ബി ജെ പി ആസൂത്രിതമായി പ്രമുഖ ഭോജ് പുരി ഗായിക നേഹ സിങ് റാത്തോരിനെതിരെ കേസ് നൽകി

ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവത്തെ സാമൂഹ്യമാധ്യമത്തിലൂടെ വിമര്‍ശിച്ച പ്രമുഖ ഭോജ് പുരി ​​ഗായിക നേഹ സിങ് റാത്തോരിനെതിരെ കേസ്. മതസ് പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റം ചുമത്തിയാണ് ബിജെപി പ്രവര്‍ത്തകന്റെ പരാതിയിൽ ഭോപാല്‍ പൊലീസ് കേസെടുത്തത്.

എന്താണ് മധ്യപ്രദേശില്‍ നടക്കുന്നതെന്ന അടിക്കുറിപ്പോടെ വെള്ള വസ്ത്രവും കറുത്ത തൊപ്പിയും ധരിച്ച അര്‍ധന​ഗ്നനായ ഒരാള്‍ മറ്റൊരാളുടെ മുഖത്ത് മൂത്രമൊഴിക്കുന്ന ചിത്രമാണ് നേഹ ട്വിറ്ററില്‍ പങ്കുവച്ചത്.

ജനകീയപ്രശ്നങ്ങള്‍ നാടോടി ​ഗാനങ്ങളിലൂടെ തീഷ്ണമായി അവതരിപ്പിക്കാറുള്ള നേഹ ഏറെനാളായി സംഘപരിവാരത്തിന്റെ കണ്ണിലെ കരടാണ്. യുപി സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കലിന് വിമര്‍ശിച്ച ​ഗാനത്തിന്റെ പേരില്‍ ഫെബ്രുവരിയില്‍ നേഹയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഹത്രാസ് ബലാത്സംഗം, ലഖിംപുരി കർഷകകൂട്ടക്കൊല, കോവിഡ് കാലത്ത് ഗംഗയിൽ ഒഴുകിയ മ‍ൃതദേഹങ്ങള്‍ തുടങ്ങിയവയെ കുറിച്ച് നേഹ ഒരുക്കിയ ​ഗാനങ്ങള്‍ ഏറെ പ്രചാരം നേടി. 200 ഓളം ഗാനങ്ങള്‍ അവര്‍ പുറത്തിറക്കി.

FIR against folk singer Neha Singh Rathore
An FIR has been registered against folk singer Neha Singh Rathore at Habibganj police station regarding a post made on social media regarding the direct matter. According to the complaint, in his post, the accused of the direct incident has been described as wearing RSS uniform. This complaint has been made by Suraj Khare, the media in-charge of BJP’s Scheduled Caste Morcha.



0neh-1097987