ജാർഖണ്ഡിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സുഭാഷ് മുണ്ടയെ അക്രമികൾ വെടിവച്ച് കൊന്നു. ബുധൻ രാത്രി എട്ടിന് റാഞ്ചി ദലദല്ലിയിലെ ഓഫീസിൽ കയറിയാണ് അക്രമികൾ വെടിയുതിർത്തത്. ആദിവാസി വിഭാഗത്തിൽനിന്നുള്ള നേതാവായ മുണ്ടയ്‌ക്ക് വർധിച്ചുവരുന്ന ജനപ്രീതിയിൽ അലോസരമുള്ള പ്രാദേശിക മാഫിയകളും രാഷ്‌ട്രീയ എതിരാളികളുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. അക്രമികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് നാട്ടുകാരും പാർടി അനുഭാവികളും ചേർന്ന് ദലദല്ലിയിലെ പ്രധാന റോഡ് ഉപരോധിച്ചു.