ഇഡിയും കിഫ്ബിയും
ഇഡി പ്രധാനമായും കൈകാര്യം ചെയ്യുന്നത് രണ്ട് നിയമങ്ങളാണ്. ഒന്ന് ഫെമ രണ്ട് പി എം എൽ എ ആക്ട്
ഫെമ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി കിഫ്ബി വിഷയത്തിൽ സമൻസ് നൽകിയിരിക്കുന്നത്.
അന്വേഷിക്കുന്നത് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ കിഫ്ബി അവതരിപ്പിച്ച മസാല ബോണ്ട് നിക്ഷേപത്തെ പറ്റിയാണ്.
മസാല ബോണ്ടിൽ ആർബിഐയുടെ എല്ലാ അനുമതിയും കിഫ്ബി എടുത്തിട്ടുണ്ട്.
ഫെമ നിയമത്തിലെ ഒരു നിബന്ധനയും കിഫ്ബി ലംഘിച്ചിട്ടില്ല.
മസാല ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഫ്ലോട്ട് ചെയ്യുന്നത് പ്രൊഫഷണൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
ഈ മേഖലയിൽ സാങ്കേതിക പരിജ്ഞനമുള്ള ആക്സിസ് ബാങ്കാണ് കിഫ്ബിക്കു വേണ്ടി സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
ഇത് കിഫ്ബിയുടെ തീരുമാനമാണ്.
ഒരു സംസ്ഥാന സർക്കാരിന്റെ നിയമ നിർമ്മാണത്തിലൂടെ നിലവിൽ വന്ന മസാല ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഫ്ലോട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഏജൻസിയാണ് കിഫ്ബി.
അന്താരാഷ്ട്ര മാർക്കറ്റിൽ 2150 കോടി രൂപയുടെ ബോണ്ടാണ് ഫ്ലോട്ട് ചെയ്തത്.
ഇതിന് 9.73 ശതമാനമാണ് പലിശ
ഈ കാര്യങ്ങളൊക്കെ സാങ്കേതിക കാര്യങ്ങൾ പരിഗണിച്ച വിദഗ്ധർ എടുത്ത തീരുമാനമാണ്, അല്ലാതെ രാഷ്ട്രീയ തീരുമാനമല്ല.
ലാവലിൻ ബന്ധം ഉന്നയിച്ചാലുള്ള മറുപടി
ഒരു ബോണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഫ്ലോട്ട് ചെയ്യുമ്പോൾ അതിൽ ആർക്കും നിക്ഷേപിക്കാം.
ഒരു കമ്പനി ഷെയർ വിൽക്കാൻ വച്ചാൽ ആർക്കും വാങ്ങാം, അത് ഒരു ടെണ്ടർ പ്രക്രിയ അല്ല.
സിഡിപിക്യു കനേഡിയൻ പെൻഷൻ കമ്പനി കിഫ്ബിയുടെ മസാല ബോണ്ടിലെ 20 നിക്ഷേപകരിൽ ഒരാളായാണ് വന്നത്.
ഈ സിഡിപിക്യുവിന്റെ പോർട്ട്ഫോളിയോയിൽ എസ് എൻ സി ലാവലിൻ ഉണ്ടോ എന്നുള്ളത് പ്രസക്തമായ വിഷയമല്ല.
കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകാനായി എൽഡിഎഫ് സർക്കാർ 2016ൽ കിഫ്ബിക്ക് കൂടുതൽ പ്രാധാന്യം നൽകി.
അതിന്റെ ഗുണഫലങ്ങൾ പ്രതിപക്ഷ എം എൽ എമാരുടെ മണ്ഡലങ്ങളിലടക്കം പ്രകടമാണ്.
കേരളത്തിന്റെ പൊതു ധനകാര്യ രംഗം താറുമാറായത് 2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്താണ്.
2010-11ൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച 23 ശതമാനമായിരുന്നു, 18 ശതമാനമായിരുന്നു ശരാശരി
2013-14ൽ ഇത് 10 ശതമാനമായി കുത്തനെ ഇടിഞ്ഞു.
അതിനുശേഷം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ കേരളം നിരവധി പ്രകൃതി ദുരന്തങ്ങളും കോവിഡ് അടക്കമുള്ള പ്രതിസന്ധിയും നേരട്ടിങ്കിലും സാമ്പത്തിക വളർച്ച ത്വരുതമായി.
കേരളത്തിലെ വികസനം ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും.
പൊതു ധനകാര്യ രംഗത്ത് അടക്കം അത് പ്രകടമാണ്.
പശ്ചാത്തല സൗകര്യ വികസനം ഉണ്ടായത്, ദേശീയ പാത വികസനം, സ്കൂളുകൾ ആശുപത്രികൾ എല്ലായിടത്തും ഇത് പ്രകടമാണ്.
ഇത് നിഷേധിക്കാൻ പ്രതിപക്ഷത്തിന് കഴിയുമോ ? പ്രതിപക്ഷ എം എൽ എമാരുടെ മണ്ഡലങ്ങളിൽ കിഫ്ബി വഴിയുള്ള വികസനം മാറ്റം കൊണ്ടു വന്നിട്ടില്ലേ ?
എന്നിട്ടും ഇവിടെ കിഫ്ബിയെ തകർക്കാൻ നോക്കുന്ന ഇഡിയെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ലെ യുഡിഎഫ് സ്വീകരിക്കുന്നത്.
തോമസ് ഐസ്കിനെതിരെയുള്ള നോട്ടീസ്
ധനകാര്യമന്ത്രി കിഫ്ബിയുടെ എക്സ് ഒഫിഷ്യോ വൈസ് ചെയർമാനാണ്.
2016-21 കാലത്ത് ഡോ. തോമസ് ഐസക്കാണ് ആ രീതിയിൽ വൈസ് ചെയർമാൻ.
കിഫ്ബി ഗവേർണിങ്ങ് ബോഡിയും എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ് മസാലബോണ്ട് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനങ്ങൾ എടുത്തിട്ടുള്ളത്.
വൈസ് ചെയർമാൻ സ്വന്തം നിലയിൽ ഒരു തീരുമാനവും എടുത്തിട്ടില്ല.
ഫെമയുടെ ലംഘനം ഉണ്ടായിട്ടില്ല എന്നത് തീർത്തും വ്യക്തമാണ്.
ആ നിലയ്ക്ക് ഇപ്പോൾ ഡോ.തോമസ് ഐസക്കിന് ഇഡി സമൻസ് അയക്കുകയും അത് അദ്ദേഹത്തിന് ലഭിക്കും മമ്പ് മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയും ചെയ്യുന്നത് സുതാര്യവും കാര്യക്ഷമവുമായ അന്വേഷണത്തിന്റെ ഭാഗമായി കാണാൻ കഴിയില്ല.
ഇപ്പോൾ ഈ സമൻസിന്റെ ഉദ്ദേശം കിഫ്ബിയെ തകർക്കുകയെന്നതും ആ നയ രൂപീകരണത്തിന് കാരണമായ വ്യക്തികളെ കരിവാരി തേക്കുകയെന്നതുമാണ്