കോവിഡ് റാണി തിരുവഞ്ചൂരിൻ്റെ പരാമർശം-(കെ കെ ഷൈലജ ടീച്ചർ )

വനിതകൾക്കെതിരെ യാതൊരു മാന്യതയും ഇല്ലാത്ത പരാമർശങ്ങൾ മുൻപും കോൺഗ്രസ് നേതാക്കൾ നടത്തിയിട്ടുണ്ട്.

അന്നൊന്നും അത് തിരുത്താനോ , ഖേദം പ്രകടിപ്പിക്കാനോ നേതൃത്വം ഇത്തരം നേതാക്കളോട് പറയാൻ തയ്യാറാവത്തതാണ് അവർ വീണ്ടും ഇത്തരം പരാമർശങ്ങൾ ആവർത്തിക്കാൻ കാരണം

കെ കെ ഷൈലജ ടീച്ചറെ കോവിഡ് റാണിയെന്നും ,നിപ്പാ രാജകുമാരി എന്നും വിശേഷിപ്പിച്ച മുൻ KPCC അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാമർശം തിരുത്തുമോ എന്ന് ചോദിച്ചപ്പോൾ നത്തിങ് ഡൂയിംഗ് എന്ന് പറഞ്ഞ ആളാണ്

ഒരു വനിത ദേശീയ അധ്യക്ഷയായ പാർട്ടിയുടെ
സംസ്ഥാന അധ്യക്ഷനിൽ നിന്നാണ് ഇത്തരം പരാമർശം ഉണ്ടായത് എന്ന് ഓർക്കണം

പുരുഷന്മാരുടെ അത്രയും കഴിവില്ലാത്തവരാണ് സ്ത്രീകൾ എന്ന് പറഞ്ഞയാളാണ് കെ സുധാകരൻ ( .2021 മാർച്ച് 28 ) .അന്നും ആരും ആ പാർട്ടിയിൽ അദ്ദേഹത്തെ തിരുത്തിയില്ല

ഇത് എല്ലാ കാലത്തും കോൺഗ്രസ് നേതാക്കൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ്

കെ. ആർ ഗൗരിയമ്മ , പി.കെ. ശ്രീമതി ടീച്ചർ ,എന്നീ വരെ പല കാലഘട്ടങ്ങളിൽ കോൺഗ്രസ് നേതാക്കൾ വ്യക്തി അധിക്ഷേപം നടത്തിയിട്ടുണ്ട്.

മേഴ്സിക്കുട്ടിയമ്മയെ അണ്ടി കുഞ്ഞമ്മയെന്നാണ്
കോൺഗ്രസ് സൈമ്പർ സംഘങ്ങൾ വിശേഷിപ്പിച്ചത്

സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന കാര്യത്തിൽ കോൺഗ്രസിലെ വനിതാ നേതാക്കൾ പോലും മോശക്കാരല്ല

Ep ജയരാജൻ്റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത്
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയ ബിന്ദു ക്യഷ്ണയും ,മേയർ ആര്യാരാജേന്ദ്രനെ അപമാനിച്ച ജെബി മേത്തറും ഇക്കാര്യത്തിൽ കോൺഗ്രസിലെ പുരുഷ കേസരികളെക്കാൾ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിട്ടുണ്ട്

ഇത്തരം ആളുകളുടെ സ്ത്രീവിരുദ്ധതയിൽ മനസ് മടുത്ത് മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുബാഷിന് KPCC യുടെ മുറ്റത്ത് വെച്ച് സ്വന്തം തല മൊട്ടയടിച്ച് ആ പാർട്ടിയിൽ നിന്ന് ഇറങ്ങി പോകേണ്ടതായി വന്നു .ലോകത്ത് ഒരു പാർട്ടിയിലും നടത്താത്ത കാര്യമായിരുന്നു അത്

റോസക്കുട്ടി ടീച്ചർ ,ശോഭന ജോർജ്ജ് , ഷാഹിദാ കമാൽ എത്ര നേതാക്കൾ ആണ് ഇതിൽ മനസ് മടുത്ത് പാർട്ടിയിൽ നിന്ന് ഇറങ്ങി പോയത്

വനിതകളെ വിറകുവെട്ടികളും വെള്ളംകോരികളുമായി മാത്രം കാണുന്ന രീതിയിലേക്ക് കോണ്‍ഗ്രസ് മാറിയെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും നേരത്തെ പറഞ്ഞിട്ടില്ലേ ? തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും കെപിസിസി യോഗത്തില്‍ അവസരമില്ലെന്നത് അംഗീകരിക്കാനാകില്ലെന്നും ഇരുവരും പറഞ്ഞു. നേതൃത്വത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് ഇരുവും നിര്‍വാഹക സമിതിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു

