പ്രവാസിക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികൾ പരിഗണിച്ച് നോർക്ക റൂട്ട്സിന് ദേശീയ പുരസ്‌കാരം

രാജ്യ പുരോഗതിക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക്‌ ദേശീയതലത്തിൽ ഏർപ്പെടുത്തിയ സ്‌കോച്ച് അവാർഡിനാണ് നോർക്ക അർഹമായത്. സാമൂഹ്യനീതിയും സുരക്ഷ
യും വിഭാഗത്തിലെ സിൽവർ കാറ്റഗറിയിലാണ് പുരസ്‌കാരം. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനരേകീകരണത്തിനുമായി നടപ്പാക്കിയ പദ്ധതികളാണ്‌ പുരസ്‌കാരത്തിന്‌ അർഹരാക്കിയത്‌. ഈ മാസം അവസാനം ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.

മറ്റു സംസ്ഥാനങ്ങൾക്കുകൂടി മാതൃകാപരമായ പ്രവാസിക്ഷേമ പദ്ധതികളാണ് നോർക്ക വഴി സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻഡിപിആർഇഎം) പദ്ധതിയുടെ ഭാഗമായി വനിതാമിത്ര, പ്രവാസി ഭദ്രത, നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ, പ്രവാസി സംഘങ്ങൾക്ക് ധനസഹായം തുടങ്ങിയ പദ്ധതികളാണ് തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്നത്. സമാശ്വാസ പദ്ധതിയായ സാന്ത്വനയും നടപ്പാക്കിവരുന്നു.
പ്രവാസിക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികൾ പരിഗണിച്ച് നോർക്ക റൂട്ട്സിന് ദേശീയ പുരസ്‌കാരം.
സംസ്ഥാനത്തെ 18 ബാങ്കിങ്‌ ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ്‌ എൻഡിപിആർഇഎഎം, വനിതാമിത്ര എന്നിവ നടപ്പാക്കുന്നത്. സമാനമായി കേരളാബാങ്ക്, കെഎസ്എഫ്‌ഇ, കുടുംബശ്രീ എന്നിവ വഴി നടപ്പാക്കുന്ന സംരംഭക സ്വയംതൊഴിൽ പദ്ധതിയാണ് പ്രവാസി ഭദ്രത. ഇരു പദ്ധതികളും വഴി കഴിഞ്ഞ സാമ്പത്തികവർഷം 10200 പ്രവാസിസംരംഭങ്ങളാണ് കേരളത്തിൽ യാഥാർഥ്യമായത്
########
നോർക്കയുടെ സാന്ത്വന പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ സൗജന്യമാണെന്നും ഇതിനായി ഇടനിലക്കാരായി സംഘടനകളെയോ സ്ഥാപനങ്ങളേയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും നോർക്ക് റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

നോർക്ക റൂട്ടസ് മുഖേന തിരികെയെത്തിയ പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന കേരള സർക്കാരിന്റെ ധനസഹായ പദ്ധതിയാണ് സാന്ത്വന. ചികിത്സാ സഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണം വാങ്ങുന്നതിനുള്ള സഹായം എന്നിവയാണ് പദ്ധതി മുഖാന്തിരം നൽകി വരുന്നത്. മരണമടഞ്ഞ പ്രവാസിയുടെ നിയമാനുസൃത അവകാശിക്ക് മരണാനന്തര ധനസഹായമായി പരമാവധി ഒരു ലക്ഷം രൂപയും പ്രവാസിയുടെ അല്ലെങ്കിൽ പ്രവാസിയുടെ ആശ്രിതർക്കു ചികിത്സക്കായി പരമാവധി അമ്പതിനായിരം രൂപയും (ഗുരുതര രോഗങ്ങൾക്ക്) മറ്റു രോഗങ്ങൾക്ക് ഇരുപതിനായിരം രൂപയും), പെൺമക്കളുടെ വിവാഹ ധനസഹായമായി (ഒരാൾക്ക്) പരമാവധി പതിനയ്യായിരം രൂപയും അംഗവൈകല്യ പരിഹാര ഉപകരണം വാങ്ങുന്നതിനായി പതിനായിരം രൂപ വരെയും പദ്ധതി പ്രകാരം നൽകി വരുന്നു.

