മുട്ടിൽ മരംമുറി കേസ്:

മുട്ടിൽ മരംമുറി കേസിൽ ഭൂവുടമകളുടെ പേരിൽ നൽകിയ ഏഴ് അപേക്ഷകളും വ്യാജം. മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളാണ് വ്യാജമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ കണ്ടെത്തിയത്. ചെറുകിട കർഷകരുടെ പേരിൽ അപേക്ഷ തയ്യാറാക്കി ഒപ്പിട്ടത് പ്രതികളിലൊരാളായ റോജി അഗസ്റ്റിനാണെന്ന് കൈയ്യക്ഷര പരിശോധനയിൽ വ്യക്തമായി.

ആദിവാസികളുടെയും ചെറുകിട കർഷകരുടെയും പേരിലാണ് വ്യാജ അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്. കർഷകർ സ്വമേധയാ മരം മുറിക്കാൻ അപേക്ഷ സമർപ്പിച്ചു എന്ന പ്രചാരണമായിരുന്നു പ്രതികൾ നടത്തിയത്. പ്രതികളുടേത് ഉൾപ്പെട്ട 65 ഉടമകളുടെ ഭൂമിയിൽ നിന്ന് 104 മരങ്ങളാണ് മുറിച്ച് കടത്തിയത്. 300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രാജകീയ വൃക്ഷങ്ങൾ അടക്കമാണ് മുറിച്ചതെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും വളർന്നുവന്നതുമായ മരങ്ങൾ ഭൂവുടമകൾക്ക് മുറിച്ച് മാറ്റാൻ സർക്കാർ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു വൻ മരംകൊള്ള. അരങ്ങേറിയത്.

കേസിൽ പ്രതികളായ കർഷകരും ആദിവാസികളും ഉൾപ്പെടെ 28 പേരെ കേസിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. 68 പ്രതികളുള്ള കേസിലെ 20 ആദിവാസികളെയും എട്ട്‌ കർഷകരെയുമാണ്‌ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത്‌. ആദിവാസികളെയും കർഷകരെയും കബളിപ്പിച്ചാണ്‌ പ്രതികൾ അവരുടെ ഭൂമിയിൽ നിന്നും ഈട്ടി മരം മുറിച്ചതെന്ന്‌ പരിശോധനയിൽ വ്യക്തമായതിനെ തുടർന്നായിരുന്നു ഈ നടപടി. ഇതിനെ സാധുകരിക്കുന്നതാണ് പുതിയ ഫോറൻസിക് പരിശോധന ഫലം.മുട്ടിൽ മരംമുറി കേസിൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു വനം വകുപ്പ് അന്വേഷണം നടത്തിയത്. വനംവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് 2021ൽ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്

മുട്ടില്‍മരംമുറി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, 84,600 പേജുള്ള കുറ്റപത്രത്തിലെ മുഖ്യപത്രികള്‍ മറ്റാരുമല്ല, അഗസ്റ്റില്‍ സഹോദരന്മാര്‍ ഉള്‍പ്പടെയുള്ള 12 പേരാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന തുടങ്ങിയവയാണ് പ്രധാനമായും ചാര്‍ത്തിയിരിക്കുന്ന കുറ്റങ്ങള്‍. അഗസ്റ്റിന്‍ സഹോദരങ്ങള്‍ ആരാണെന്ന് പറയാതെ തന്നെ അറിയാലോ, സത്യം മാത്രമെ പറയൂ എന്ന് പ്രഖ്യാപിച്ചുകൊണ്ട് പെരുംനുണ മാത്രം പറയുന്ന ട്രീ കട്ടറിന്റെ സ്വന്തം മുതലാളിമാർ.