കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങളുടെ കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുത്താൽ മനസ്സിലാവുക ഇടതുപക്ഷം അധികാരത്തിൽ വന്നതിനു ശേഷമെടുത്ത കർശനമായ നയപരിപാടികൾ ഫലം കാണുന്നു എന്നാണ്. ഉമ്മൻ ചാണ്ടി സർ മുഖ്യമന്ത്രി ആയിരുന്ന കാലയളവിനെ ബേസ് ലൈൻ ആയി കണക്കാക്കിയാൽ ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെ, അനിഷ്ടസംഭവങ്ങളിൽ 23% കുറവുണ്ടായി. ഇത് പിന്നെയും കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എനിക്ക് രാഷ്ട്രീയമില്ല, പക്ഷേ, കണക്കുകൾ കള്ളം പറയില്ലല്ലോ. അനാവശ്യമായി എൽഡിഎഫ് സർക്കാരിനെയെന്നല്ല, ഏതു സർക്കാരിനെയും കുറ്റം പറയുന്നത് ദോഷമേ ചെയ്യൂ. അതു മലയാളികൾക്ക് പ്രത്യേകം പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കെ-റെയിൽ മുതൽ ലിസ്റ്റ് ഒരുപാട് കിടക്കുന്നു.