രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍

ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പത്തിന്റെ നില പരിശോധിക്കുമ്പോൾ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് കേരളം. പണപ്പെരുപ്പത്തിന്റെ ദേശീയ ശരാശരി 7.44 ശതമാനമാണ്‌. കേരളത്തിൽ ഇത്‌ 6.43.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 9.66 ശതമാനവും കർണാടകത്തിൽ 7.85ഉം. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ 8.13ഉം ഗുജറാത്തിൽ 7.46 ശതമാനവുമാണ്‌
. ഉൽപ്പാദന സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവുംമുതൽ ആഗോള സംഘർഷംവരെ വിലക്കയറ്റത്തിനു കാരണമായി. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയും ഈ അവസ്ഥ ബാധിച്ചു. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ ഇടപെടൽ രൂക്ഷമായ വിലക്കയറ്റത്തിൽനിന്ന് കേരളത്തെ രക്ഷിച്ചു.

എന്നാൽ, താൽക്കാലികമായ ചില പോരായ്മകളെ പെരുപ്പിച്ചു കാണിക്കാനാണ്‌ ചിലർ ശ്രമിക്കുന്നത്‌. പൊതുവിതരണ സംവിധാനവും വിപണി ഇടപെടൽ ശൃംഖലയും കാണാൻ കൂട്ടാക്കാതെയാണ്‌ ഇത്‌. അതിവിപുലമായ ഒരു വിപണി ഇടപെടൽ ശൃംഖലയാണ് സപ്ലൈകോ വഴി പ്രവർത്തിക്കുന്നത്. 1600ൽ


രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍. ദേശീയ ശരാശരി 7.44 ശതമാനം ആയിരിക്കെ രാജസ്ഥാനില്‍ 9.66 ശതമാനമാണ് വിലക്കയറ്റത്തിന്‍റെ തോത്. വിലക്കയറ്റത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ കേരളം ഇല്ല. 6.43 ആണ് കേരളത്തിലെ വിലക്കയറ്റത്തിന്‍റെ തോത്.രാജസ്ഥാന് തൊട്ടുപിന്നില്‍ തമി‍ഴ്നാടാണ്. 8.95 ആണ് സംസ്ഥാനത്തെ വിലക്കയറ്റത്തന്‍റെ തോത്. തെലങ്കാന 8.55, ഉത്തര്‍പ്രദേശ് 8.13, ആന്ധ്രപ്രദേശ് 8.11, കര്‍ണാടക 7.85, ഗുജറാത്ത് 7.46, പഞ്ചാബ് 7.08, മധ്യപ്രദേശ് 6.73, മഹാരാഷ്ട്ര 6.67 എന്നിങ്ങനെയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളിലെ വിലക്കയറ്റം.കേരളത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തിവരുന്നത്. ഇത്തവണ ഓണത്തിന് 250 കോടി രൂപയുടെ സാധനങ്ങളാണ് ഓണച്ചന്തകളില്‍ സപ്ലൈക്കോ വ‍ഴി എത്തിക്കുന്നത്. മുന്‍വര്‍ഷങ്ങളെ കാള്‍ മൂന്നിരട്ടി വരുമിത്.