നോർക്ക റൂട്ട്‌സിന്റെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലും, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖലാ ഓഫീസുകളിലും വിവിധ കളക്‌ട്രേറ്റുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ല സെല്ലുകൾ മുഖേനയുമാണ് പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാക്കി വരുന്നത്. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും മേൽ പറഞ്ഞ ഓഫീസുകളിലും അപേക്ഷാ ഫോറം ലഭ്യമാണ്.
നോർക്ക റൂട്ട്‌സിന്റെ ഓഫീസ് എന്ന വ്യാജേന പല സംഘടനകളും സ്ഥാപനങ്ങളും ഇത്തരത്തിലുളള ആനുകൂല്യങ്ങൾ ലഭ്യമാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങളെന്ന പേരിൽ ജനങ്ങളിൽ നിന്ന് അംഗത്വ ഇനത്തിലും മറ്റുമായി തുക ഈടാക്കുന്നതായും കൂടാതെ നോർക്ക അനുവദിക്കുന്ന ധനസഹായത്തിൽ നിന്നും ഒരു വിഹിതം കൈപ്പറ്റുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നോർക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് സഹായം ലഭ്യമാക്കുന്നതിന് മറ്റേതെങ്കിലും സ്ഥാപനങ്ങളിലോ സംഘടനകളിലോ അംഗങ്ങളായിരിക്കേണ്ടതോ, വരി നൽകേണ്ടതോ ഇല്ല. ഇതിനായി ഏതെങ്കിലും സ്ഥാപനങ്ങളെയോ സംഘടനകളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം സേവനങ്ങളെല്ലാം സൗജന്യമാണെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org ലും 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) ടോൾഫ്രീ നമ്പരിലും ലഭിക്കും

നഴ്‌സുമാരെ ജർമനിയിലേക്ക്‌ റിക്രൂട്ട് ചെയ്യുന്ന നോർക്കയുടെ ട്രിപ്പിൾവിൻ രണ്ടാംഘട്ടത്തിലേക്ക്‌. 300 നഴ്‌സുമാർക്കാണ്‌ അവസരം. ആദ്യ ഘട്ടത്തിലെ 200 പേർക്കുള്ള ജർമൻ ഭാഷാ പരിശീലനം കൊച്ചിയിലും തിരുവനന്തപുരത്തും പുരോഗമിക്കുകയാണ്‌. നഴ്‌സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് 16 മുതൽ 25 വരെ രണ്ടാംഘട്ടത്തിലേക്ക്‌ അപേക്ഷിക്കാം. റിക്രൂട്ട്‌മെന്റ് സൗജന്യമാണ്.

നവംബർ ഒന്നുമുതൽ 11 വരെ തിരുവനന്തപുരത്ത് ജർമൻ പ്രതിനിധികൾ നടത്തുന്ന അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്‌. ഇവർക്ക്‌ ജർമൻ ഭാഷാ എ1/എ2/ബി1 ലെവൽ പരിശീലനം കേരളത്തിൽ നൽകും. എ2, ബി1 ലെവൽ ആദ്യശ്രമത്തിൽ വിജയിക്കുന്നവർക്ക്‌ ജർമനിയിൽ അസിസ്റ്റന്റ് നഴ്‌സുമാരാകാം. ബി2 ലെവൽ പാസായാൽ രജിസ്റ്റേർഡ് നഴ്‌സാകാം. ജർമനിയിലെ ഭാഷാ പരിശീലനവും സൗജന്യമാണ്.

രജിസ്റ്റേർഡ് നേഴ്‌സുമാർക്ക്‌ തുടക്കം 2300 യൂറോയും (ഏകദേശം 1,86,000 രൂപ) പിന്നീട് 2800ഉം (ഏകദേശം 2,26,500 രൂപ) ലഭിക്കും. 20 മുതൽ 35 ശതമാനംവരെ വർധിച്ച നിരക്കിൽ ഓവർടൈം അലവൻസും ലഭിക്കും.
Uploading: 359536674_288284377063975_2628030751907664046_n.mp4…
000ed2(7)

വിദേശരാജ്യങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവരോ സാധുവായ വിസയുള്ളവരോ അപേക്ഷിക്കാൻ അർഹരല്ല. ആറു മാസമായി ഇന്ത്യയിൽ സ്ഥിരതാമസമുള്ളവരാകണം. പ്രായപരിധിയില്ല.