പുതുപ്പള്ളിയിലെ വികസന മുരടിപ്പ് -തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ യു ഡി എഫ് പുതിയ തന്ത്രങ്ങളുമായി എത്തുന്നു

"ജനങ്ങളുടെ ആരോഗ്യംവച്ച്‌ കളിക്കുന്നത്‌ കഷ്ടംതന്നെ’’– പുതുപ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥ കാണുന്ന ആരുടെയും മനസ്സിലൂടെ ആദ്യം പോകുന്ന ചിന്ത ഇതായിരിക്കും. കെട്ടിടത്തിന്‌ 30 വർഷത്തിലേറെ പഴക്കമുണ്ട്‌. ഇവിടെ 15 വർഷം മുമ്പ്‌ തുടങ്ങിയതാണ്‌ പിഎച്ച്‌സി. ദി
9-1106322


വസം നൂറുകണക്കിന്‌ രോഗികൾ വരുന്ന ആതുരാലയം. പക്ഷേ, പ്രവർത്തനം തുടങ്ങിയ ശേഷം പേരിനുപോലും വികസനമുണ്ടായിട്ടില്ല. എംഎൽഎ ഫണ്ട്‌ വിനിയോഗിച്ചിരുന്നെങ്കിൽ ആശുപത്രിയുടെ പരാധീനതകൾ പലതും പരിഹരിക്കപ്പെടുമായിരുന്നു.

പരിമിതമായ സാഹചര്യങ്ങളിൽ താഴത്തെ നിലയിലാണ്‌ പരിശോധനാ മുറിയും മരുന്ന്‌ സംഭരണകേന്ദ്രവും പ്രവർത്തിക്കുന്നത്‌. മുകളിലെ നില ഹെൽത്ത്‌ ഇൻസ്‌പെക്ടറുടെ ഓഫീസാണ്‌. ആശുപത്രിയിൽ രോഗികൾക്ക്‌ ഇരിക്കാനും സൗകര്യങ്ങൾ പരിമിതം. പൊരിവെയിലിൽ രോഗികൾ കാത്തിരിക്കുന്ന ദയനീയ കാഴ്‌ചയും കാണാം. കിടത്തി പരിശോധിക്കാനും സൗകര്യങ്ങൾ കുറവ്‌. സമീപത്ത്‌ പുതുപ്പള്ളി പഞ്ചായത്ത്‌ ഓഫീസ്‌ കെട്ടിടമുണ്ട്‌. ഇത്‌ പിഎച്ച്‌സിക്ക്‌ കൊടുത്തിട്ട്‌ പഞ്ചായത്ത്‌ ഓഫീസ്‌ പുതിയ കെട്ടിടത്തിലേക്ക്‌ മാറാൻ പദ്ധതിയുണ്ടായിരുന്നു.
എന്നാലുമെന്റെ മിനി ഊട്ടിയേ…

ഒരു കാലത്ത്‌ നാടിന്റെ വിനോദസഞ്ചാര മേഖലയുടെ അടയാളമായിരുന്ന പാറയ്‌ക്കൽക്കടവിന്റെ അവസ്ഥ കണ്ടാൽ ആരും തലയിൽ കൈവയ്‌ക്കും. ബോട്ട്‌ സർവീസും കുതിര സവാരിയും അടക്കം മിനി ഊട്ടിയെന്ന്‌ അറിയപ്പെട്ടിരുന്ന പ്രദേശം വിജനമാണ്. സഞ്ചാരികൾക്കായി ഒരുക്കിയ ഇരിപ്പിടങ്ങളെല്ലാം തകർന്നു. ക്ലാസ്‌മേറ്റ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ ലൊക്കേഷനായിരുന്ന ഇവിടേക്ക്‌ ആരുമെത്താത്ത അവസ്ഥ. വിനോദസഞ്ചാര മേഖലയിൽ മണ്ഡലം പിന്നോട്ടുനടക്കുന്ന ചിത്രമാണ്‌ പാറയ്‌ക്കൽക്കടവിൽ കാണുന്നത്‌.

കപില മഹർഷി തപസുചെയ്തെന്ന്‌ വിശ്വസിക്കുന്ന കപില ഗുഹ സ്ഥിതിചെയ്യുന്ന വെന്നിമലയും ടൂറിസത്തിന്‌ അനന്തസാധ്യതകൾ ഉള്ളതായിരുന്നു. നിരവധി പേരാണ്‌ ഇവിടേക്ക്‌ ദിവസേന എത്തുന്നത്‌. എന്നാൽ കപില ഗുഹയിലേക്ക്‌ നല്ല റോഡോ മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. വയലും മലകളും നിറഞ്ഞ, പ്രകൃതിരമണീയമായ മണ്ഡലത്തിലെ ടൂറിസം സാധ്യതകളോട്‌ ജനപ്രതിനിധി മുഖംതിരിച്ചപ്പോൾ നഷ്ടമായത്‌ പുതിയ പുതുപ്പള്ളി എന്ന നാട്ടുകാരുടെ സ്വപ്നമായിരുന്നു.