ലിങ്ക്

കോൺഗ്രസ് നേതാക്കൾ CPM ലെ വനിതാ നേതാക്കൾക്ക് എതിരെ മാത്രം അല്ല ,സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് എതിരെ പോലും
എന്തും ചെയ്യാൻ മടിക്കാത്തവർ ആണ്

യൂത്ത് കോൺഗ്രസ് നേതാവ് ആയനൈനാ സാഹ്നിയെ തണ്ടൂരി അടുപ്പിലിട്ട് മറ്റ് യൂത്ത് കോൺഗ്രസ് നേതാക്കൾ കൊന്നത് ഓർമ്മ കാണുമല്ലോ ?

കഴിഞ്ഞ ദിവസം അല്ലേ ആസാം യൂത്ത് കോൺഗ്രസ് അധ്യക്ഷ അങ്കിത ദത്ത ട്വിറ്ററിലൂടെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെതിരെ ആരോപണം ഉന്നയിച്ചത് .

'‘ബി വി ശ്രീനിവാസ് എന്നെ തുടർച്ചയായി ഉപദ്രവിക്കുകയും ലിംഗഭേദത്തിന്‍റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുകയും ചെയ്‌തു. എന്‍റെ വിദ്യാഭ്യാസവും മൂല്യങ്ങളും ഇത് കേട്ടുകൊണ്ടിരിക്കാൻ അനുവദിക്കുന്നില്ല. ഇക്കാര്യം നേതൃത്വത്തിന് മുന്നിൽ കൊണ്ടുവന്നിട്ടും ചില സമയങ്ങളിൽ അവർ ബധിരരായിരുന്നു’:

ആരോപണം ഉന്നയിച്ചിതിൻ്റെ പേരിൽ
അങ്കിതാ ദത്തയെ കോൺഗ്രസ് പുറത്താക്കി

ഷാനിമോൾ ഉസ്മാനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ നടത്തിയ നീചമായ പരാമർശം ഓർമ്മില്ലേ . ഷാനിമോൾ ഉസ്മാൻ്റെ ചരിത്രം എന്നെ കൊണ്ട് പറയിപ്പിക്കരുത് എന്ന് പറഞ്ഞ ആളാണ് ഉണ്ണിത്താൻ .ആ ഉണ്ണിത്താനുമായി ഒരേ പാർട്ടിയിൽ തുടരുന്നതിൽ ഷാനിമോൾ ഉസ്മാന് ലജ്ജ തോന്നിയതായി അറിവില്ല

കേരളത്തിൽ പ്രളയവും വരൾച്ചയും വരണമെന്ന് അതിയായി ആഗ്രഹിക്കുന്ന ആളാണ് തിരുവഞ്ചൂർ

സ്വന്തം നേതാവ് ശശി തരൂരിനെ പാത്രം കഴുകി നേതാവ് ആയ ആളെന്ന് DCC യുടെ പേജിലൂടെ
പറയിപ്പിച്ച ആളാണ് നാട്ടകം സുരേഷ്

അത്തരം ആളുകൾ എന്തും പറയും

മരണവീട്ടിൽ മുതലെടുപ്പ് നടത്തി ഗ്ലിസറിൻ വെച്ച് കരഞ്ഞതിൻ്റെ ഒരു പാട് അനുഭവങ്ങൾ കോൺഗ്രസിന് പറയാൻ കാണുമല്ലോ ?

വെടിയേറ്റ് കൊല്ലപ്പെട്ട സ്വന്തം അമ്മയെ കാണാൻ മകൻ യാത്ര ചെയ്യുന്ന ആ അന്തരീക്ഷത്തിൽ രാജീവ് ഗാന്ധിയുടെ ചെവിക്കരിൽ എത്തി
നിങ്ങൾ ഉടൻ ഇന്ത്യൻ പ്രധാനമന്ത്രിയാകണമെന്ന് താൻ ആണ് ആദ്യമായി അഭ്യർത്ഥിക്കുന്നതെന്ന് തെല്ല് അഭിമാനത്തോടെ പ്രണാബ് മുഖർജി തൻ്റെ ആത്മകഥയായ Turbulent Years: 1980-96 എന്ന പുസ്തകത്തിൽ പറയുന്നുണ്ട്

കാര്യസാധ്യത്തിന് വേണ്ടി മരണവീട്ടിൽ പോയി ക്യത്രിമ കരച്ചിൽ നടത്തിയവർക്കെ വീണയെ അധിക്ഷേപിക്കാൻ നാക്ക് പൊങ്ങു .അത് കോൺഗ്രസിൻ്റെ സംസ്കാരം ആണ്