ആർഷോ കുറ്റക്കാരനല്ല; വാദം ശരിവച്ച്‌ മഹാരാജാസ്‌ കോളേജ്‌ പ്രിൻസിപ്പൽ

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വാദം ശരിവച്ച്‌ മഹാരാജാസ്‌ കോളേജ്‌ പ്രിൻസിപ്പൽ വി എസ്‌ ജോയി. ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തെന്ന മുൻ നിലപാടാണ് മാറ്റിയത്. മാധ്യമങ്ങൾക്ക് നൽകിയ രേഖയിൽ ആശയകുഴപ്പമുണ്ടെന്നാണ് കോളേജ് അധികൃതർ ഇപ്പോൾ പറയുന്നത്. "ഫീസ്‌ അടച്ചിട്ടില്ല എന്ന്‌ ആർഷോ പറയുന്നത്‌ ശരിയാണ്‌. നേരത്തെ മാധ്യമങ്ങൾക്ക്‌ നൽകിയ രേഖ എൻഐസി സൈറ്റിൽ നിന്നുള്ളതാണ്‌. എന്നാൽ അക്കൗണ്ട്‌സ്‌ സെക്ഷൻ വഴി പരിശോധിച്ചപ്പോൾ ആർഷോ ഫീസ്‌ അടച്ചിട്ടില്ല എന്ന്‌ വ്യക്തമായി. എൻഐസി സോഫ്‌റ്റ്‌വെയർ പിഴവാണിത്‌’ - പ്രിൻസിപ്പൽ പറയുന്നു.

റീ അഡ്‌മിഷൻ എടുത്തതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നതെന്നും പി എം ആർഷോ റീ അഡ്‌മിഷൻ എടുത്തതിന്‍റെയും പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്‍റെയും തെളിവെന്നും പറഞ്ഞ് രേഖകളും പ്രിൻസിപ്പൽ പുറത്തുവിട്ടിരുന്നു. ഈ രേഖകളിലാണ്‌ ആശയക്കുഴപ്പമുള്ളത്‌. സംഭവത്തിൽ മഹാരാജാസ് കോളേജ് ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.

മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ഉന്നയിച്ച കാര്യങ്ങൾ കള്ളമെന്ന് പറഞ്ഞ ആർഷോ താൻ പരീക്ഷയ്ക്ക് അപേക്ഷിച്ചെങ്കിൽ അതിന്റെ രേഖകൾ പുറത്ത് വിടണമെന്ന് പറഞ്ഞിരുന്നു. ‘ഞാൻ പരീക്ഷ ഫീസ് അടച്ചതിന്റെ റസീപ്റ്റ്, അപ്ലൈ ചെയ്തെങ്കിൽ അത് സൈറ്റിൽ കാണും, എക്സാം അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചത്തിന്റെ കോപ്പി കാണും, അതൊക്കെയല്ലേ തെളിവായി പുറത്ത് വിടേണ്ടത്…’ - എന്നും ആർഷോ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാജാസ് കോളേജ് തങ്ങളുടെ മുൻ വാദങ്ങൾ തിരുത്തി രംഗത്ത് വന്നത്.

  1. കേസിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ടായ സമയത്താണ് പരീക്ഷ നടന്നത്.
    അതുകൊണ്ട് തന്നെ പരീകഷ എഴുതാൻ സാധിച്ചിട്ടില്ല എന്ന് ആർഷോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

  2. മാധ്യമങ്ങളിൽ വന്ന മാർക്ക് ലിസ്റ്റ് പരിശോധിച്ചാൽ സാമാന്യ ബോധമുള്ള എല്ലാവർക്കും കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകും.
    എഴുതാത്ത പെലരീക്ഷകളുടെ മാർക്ക് എല്ലാം 0 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താഴെ passed എന്നും രേഖപ്പെടുത്തിയിരിക്കുന്നു. അത് സോഫ്റ്റ് വെയറിൽ എൻട്രി ചെയ്തപ്പോൾ
    ഉണ്ടായതോ അല്ലെങ്കിൽ സാങ്കേതികമായ പിഴവോ സംഭവിച്ചതാകാനേ തരമുള്ളൂ…

