ഫിഷറീസ് വകുപ്പ് മന്ത്രി സ. സജി ചെറിയാൻ മാധ്യമങ്ങളോട് സംസാരിച്ചു.
മുതലപ്പൊഴിയിൽ മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ കൂടുംബങ്ങളുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. പൊഴിയിലെയും ചാനലിലെയും മണ്ണ് മാറ്റാന്‍ അദാനിയുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കും. പൊഴിയിലെ മണ്ണ് മാറ്റാന്‍ സ്ഥിരം സംവിധാനം സർക്കാർ ഉറപ്പാക്കും. ഇതിനായി 10 കോടിയുടെ പദ്ധതി നടപ്പിലാക്കും. മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ കേരളത്തിലെ ലത്തീന്‍ സഭ ഇടതുപക്ഷ സര്‍ക്കാരിനൊപ്പം അടിയുറച്ചു നില്‍ക്കുകയാണ്. മുതലപ്പൊഴിയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന യുഡിഎഫ് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി എന്താണ് ചെയ്തത്? മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റുകൾ പണിത് നൽകിയത് പിണറായി വിജയൻ സർക്കാരാണ്. ചെല്ലാനത്ത് പോയാൽ എൽഡിഎഫ് സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി എന്താണ് ചെയ്തതെന്നും കാണാം.