മാണെന്ന് ഒരിക്കൽക്കൂടി കണ്ടെത്തിയിരിക്കുകയാണ്. 2016ൽ 0.7%മായിരുന്ന സംസ്ഥാനത്തെ ദാരിദ്ര്യത്തിന്റെ തോത് 2021ൽ 0.55%ആയി കുറഞ്ഞെന്നും നീതി ആയോഗ് ചൂണ്ടിക്കാട്ടുന്നു. ബിഹാർ 33.76 %, ജാർഖണ്ഡ് 28.81%, മേഘാലയ 27.79%, ഉത്തർപ്രദേശ് 22.93%, മധ്യപ്രദേശ് 20.63% തുടങ്ങിയ നിലയിൽ ദാരിദ്ര്യം നിലനിൽക്കുന്നുവെന്നും നീതി ആയോഗ് പറയുന്നു. കേന്ദ്രമാനദണ്ഡപ്രകാരം എറണാകുളം ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ലയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
ഇനിയും ബാക്കിയുള്ള ദാരിദ്ര്യം കൂടി തുടച്ചുമാറ്റാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. 2021ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തിയപ്പോൾ ആദ്യമെടുത്ത തീരുമാനം, കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കി മാറ്റുക എന്നതായിരുന്നു. സമഗ്രമായ പരിശോധനയിലൂടെ കണ്ടെത്തിയ 64006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഭക്ഷണം, പാർപ്പിടം, ആരോഗ്യസുരക്ഷ, വരുമാനം എന്നിവ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 2025 നവംബർ 1ന് ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന ലക്ഷ്യം നമുക്ക് കൈവരിക്കാനാകും. നീതി ആയോഗിന്റെ പുതിയ സൂചികകളും ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ നമുക്ക് ആവേശം പകരും.
സ. എം ബി രാജേഷ്
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി
Friday Dec 24, 2021
രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള അഞ്ച് ജില്ല കേരളത്തില്‍. നിതി ആയോഗിന്റെ ബഹുമേഖല ദാരിദ്ര്യസൂചിക(എംപിഐ) റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മേഖലകളിലെ 12 മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.
കോട്ടയം, എറണാകുളം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളാണ് നേട്ടം കൈവരിച്ചത്. അര ശതമാനത്തിൽ താഴെയാണ് ഈ ജില്ലകളിൽ ദാരിദ്ര്യം. സൂചികയിൽ കോട്ടയത്ത് പൂജ്യം ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം കേരളമാണ്. ജനസംഖ്യയിൽ 0.71 ശതമാനം പേർ മാത്രമാണ് ദാരിദ്ര്യം അനുഭവിക്കുന്നത്. ബിഹാർ (51.91), ജാർഖണ്ഡ് (42.16), ഉത്തർപ്രദേശ് (37.79) സംസ്ഥാനങ്ങളിലാണ് ദാരിദ്ര്യം ഏറ്റവും രൂക്ഷം.
ശൈശവ–-കൗമാര പ്രായത്തിലുള്ളവരുടെ മരണനിരക്ക്, ഗർഭിണികൾക്ക് ലഭിക്കുന്ന പരിചരണം, പോഷകാഹാര ലഭ്യത എന്നിവയാണ് ആരോഗ്യമേഖലാ മാനദണ്ഡങ്ങൾ. സ്‌കൂളുകളിലെ ഹാജർനില, സ്‌കൂളിൽപോയി പഠിക്കുന്ന വർഷങ്ങൾ എന്നിവയാണ് വിദ്യാഭ്യാസമേഖലയിൽ പരിഗണിച്ചത്. പാചക ഇന്ധനം, ശുചീകരണം, കുടിവെള്ളം, വൈദ്യുതി, പാർപ്പിടം, ആസ്‌തി, ബാങ്ക് അക്കൗണ്ട് എന്നിവ കണക്കിലെടുത്താണ് ജീവിതനിലവാരം നിർണയിച്ചത്.