മണിപ്പൂര്‍ സന്ദര്‍ശിച്ച സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് മണിപ്പൂരില്‍ നടന്നതെന്ന് വസ്തുതാന്വേഷണ സമിതി പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി നല്‍കിയ കേസിലാണ് നടപടി.എട്ടാം തീയതിയാണ് കേസെടുത്തത് .
നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍സ് എന്ന സംഘടനയുടെ സമിതിയാണ് സന്ദര്‍ശനം നടത്തിയത്. ആനി രാജ, നിഷ സിദ്ധു, ദീക്ഷ ദ്വിവേദി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്
സംസ്ഥാനത്ത് മെയ്തി സ്ത്രീകള്‍ക്ക് മാനസീക ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തില്‍ പെരുമാറുന്നു എന്ന ആരോപണവും ഇവര്‍ക്കെതിരായ കേസില്‍ പറയുന്നു
##############
കലാപം രൂക്ഷമായ മണിപ്പുർ സന്ദർശിച്ച സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺസ് ജനറൽ സെക്രട്ടറി കൂടിയായ ആനി രാജയ്ക്ക് പുറമേ ദേശീയ സെക്രട്ടറി നിഷ സിദ്ദു, ഡൽഹിയിലെ പ്രമുഖ അഭിഭാഷക ദീക്ഷ ദ്വിവേദി എന്നവർക്കെതിരെയാണ് കേസ്.
മണിപ്പൂരിലേത് സർക്കാർ സ്‌പോൺസെഡ് കലാപമെന്നാരോപിച്ചതിനാണ് കേസ്. എസ് ലിബൻ എന്നയാളുടെ പരാതിയിൽ ഇംഫാൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ 28 മുതൽ ജൂലൈ ഒന്നുവരെയാണ് ആനി രാജയും സംഘവും മണിപ്പൂർ സന്ദർശിച്ചത്.