  3. ഇതുപോലെ പരസ്പര വിരുദ്ധമായ എൻട്രികളുള്ള ഒരു സർട്ടിഫിക്കറ്റ് എവിടെയെങ്കിലും ഉരുപയോഗിക്കാൻ സാധിക്കുമോ? ബോധപൂർവം ക്രമക്കേട് കാണിക്കുന്നവർ പൂജ്യം മാർക്ക് എന്ന് രേഖപ്പെടുത്തുമോ?

  4. പരീക്ഷ എഴുതിയിട്ടില്ല എന്ന് ആർഷോ വ്യക്തമാക്കിയതും സാങ്കേതിക പിഴവ് സംഭവിച്ചതാണെന്ന് കോളേജ് തന്നെ സമ്മതിക്കുകയും ചെയ്ത സാഹചര്യത്തിൽ വിവാദങ്ങൾക്ക് പ്രസക്തിയില്ല. മാത്രവുമല്ല പിഴവ് വന്ന സർട്ടിഫിക്കറ്റ് പിൻവലിക്കുമെന്ന് സർവ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.

  5. ആർഷോ ഇത് എന്ത്കൊണ്ട് അറിഞ്ഞില്ല എന്നതാണ് ഒരു ചോദ്യം. എഴുതാത്ത പരീക്ഷയുടെ റിസൾട്ട് വരുന്നത് ആരെങ്കിലും കാത്തിരിക്കുമോ?
    അതുകൊണ്ട് തന്നെ ആർഷോ അക്കാര്യം ശ്രദ്ധിച്ചില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

  6. ഈ മാർക്ക് ലിസ്റ്റ് ആർഷോ വാങ്ങിയിട്ടുമില്ല, എവിടെയും സമർപ്പിച്ചിട്ടുമില്ല. അങ്ങനെയെങ്കിൽ ഈ ആരോപണം ഉന്നയിക്കുന്നതിൽ കാര്യമുണ്ടായിരുന്നു. വെബ്സൈറ്റിൽ വന്ന ഒരു സാങ്കേതിക പിഴവിൽ പിടിച്ച് ഇങ്ങനെ ചർച്ച ചെയ്യുന്നത് മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വിഷയ ദാരിദ്ര്യത്തിന് തെളിവാണ്.

  7. കോപ്പിയടിച്ചതിന്റെ പേരിൽ മാത്യു കുഴൽനാടനെ ഡീബാർ ചെയ്ത സംഭവത്തെ നിസാരവത്കരിച്ച മാധ്യമങ്ങൾ സോഫ്ട്‍വെയർ തകരാറിനെ പേരിലുണ്ടായ ഒരു നിസ്സാര വിഷയത്തിന്റെ പേരിൽ ആർഷോയെ വേട്ടയാടാൻ പുറപ്പെസുന്നത് കൗതുകകരമാണ്.

  8. മാധ്യമ ചർച്ചകളെല്ലാം ബി ജെ പി യുടെയും കോൺഗ്രസിന്റെയും വാട്ട്സ് ആപ്പ് ഫോർവേഡിനുള്ള മെറ്റീരിയൽ ഉണ്ടാക്കുന്ന ഫാക്ടറികളായി അധപ്പതിച്ചു.

സംഘിയെ തൊട്ടാല്‍ കോണ്‍ഗ്രസിന് പൊള്ളും
സംഘിയെ തൊട്ടാല്‍ കോണ്‍ഗ്രസിന് പൊള്ളും

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 129 ൽ 112 എസ് എഫ് ഐ

എംജി

സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് ചരിത്ര മുന്നേറ്റം. സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 129 കോളേജുകളിൽ 112 ഇടത്തും എസ് എഫ് ഐ വിജയിച്ചു.

