സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും പൊതിച്ചോർ നൽക്കുന്ന ഡിവൈഎഫ്‌ഐയയുടെ ഹൃദയപൂർവ്വം പദ്ധതിയെ പ്രശംസിച്ച് ദി ഗാർഡിയൻ. Caste out: how Kerala’s food parcel scheme tackles poverty and prejudice എന്ന ലേഖനത്തിലാണ് ഡിവൈഎഫ്ഐ പദ്ധതിയെ കുറിച്ച് ഗാർഡിയൻ വിശദീകരിക്കുന്നത്.
2017 ആരംഭിച്ച ഹൃദയപൂർവ്വം പദ്ധതി ആറു വർഷം പിന്നിടുമ്പോൾ ദിനംപ്രതി 40,000 പേർക്കാണ് സംസ്ഥാനത്ത് ഡിവൈഎഫ്ഐ പൊതിചോർ വിതരണം ചെയ്യുന്നത്. ഉത്സവങ്ങളും അവധിദിനങ്ങളുമില്ലാതെ വർഷത്തിൽ 365 ദിവസവും ഡിവൈഎഫ്‌ഐ ഉച്ചഭക്ഷണം രോഗികളിലെത്തുക്കുന്നു. ആശുപത്രി വാസത്തിനിടയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാണ് പദ്ധതിയെന്ന് ഗാർഡിയൻ ലേഖനത്തിൽ പറയുന്നു.
"ഇന്ത്യയിലെ ആശുപത്രികളിലെല്ലാം രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാർ നിർബദ്ധമാണ്. രോഗിക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാനും മരുന്നുകൾ വാങ്ങാനുമറ്റുമായാണ് കൂട്ടിരിപ്പുകാരെ നിർത്തുന്നത്. ഇത്തരത്തിലുള്ള ആശുപത്രി ചെലവിനിടയിലാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാകുന്നത്.
കേരളം ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസതമാവുകയാണ്. താഴ്‌ന്ന ജാതിക്കാരൻ സ്‌കൂളിൽ ഭക്ഷണം പാചകം ചെയ്‌താൽ ഉയർന്ന ജാതിക്കാരായ രക്ഷിതാക്കൾ പ്രതേഷേധിക്കുന്നതും താഴ്ന്ന ജാതിക്കാർക്ക് ഭക്ഷണ ശാലകളിൽ പ്രത്യേക കപ്പും പ്ലേറ്റു നൽക്കുന്നതും മുസ്ലീങ്ങളും ഹിന്ദുക്കളും പരസ്പരം ഭക്ഷണം കഴിക്കാതിരിക്കുന്നതുമെല്ലാം ഇന്ത്യയിലെ മറ്റിടങ്ങളിൽ കാണാം. എന്നാൽ ഗുണഭോക്താവിന്റെ ജാതിയോ മതമോ നോക്കാതെ പതിനായിരങ്ങൾക്കാണ് കേരളത്തിലെ വീട്ടമ്മമാർ ഭക്ഷണമുണ്ടാക്കുന്നത് ". - ഗാർഡിയൻ ലേഖനത്തിൽ പറയുന്നു.
////////////**///////**/
"ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ… ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ’ … കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്‌ഐ നൽകുന്ന "ഹൃദയപൂർവ്വം’ ഉച്ചഭക്ഷണം പൊതിച്ചോറിൽ നിന്നും കിട്ടിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മമ്പാട് ഡിജിഎം എംഇഎസ് കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് മോൻജിയാണ് ഫെയ്‌സ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് ഉച്ചഭക്ഷണം നൽകുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ഹൃദയപൂർവം പൊതിച്ചോറ്. വർഷങ്ങളായി ആശുപത്രികളിൽ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്യുന്നുണ്ട്. ഹൃദയപൂർവം എന്നറിയപ്പെടുന്ന ഈ പദ്ധതിയിലൂടെ ഒരുവർഷം ലക്ഷക്കണക്കിന് പൊതിച്ചോറാണ് വിതരണം ചെയ്യുന്നത്.
അമ്മ വീട്ടിലില്ലാത്തതിനാൽ ഭക്ഷണത്തിന് രുചിയില്ലെങ്കിൽ ക്ഷമിക്കണമെന്നും സ്‌കൂളിൽ പോകാനുള്ള തത്രപ്പാടിൽ ഉണ്ടാക്കിയതാണെന്നുമുള്ള കുറിപ്പാണ് ചോറിനൊപ്പം ലഭിച്ചത്.
