പുതുപ്പള്ളി വികസനത്തെ കുറിച്ച് യു ഡി എഫ്
സ്ഥാനാർത്ഥി പറഞ്ഞ 3 കള്ളങ്ങൾ.
- യു ഡി എഫ് സ്ഥാനാർത്ഥി: കോട്ടയം മെഡിക്കൽ കോളേജ് ശ്രീ ഉമ്മൻ ചാണ്ടി എം എൽ എ
ആയിരുന്നപ്പോൾ ആണ് കൊണ്ടുവന്നത്.
വാസ്തവം: കോട്ടയം മെഡിക്കൽ കോളേജിനെ കുറിച്ച് ആലോചന തുടങ്ങുന്നത് 1960 ൽ ആണ് , മെഡിക്കൽ കോളേജ് ആരംഭിക്കുന്നത് 1962 ലും , ഈ പറയുന്ന കാലം ഉമ്മൻ ചാണ്ടിയുടെ പ്രായം 19 വയസ്. ഇന്ത്യൻ ഭരണഘടന പ്രകാരം നിയമസഭാ അംഗം ആവാൻ കുറഞ്ഞത് 25 വയസ് ആവണം . 1962 ൽ 19 വയസുള്ള ഉമ്മൻ ചാണ്ടിഎം എൽ എ ആയിരുന്നെന്നും , അദ്ദേഹം എം എൽ എ പദവി ഉപയോഗിച്ചാണ് കോട്ടയം മെഡിക്കൽ കോളേജ് കൊണ്ടുവന്നത് എന്ന പച്ചക്കള്ളമാണ് ചാണ്ടി ഉമ്മൻ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നത്.
- യു ഡി എഫ്
സ്ഥാനാർത്ഥി : കേരളത്തിലെ ആദ്യ കോവിഡ് കേസ് ടെസ്റ്റ് ചെയ്യ്തത് പുതുപ്പള്ളിയിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ്.
വാസ്തവം: ഇന്ത്യയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലായിരുന്നു , കേന്ദ്ര സർക്കാരിൻ്റെ ഗൈഡ് ലൈൻ പ്രകാരം അന്ന് കോവിഡ് ടെസ്റ്റ് സ്ഥിതീകരിക്കാൻ അവകാശമുണ്ടായിരുന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനൈയ്ക്ക് മാത്രമായിരുന്നു. നമ്മൾ ആലപ്പുഴയിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും , പൂനൈ
എൻ ഐ വി
യിലും അയച്ചായിരുന്നു തുടക്കത്തിൽ ടെസ്റ്റിംങ്ങ് നടത്തിയിരുന്നത്.പിന്നീട് കോഴിക്കോടും തിരുവനന്തപുരത്തും സംവിധാനം ഉണ്ടാക്കി , അതിന് ശേഷം എല്ലാ മെഡിക്കൽ കോളേജിലും സംവിധാനം ഉണ്ടാക്കി
ഇതിൽ എൻ ഐ വി ഉള്ളത് പൂനൈയിലും ,എൻ ഐ വി
ആലപ്പുഴ ഉള്ളത് ആലപ്പുഴ മെഡിക്കൽ കോളേജിലുമാണ്. ഇത് രണ്ടും കോട്ടയത്ത് അല്ല പുതുപ്പള്ളിയിലുമല്ല.
കോട്ടയത്ത് എൻ ഐ വി
യുടെ ഒരു യൂണിറ്റ് പോലുമില്ല , അവിടെയാണ് ഈ പച്ചക്കള്ളം പറയുന്നത്.
- യു ഡി എഫ്സ്ഥാനാർത്ഥി : പുതുപ്പള്ളിയിൽ എല്ലാ പഞ്ചായത്തിലും കൃഷി ഭവനുണ്ട് , എല്ലാ പഞ്ചായത്തിലുംകെ എസ് എഫ് ഇ
ഉണ്ട്. ഇത്ര വികസിച്ച മണ്ഡലം വേറെ ഏതുണ്ട്.
വാസ്തവം : കേരളത്തിലെ എല്ലാ പഞ്ചായത്തിലും കൃഷിഭവൻ ഉണ്ട് , അത് പുതുപ്പള്ളിയിൽ മാത്രമുള്ളതല്ല.
പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കെ എസ് എഫ് ഇ
ബ്രാഞ്ച് ഇല്ല.
കെ എസ് എഫ് ഇ
ബ്രാഞ്ചാണ് ഒരു മണ്ഡലത്തിൻ്റെ വികസനത്തിൻ്റെ അളവുകോൽ എന്ന അഭിപ്രായം ഇല്ല , എന്നാൽ യു ഡി എഫ്സ്ഥാനാർത്ഥി അളവ് കോൽ ആയി കണ്ട സ്ഥാപനം എല്ലാ പഞ്ചായത്തിലുമുണ്ടെന്ന പച്ചക്കള്ളമാണ് പറഞ്ഞത്.