എറണാകുളം ജില്ലയിൽ 46 ൽ 37ഉം, കോട്ടയം 38 ൽ 36ഉം, ഇടുക്കി 27ൽ 22ഉം,ആലപ്പുഴയിൽ 1ൽ 1ഉം,പത്തനംതിട്ട 17ൽ 16ഉം, കോളേജുകളിൽ എസ് എഫ് ഐ യൂണിയൻ നയിക്കും.

ഇടുക്കി ജില്ലയിൽ

നെടുംകണ്ടം MES കോളേജും

അടിമാലി MB കോളേജും ,പത്തനംതിട്ടയിൽ ഇലന്തുർ govt കോളേജും, എറണാകുളത്ത് മുവാറ്റുപുഴ നിർമ്മല കോളേജും,

യു സി കോളേജിൽ ചെയർപേഴ്സൺ സീറ്റും KSU വിൽ നിന്നും തിരിച്ചു പിടിച്ചു.

"അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം,മുദ്രാവാക്യമുയർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് .

എം ജി സർവ്വകലാശാലയിൽ എസ് എഫ് ഐ നേടിയത് ചരിത്രവിജയമാണ്. വിദ്യാർത്ഥികൾ സർവ്വ വലത് കൂട്ടങ്ങൾക്കുമുള്ള മറുപടി നൽകിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്.
നിലവിൽ ചില വലത് ഹാൻഡിലുകൾ കരച്ചിൽ ഒടുങ്ങിയപ്പോൾ എസ് എഫ് ഐ ക്ക്‌ ക്ലാസ്സ്‌ എടുക്കാൻ കുറിപ്പ് തയ്യാറാക്കി ഇറങ്ങിയ കാഴ്ച്ച കാണുന്നു. തത്ക്കാലം ആ ക്ലാസ്സിൽ കയറാൻ ഉദ്ദേശിക്കുന്നില്ല എന്നത് തുടക്കത്തിലേ സൂചിപ്പിക്കുന്നു.
ഒര് ബാനറാണ് നിലവിലെ വിഷയം.
മഹാരാജാസ് കോളേജിലെ ഐതിഹാസിക വിജയത്തിന് ശേഷം എസ് എഫ് ഐ നടത്തിയ പ്രകടനത്തിൽ ഉണ്ടായ ബാനറിൽ എ ബി വി പി യും ജനം ടി വി യും ഇല്ലാഞ്ഞതാണത്രെ വിഷയം.
ABVP ക്ക്‌ യൂണിറ്റ് ഇല്ലാത്ത, ഒര് അംഗം പോലും ഇല്ലാത്ത, പൂർണ്ണമായും സംഘപരിവാർ രാഷ്ട്രീയത്തിന് ഇടമില്ലെന്ന് പ്രഖ്യാപിച്ച ക്യാമ്പസ്‌ തിരഞ്ഞെടുപ്പിന് ശേഷം ആ യൂണിറ്റ് ഉയർത്തിയ ബാനറിൽ ഉണ്ടായത് അവിടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായ വിദ്യാർത്ഥി സംഘടനകളാവുന്നത് സ്വാഭാവികം. ഇനി ചിത്രത്തിൽ ഇല്ലാത്ത എ ബി വി പി ക്ക്‌ ഇടം കൊടുക്കാത്തതിലുള്ള വിഷമം ആണെങ്കിൽ കരഞ്ഞു തീർത്ത് കൊള്ളുക.
ഇനി മാധ്യമങ്ങൾ,
ജനം ടി വി മാത്രമല്ല ജയ്ഹിന്ദ് ചാനലും ബാനറിൽ ഇല്ല, ജനം സംഘപരിവാർ ആണെന്നും, ജയ് ഹിന്ദ് കോൺഗ്രസ്‌ ആണെന്നും ആർക്കും സംശയത്തിനിടയില്ല, അവരുടെ നിലപാടിനോടുള്ള കലഹം എല്ലാ ഘട്ടത്തിലും തുടരുന്നുമുണ്ട്.
ബാനറിൽ പരാമർശിച്ച മാധ്യമങ്ങൾ നിഷ്പക്ഷ മാധ്യമങ്ങൾ എന്ന് നിരന്തരം ആവർത്തിച്ച് എസ് എഫ് ഐ വിരുദ്ധ പ്രചരണം നിരന്തരം നിഷ്പക്ഷ ലേബലിൽ നടത്തിക്കൊണ്ടേയിരിക്കുന്നവരാണ്. ആ കൂട്ടർ ഇതിൽ ഒടുങ്ങുന്നില്ല എന്നത് യഥാർഥ്യമാണ്, ആ ലിസ്റ്റ് ഒരുപാട് നീളും, ബാനർ ഒന്നോ രണ്ടോ മതിയാകില്ല…
തുടക്കത്തിൽ പറഞ്ഞ എ ബി വി പിക്ക്‌ പ്രവർത്തകരില്ലാത്ത, സംഘപരിവാർ അനുകൂലികൾ ഇല്ലാത്ത, മതനിരപേക്ഷ മനസുള്ള കലാലയങ്ങളെ സൃഷ്ട്ടിച്ച സംഘടന എസ് എഫ് ഐ ആയതിനാലാണ് വിദ്യാർത്ഥികളിങ്ങനെ ഹൃദയത്തിൽ ഇടം ഒരുക്കി, പോറൽ ഏൽക്കാതെ ഈ പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കുന്നത്.
തീരുന്നില്ല, ഇന്നലെ എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കേരളത്തിലെ മറ്റ് ജില്ലകളിലെ ക്യാമ്പസുകളിൽ ന്യൂസ് ക്ലിക്ക് ഉൾപ്പെടെയുള്ള ‘സത്യം’ വിളിച്ച് പറയുന്ന മാധ്യമങ്ങൾക്ക് നേരെ നരേന്ദ്ര മോഡി സർക്കാർ
മുദ്രാവാക്യമുയർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് .