രാജേഷ് മോൻജിയുടെ കുറിപ്പ്:
“ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ
ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ”
കോഴിക്കോട് മെഡിക്കൽ കോളേജിൽ Dyfi നല്കുന്ന ‘ഹൃദയപൂർവ്വം’ ഉച്ചഭക്ഷണം - പൊതിച്ചോറിൽ നിന്നും കിട്ടിയ കുറിപ്പാണ്. ഏതോ നാട്ടിലെ ഒരു കുട്ടി, സ്കൂളിൽ പോകുന്നതിനു മുമ്പ് ധൃതിപ്പെട്ടു തയ്യാറാക്കിയ പൊതിച്ചോറ്. ഒരു പക്ഷേ, അവിചാരിതമായിട്ടായിരിക്കും ആ കുട്ടിക്ക് ഈ പൊതിച്ചോറ് തയ്യാറാക്കാൻ അവസരം ലഭിച്ചിട്ടുണ്ടാവുക. പൊതിച്ചോറ് നൽകേണ്ട ദിവസം അമ്മയ്ക്ക് എവിടെയോ പോവേണ്ടി വന്നിട്ടുണ്ടാവാം. തങ്ങളുടെ പൊതിച്ചോറിനായി കാത്തു നിൽക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുട്ടിയുടെ മനസ്സിൽ തെളിഞ്ഞിട്ടുണ്ടാവുക! താൻ നിർവ്വഹിക്കുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വമാണ് എന്ന ബോധ്യം കൂടി ആ കുട്ടിക്കുണ്ടാവാം.
ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. തീർച്ചയായും വലിയ കാര്യം തന്നെയാണ്. ഒരു ദിവസം രണ്ടായിരത്തോളം പൊതിച്ചോർ ഒരാശുപത്രിയിൽത്തന്നെ കൊടുക്കാൻ പറ്റണമെങ്കിൽ എത്ര വീടുകളിൽ, എത്ര മനുഷ്യർ, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന, അവർക്ക് കൂട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് ഈ ദിവസം ചിന്തിച്ചിട്ടുണ്ടാവണം! 'അവനോനെ’ക്കുറിച്ച് മാത്രം ചിന്തിക്കുന്ന മനുഷ്യർക്ക് പകരം മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കുകയും, വിശാലമായ മാനവികബോധത്തിലേക്ക് വാതിൽ തുറന്നുവെയ്ക്കുകയും ചെയ്യുന്ന ഒരു മനുഷ്യനിർമ്മാണപ്രക്രിയയുടെ ഭാഗമാവുകയാണ് താനെന്ന് ആ കുട്ടി സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ഒരു നേരമെങ്കിലും ആ വരിയിൽ നിന്ന് പൊതിച്ചോർ വാങ്ങാനിടവന്നവർ അതിന്റെ പിന്നിലുള്ള മനുഷ്യരെ സ്നേഹത്തോടെ ഓർത്തു കാണണം.
പൊതിച്ചോർ ശേഖരിക്കാനായി നാട്ടിലെ ചെറുപ്പക്കാർ വീട്ടിൽ വരാറുണ്ട്. അത് നല്കാനുള്ള ഒരവസരവും ഇതുവരെ പാഴാക്കിയിട്ടില്ല.
///////**///*///////**//
എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരെ കണ്ടുപഠിക്കണം: രമേശ് ചെന്നിത്തല
വിദ്യാർഥി – യുവജന സംഘടനാ പ്രവർത്തനം എങ്ങനെ സംഘടിപ്പിക്കണമെന്ന് എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരെ കണ്ടുപഠിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്‌യു പുനസംഘടിപ്പിക്കാൻ പറ്റുന്നില്ല. ക്യാമ്പസുകളിൽ കെഎസ്‌യു നിർജീവമാണ്. ഡിവൈഎഫ്‌ഐ പ്രവർത്തകർ കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനം, ആശുപത്രി കേന്ദ്രീകരിച്ചുള്ള ഭക്ഷണപ്പൊതി വിതരണം എന്നിവ പൊതുസമൂഹത്തിൽ നല്ല സ്വീകാര്യതയുണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞപ്പോൾ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്‌കുമാർ ഇടപെട്ടു. മാധ്യമപ്രവർത്തകർ സമ്മേളനത്തിൽ ഇരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ചെന്നിത്തല പ്രസംഗത്തിന്റെ വിഷയം മാറ്റി.