്നെയാണെന്ന് തെളിയിക്കുന്നു.
റോഡ് അപകടങ്ങളില്‍ ഗുരുതരമായി പരിക്ക് പറ്റിയവര്‍ ഐ.സി.യുവിലും വെന്റിലേറ്ററിലും ചികിത്സയില്‍ കഴിയുന്നതിനാല്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ ആദ്യം കിട്ടുന്ന കണക്ക് വളരെ കുറവാണെങ്കിലും വ്യത്യാസം വരാമെന്നും നിയമസഭയില്‍ കണക്കുകള്‍ വിശദീകരിക്കുമ്പോള്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.

വസ്തുത ഇതായിരിക്കെ 2023 ആഗസ്റ്റ് മാസത്തെ റോഡ് അപകട കണക്ക് സംബന്ധിച്ച് കേരളാ പോലീസിന്റെ കണക്കിനു വ്യത്യാസമായിട്ടാണ് സര്‍ക്കാര്‍ സെപ്റ്റംബര്‍ 6-ന് ഹൈക്കോടതിയിലും, ഗതാഗത മന്ത്രി സെപ്റ്റംബര്‍ 12-ന് നിയമസഭയിലും കണക്കുകള്‍ അവതരിപ്പിച്ചതെന്ന പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ പ്രേരിതമായ ആരോപണം വസ്തുതാ വിരുദ്ധമായതിനാൽ പ്രസ്താവന പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് മാപ്പ് പറയണം.

ജന നന്മയ്ക്കായി ആവിഷ്കരിക്കുന്ന നല്ല പദ്ധതികളെ ഇകഴ്ത്തിക്കാട്ടാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്.
2022 ജൂണ്‍ മാസം വരെ കേരളത്തില്‍ 1,60,49,041 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2023 ജൂണ്‍ മാസം വരെ 1,68,20,672 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 7,71,631 വാഹനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ദ്ധിച്ചു. 4.8% വാഹനപ്പെരുപ്പം ഉണ്ടായിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്റെ കണക്കു പ്രകാരം കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ കാഷ്വാലിറ്റിയില്‍ 2022 ജൂണില്‍ 13,219 റോഡ് അപകടവും 2023 ജൂണില്‍ 12,421 മാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022 ജൂലൈ മാസം 6608-ഉം 2023 ജൂലൈ മാസം 6088-ഉം കേസുകളാണ്

ജൂണ്‍ 5 മുതല്‍ സെപ്റ്റംബര്‍ 30 വരെ പ്രോസസ് ചെയ്ത ട്രാഫിക് നിയമലംഘനങ്ങള്‍.

ഒഫൻസ്സ് ജൂൺ -സെപ്റ്റംബർ

ഹെല്‍മറ്റ് ധരിക്കാത്തവര്‍ 6,22,722

ഹെല്‍മറ്റ് ധരിക്കാത്ത സഹയാത്രികര്‍ 3,35,310

ട്രിപ്പിള്‍ റൈഡ് 19,105

ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ 4,64,413

മുന്‍സീറ്റ് സഹയാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ 4,91,851

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവര്‍ 16,308

2023 ജൂണ്‍ 5 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഇ-ചെല്ലാന്‍ ജനറേറ്റ് ചെയ്തത
ഒഫൻസ്സ് ജൂൺ ജൂലൈ സെപ്റ്റംബർ

ഹെല്‍മറ്റ് ധരിക്കാത്തവര്‍ 2,29,549 2,38,010 1,39,126 18,413

ഹെല്‍മറ്റ് ധരിക്കാത്ത സഹയാത്രികര്‍ 1,10,961 1,29,271 86,140 11,560

ട്രിപ്പിള്‍ റൈഡ് 6,708 7,207 4,783 606

ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ 1,73,994 1,68,848 99,569 23,508

മുന്‍സീറ്റ് സഹയാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ 2,06,266 1,70,877 97,218 20,819

മൊബൈല്‍ ഫോണ്‍ ഉപയോഗി ച്ചവര്‍ 6,693 5,869 3,548 583

2023 സെപ്റ്റംബര്‍ മാസത്തെ കണക്ക് പ്രകാരം എം.പി, എം.എല്‍.എമാര്‍ 56 പ്രാവശ്യം നിയമലംഘനം നടത്തിയതായി കണ്ടെത്തി.

1,02,80,15,250 രൂപ (നൂറ്റി രണ്ട് കോടി എണ്‍പത് ലക്ഷത്തി പതിനയ്യായിരത്തി ഇരുനൂറ്റി അന്‍പത് രൂപ) യുടെ ചെല്ലാന്‍ തയ്യാറാക്കിയെങ്കിലും 14,88,25,250 രുപ (പതിനാലു കോടി എണ്‍പത്തിയെട്ടു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഇരുനൂറ്റി അന്‍പത് രൂപ) യാണ് 2023 ഒക്ടോബര്‍ 8 വരെ പിഴയായി ഒടുക്കിയിട്ടുള്ളത്.

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന സമയം തന്നെ പരിവാഹന്‍ വെബ് സൈറ്റില്‍ നിന്നും എസ്.എം.എസ് സന്ദേശം വാഹന ഉടമകള്‍ക്ക് രജിസ്ട്രേഡ് മൊബൈല്‍ നമ്പറില്‍ ലഭിക്കുന്നതാണ്. ഈ സന്ദേശത്തില്‍ ലഭ്യമാകുന്ന ലിങ്കില്‍ നിന്നും വാഹനത്തിന്റെ നിയമ ലംഘനം വ്യക്തമാകുന്ന ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാഹന ഉടമയ്ക്ക് ലഭ്യമാണ്. ഇതു കൂടാതെ ഇ-ചെല്ലാന്‍ നോട്ടീസ് വാഹന ഉടമയ്ക്ക് തപാല്‍ മാര്‍ഗ്ഗം അയച്ചു നല്‍കുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തിലുള്ള അറിയിപ്പുകള്‍ ലഭിച്ചിട്ടും മുപ്പത് ദിവസത്തിനകം പിഴ അടയ്ക്കാത്ത കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്ക് അയയ്ക്കുന്നത് സംബന്ധിച്ചും വാഹന ഉടമയ്ക്ക് എസ്.എം.എസ്. സന്ദേശം നല്‍കുന്നുണ്ട്. അറുപത് ദിവസത്തിനകം പിഴ അടയ്ക്കാത്ത കേസുകള്‍ റഗുലര്‍ കോടതിയിലേക്ക് വിചാരണ നടപടികള്‍ക്കായി അയയ്ക്കുന്നവയില്‍ കോടതിയില്‍ പിഴ അടയ്ക്കാവുന്നതാണ്.

യഥാര്‍ത്ഥ മൊബൈല്‍ നമ്പരുകള്‍ വാഹന ഉടമകള്‍ വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ അറിയിപ്പുകള്‍ യഥാസമയം ലഭിക്കുകയും സമയബന്ധിതമായി പിഴ അടച്ച് അനാവശ്യ കാലതാമസവും നിയമക്കുരുക്കും സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും സാധിക്കും.

കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങള്‍ക്കും 2023 നവംബര്‍ 1 മുതല്‍ ഡ്രൈവര്‍ക്കും മുന്‍ സീറ്റിലെ സഹയാത്രികനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതാണ്.

ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, കെല്‍ട്രോണ്‍ സി.എം.ഡി. നാരായണ മൂര്‍ത്തി, തുടങ്ങിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു…

എ ഐ ക്യാമറ -കണക്ക്