എം ജി സർവ്വകലാശാലയിൽ എസ് എഫ് ഐ നേടിയത് ചരിത്രവിജയമാണ്. വിദ്യാർത്ഥികൾ സർവ്വ വലത് കൂട്ടങ്ങൾക്കുമുള്ള മറുപടി നൽകിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്.

നിലവിൽ ചില വലത് ഹാൻഡിലുകൾ കരച്ചിൽ ഒടുങ്ങിയപ്പോൾ എസ് എഫ് ഐ ക്ക്‌ ക്ലാസ്സ്‌ എടുക്കാൻ കുറിപ്പ് തയ്യാറാക്കി ഇറങ്ങിയ കാഴ്ച്ച കാണുന്നു. തത്ക്കാലം ആ ക്ലാസ്സിൽ കയറാൻ ഉദ്ദേശിക്കുന്നില്ല എന്നത് തുടക്കത്തിലേ സൂചിപ്പിക്കുന്നു.

ഒര് ബാനറാണ് നിലവിലെ വിഷയം.

മഹാരാജാസ് കോളേജിലെ ഐതിഹാസിക വിജയത്തിന് ശേഷം എസ് എഫ് ഐ നടത്തിയ പ്രകടനത്തിൽ ഉണ്ടായ ബാനറിൽ എ ബി വി പി യും ജനം ടി വി യും ഇല്ലാഞ്ഞതാണത്രെ വിഷയം.

ABVP ക്ക്‌ യൂണിറ്റ് ഇല്ലാത്ത, ഒര് അംഗം പോലും ഇല്ലാത്ത, പൂർണ്ണമായും സംഘപരിവാർ രാഷ്ട്രീയത്തിന് ഇടമില്ലെന്ന് പ്രഖ്യാപിച്ച ക്യാമ്പസ്‌ തിരഞ്ഞെടുപ്പിന് ശേഷം ആ യൂണിറ്റ് ഉയർത്തിയ ബാനറിൽ ഉണ്ടായത് അവിടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായ വിദ്യാർത്ഥി സംഘടനകളാവുന്നത് സ്വാഭാവികം. ഇനി ചിത്രത്തിൽ ഇല്ലാത്ത എ ബി വി പി ക്ക്‌ ഇടം കൊടുക്കാത്തതിലുള്ള വിഷമം ആണെങ്കിൽ കരഞ്ഞു തീർത്ത് കൊള്ളുക.

