കേരളത്തിന്റെ വരുമാനം താഴേക്ക് കേന്ദ്ര സർക്കാരിന്റെ അവഗണന


കേന്ദ്രത്തിന്റെ ഗ്രാൻഡ് കുത്തനെ കുറഞ്ഞത് പ്രധാന കാരണം
കേരളത്തിന്റ റവന്യൂ വരുമാനത്തിൽ കേന്ദ്രത്തിന്റെ നീതി കേട്
കേന്ദ്ര ഗ്രാന്റ്‌ നാമമാത്രമാക്കിയിട്ടും സംസ്ഥാനത്തിന്റെ പൊതുചെലവിൽ കുറവുവരുത്തിയിട്ടില്ല. മൂലധനച്ചെലവ്‌ ഉയർത്തി. കഴിഞ്ഞവർഷം ആദ്യപാദ റവന്യു ചെലവ്‌ 15,400 കോടിയായിരുന്നു. ഈവർഷം 11,457 കോടിയും. ശമ്പളച്ചെലവിൽ 333 കോടി രൂപ വർധിച്ചു. പെൻഷനിലും 146 കോടിയും അധികമായി. പലിശ ബാധ്യതയിൽ ആദ്യപാദത്തിൽ 211 കോടി രൂപ കുറഞ്ഞു. ആദ്യപാദത്തിൽ 14,958 കോടി വായ്‌പയായി എടുത്തു. മുൻവർഷം 5302 കോടിയും. സബ്‌സിഡികൾക്കായി ആദ്യമാസങ്ങളിൽ 112 കോടി രൂപ ചെലവിട്ടു. സാധാരണ ഓണക്കാലം ആകുമ്പോഴാണ്‌ സബ്‌സിഡി ചെലവ്‌ ഉയരുക.

558 കോടി രൂപയുടെ അധിക മൂലധന നിക്ഷേപമുണ്ടായി. കഴിഞ്ഞവർഷം മൂന്നുമാസത്തിൽ 2488 കോടിയായിരുന്നു. ഈവർഷം 3046 കോടിയും. വായ്‌പാ തിരിച്ചടവും ഉയർന്നു. കഴിഞ്ഞവർഷം 627 കോടി. ഈവർഷം 799 കോടിയും. ഗ്രാന്റിലെ കുറവിന്‌ ആനുപാതികമായി കടമെടുപ്പും ഉയർന്നു. കഴിഞ്ഞവർഷം 5302 കോടിയായിരുന്നത്‌ ഈവർഷം 14,958 കോടിയായി. സ്വാഭാവികമായ റവന്യൂ, ധന കമ്മികളിലെ മാറ്റവുമുണ്ട്‌.

KERALA