മാധ്യമപ്രവർത്തകനായ വിനു വി ജോണിന് എന്തുമാകാം ..ഇതാണ് മാധ്യമപ്രവർത്തനമെന്ന് മിണ്ടരുത്

ഒരു മധ്യവയസ്ക്കനെ അമിത വേഗതയിൽ വന്ന വാഹന വ്യൂഹത്തിൽ ഒരു കാർ ഇടിച്ച് തെറിപ്പിക്കുന്നു. ഇടി കൊണ്ട് നടുറോഡിൽ തെറിച്ച് വീണ ഇദ്ദേഹത്തിന്റെ കൈ -കാലുകൾക്കും, തലയ്ക്കും ഗുരുതര പരിക്ക്. രക്തത്തിൽ കുളിച്ച അദ്ദേഹത്തെ നാട്ടുകാർ ഓടിയെത്തി നോക്കിയിട്ടും ആ ഇടിച്ചിട്ട വാഹനത്തിലെ ഡ്രൈവറും ഒപ്പം വന്ന വാഹനങ്ങളിലെ വി.ഐ.പി.യും ടീമും അപകടത്തിൽ പെട്ട യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനോ പോലീസ് എത്തുന്നതുവരെ കാത്തുനിൽക്കാനോ ശ്രമിച്ചില്ല എന്നതാണ് ഖേദകരമായ അനുഭവം.

ആ …വി.ഐ.പി ആരാണെന്നറിയണ്ടേ?

ഈ ലോകത്ത് തനിയ്ക്ക് ഇഷ്ടമില്ലാത്തവരെയാകെ ചാനൽ മുറിയിൽ ഇരുന്ന് തെറിയും, പുലഭ്യവുമായി നടക്കുന്ന ചാനൽ ജഡ്ജി വിനു .വി .ജോൺ … മിസ്റ്റർ വിനു കണ്മുൻപിൽ താങ്കളുടെ ഒപ്പമുള്ളവർ അപകടത്തിൽ പെടുത്തിയ ഒരു മനുഷ്യജീവൻ അപകടത്തിൽ ആണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിനോടൊപ്പം ആശുപത്രി വരെ എത്തിക്കുവാനുള്ള മിനിമം ഉത്തരവാദിത്തം എങ്കിലും താങ്കൾ കാണിച്ചോ?
പ്രതിയുടെ മെഡിക്കൽ എടുത്തോ? നിങ്ങൾ അന്തിചർച്ചയിൽ ഉന്നയിക്കുന്നതുപോലെ ഡ്രൈവർ മദ്യപിച്ചിരുന്നു എന്നതുകൊണ്ടാവാം നിങ്ങൾ തടി തപ്പിയത് എന്ന് ഞങ്ങൾ ആരോപണം ഉന്നയിച്ചാൽ നിങ്ങൾക്ക് അല്ലെന്ന് തെളിയിക്കാൻ ആകുമോ?

അപകടത്തിൽപെട്ട ആ യുവാവിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്…മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം…ഇതേ സാഹചര്യത്തിൽ അപകട കാരണമായത് CPIM എന്ന പ്രസ്ഥാനത്തിന്റെ ഏതെങ്കിലും ഒരു ജനപ്രതിനിധിയോ അല്ലെങ്കിൽ പ്രവർത്തകനോ ആയിരുന്നെങ്കിൽ നിങ്ങൾക്ക് ഇന്നത്തെ അന്തിചർച്ചയ്ക്ക് മാറ്റുള്ള വിഷയമായേനെ എന്നത് വേറെ വിഷയം.

മാധ്യമ പ്രവർത്തനം എന്നത് മനുഷ്യത്വത്തിനും മാനുഷിക പരിഗണനയ്ക്കും അപ്പുറം അഹങ്കാരത്തിനും ധാർഷ്ഠ്യത്തിനുമുള്ള പ്രിവിലേജ് ആണ് എന്ന് കരുതുന്ന ഇവനെപ്പോലുള്ള ഫ്രോഡുകളെ പൊതു ജനം നടുറോഡിൽ കൈകാര്യം ചെയ്യുന്ന സമയം വിദൂരമല്ല!!