ഇനി മാധ്യമങ്ങൾ,

ജനം ടി വി മാത്രമല്ല ജയ്ഹിന്ദ് ചാനലും ബാനറിൽ ഇല്ല, ജനം സംഘപരിവാർ ആണെന്നും, ജയ് ഹിന്ദ് കോൺഗ്രസ്‌ ആണെന്നും ആർക്കും സംശയത്തിനിടയില്ല, അവരുടെ നിലപാടിനോടുള്ള കലഹം എല്ലാ ഘട്ടത്തിലും തുടരുന്നുമുണ്ട്.

ബാനറിൽ പരാമർശിച്ച മാധ്യമങ്ങൾ നിഷ്പക്ഷ മാധ്യമങ്ങൾ എന്ന് നിരന്തരം ആവർത്തിച്ച് എസ് എഫ് ഐ വിരുദ്ധ പ്രചരണം നിരന്തരം നിഷ്പക്ഷ ലേബലിൽ നടത്തിക്കൊണ്ടേയിരിക്കുന്നവരാണ്. ആ കൂട്ടർ ഇതിൽ ഒടുങ്ങുന്നില്ല എന്നത് യഥാർഥ്യമാണ്, ആ ലിസ്റ്റ് ഒരുപാട് നീളും, ബാനർ ഒന്നോ രണ്ടോ മതിയാകില്ല…

തുടക്കത്തിൽ പറഞ്ഞ എ ബി വി പിക്ക്‌ പ്രവർത്തകരില്ലാത്ത, സംഘപരിവാർ അനുകൂലികൾ ഇല്ലാത്ത, മതനിരപേക്ഷ മനസുള്ള കലാലയങ്ങളെ സൃഷ്ട്ടിച്ച സംഘടന എസ് എഫ് ഐ ആയതിനാലാണ് വിദ്യാർത്ഥികളിങ്ങനെ ഹൃദയത്തിൽ ഇടം ഒരുക്കി, പോറൽ ഏൽക്കാതെ ഈ പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കുന്നത്.

തീരുന്നില്ല, ഇന്നലെ എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കേരളത്തിലെ മറ്റ് ജില്ലകളിലെ ക്യാമ്പസുകളിൽ ന്യൂസ് ക്ലിക്ക് ഉൾപ്പെടെയുള്ള ‘സത്യം’ വിളിച്ച് പറയുന്ന മാധ്യമങ്ങൾക്ക് നേരെ നരേന്ദ്ര മോഡി സർക്കാർ നടത്തുന്ന ഫാസിസ്റ്റ് ആക്രമണത്തിനെതിരെയുള്ള പ്രതിരോധകൂട്ടായ്മകൾ തീർക്കുകയായിരുന്നു എസ് എഫ് ഐ.
കഴിഞ്ഞ ഒൻപത് വർഷ കാലത്തിനിടയ്ക്ക് സംഘപരിവാർ ശക്തികൾക്കെതിരെ ക്യാമ്പസുകളിൽ വാ തുറക്കാത്ത, രാഷ്ട്രീയം പറയാത്ത കെ എസ് യു അടക്കമുള്ള വലത് വിദ്യാർത്ഥി സംഘടനകളുടെ കേരളത്തിലെ ചേട്ടന്മാരോട് ഇന്നലെ വിദ്യാർഥികൾ പറഞ്ഞ മറുപടി ആവർത്തിക്കുന്നു…
തത്ക്കാലം കരഞ്ഞ് തീർക്കുക,
ഉന്നാൽ മുടിയാത് തമ്പീ…