കുഴനാടൻ - ബന്ധപ്പെട്ട വിഷയത്തിലെ വസ്തുതകൾ

മാത്യു കുഴൽനാടൻ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ലീഗൽ അഡ്വൈസർ ആയിരുന്നു. പരിസ്ഥിതിയും വനവുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ അന്ന് ഇന്ത്യയിലെ പല സംസ്‌ഥാന സർക്കാരുകൾക്കും മാത്യുവിന്റെ നിയമസഹായം ഉണ്ടായിട്ടുണ്ടെന്ന് അയാളുടെ നിയമസ്‌ഥാപനമായ കെ എം എൻ പി. ലോ യുടെ വെബ്സൈറ്റിൽ പറയുന്നുണ്ട്.

രണ്ടാം യു പി എ സർക്കാരാണ് ജയറാം രമേഷിന്റെ നേതൃത്വത്തിൽ ബഫർ സോൺ മുതൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വരെ കൊണ്ടുവന്നത്. അന്ന് ബഫർ സോൺ നടപ്പിലാക്കുന്നതിനുൾപ്പെടെ കേന്ദ്ര സർക്കാരിന് നിയമോപദേശം നൽകിയ മാത്യു കുഴൽനാടനാണ്, മാസങ്ങൾക്ക് മുൻപ് കേരള നിയമസഭയിൽ ബഫർ സോണിനെപ്പറ്റിയുള്ള അടിയന്തിര പ്രമേയത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ വാചാലനായി സംസാരിച്ചത്. ബഫർ സോൺ ഏർപ്പെടുത്തുന്നതിന് നിയമസഹായം നൽകിയ കക്ഷി തന്നെ അതിനെ എതിർത്തുകൊണ്ട് ഘോരഘോരം പ്രസംഗിക്കുന്ന വിചിത്രമായ ഒരു തരം ഏർപ്പാട്.

കുഴൽനാടന്റെ ഇരട്ടത്താപ്പുകൾ കുറച്ചൊന്നുമല്ല. ഇനി ഇതിലും മുറ്റൻ ഒരു സംഭവം ഉണ്ട്.

കുഴൽനാടൻ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ നിയമ ഉപദേശപ്പണി ചെയ്യുന്ന കാലം. ആയിടെയാണ്





ESZ-I കാറ്റഗറിയിൽ പെടുന്ന ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ പ്രവർത്തിക്കുന്ന ‘കിഴക്കേത്തലയ്ക്കൽ റോക്ക്സ്’ എന്ന വൻകിട ക്വാറി/മൈനിങ്ങ് കമ്പനി ദേശീയ ഹരിത ട്രൈബ്യൂണലിൽ ഒരു അപ്പീലിന് പോകുന്നത്. കേരള സ്റ്റേറ്റ് ലെവൽ എൻവയോൺമെന്റ് ഇമ്പാക്റ്റ് അസ്സെസ്മെന്റ് അതോറിറ്റി 2012 ഡിസംബർ 13 ന് 'കിഴക്കേത്തലയ്ക്കൽ റോക്ക്സി’ന് കുമളിയിൽ മൈനിങ്ങ് നടത്താനുള്ള പാരിസ്ഥിതികാനുമതി നിഷേധിച്ചതിനെതിരെയായിരുന്നു 2013 ൽ കമ്പനി ഹരിത ട്രൈബ്യൂണലിൽ അപ്പീലിന് പോയത്. 2013 മേയ് മാസം കേരളത്തിലെ മൈനിങ്ങ് & ജിയോളജി വകുപ്പ് കമ്പനിക്ക് മൈനിങ്ങിനുള്ള അനുമതി നൽകാനായി പരിഗണിച്ചെങ്കിലും കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ പാരിസ്ഥിതികാനുമതി ചട്ടങ്ങൾ കൂടി പരിശോധിച്ചേ അന്തിമ അനുമതി നൽകാൻ കഴിയൂ എന്ന് വ്യക്തമാക്കുകയുണ്ടായി. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ പാരിസ്ഥിതികാനുമതി ചട്ടങ്ങൾ പരിപൂർണമായും ലംഘിച്ചതിനാൽ അന്തിമ അനുമതി സ്വാഭാവികമായും നിഷേധിക്കപ്പെടുകയായിരുന്നു. കൂടാതെ ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങളും കമ്പനിക്ക് എതിരായി ഭവിച്ചു. 2012 ലെ ഗോവ ഫൌണ്ടേഷൻ കേസിലെ വിധിയും കമ്പനിക്ക് പ്രതികൂലമായി. ഈ സാഹചര്യത്തിലാണ് കമ്പനി ഹരിത ട്രൈബ്യൂണലിൽ കേരള സ്റ്റേറ്റ് എൻവയോൺമെന്റ് ഇമ്പാക്റ്റ് അസ്സെസ്മെന്റ് അതോറിറ്റിയുടെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും തീരുമാനത്തിനെതിരെ അപ്പീലുമായി പോയത്.

ആരായിരുന്നു അന്ന് ഇടുക്കിയിലെ ആ വൻകിട ക്വാറി മുതലാളിയ്ക്കുവേണ്ടി ഹരിത ട്രൈബ്യൂണലിൽ കേസ് വാദിച്ചതെന്നറിയാമോ?

കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ നിയമോപദേശിയായ സാക്ഷാൽ കുഴൽനാടൻ വക്കീൽ തന്നെ.

ഒരേ സമയം വനം പരിസ്ഥിതി വകുപ്പിനും എതിർ കക്ഷിയായ വൻകിട ക്വാറി/മൈനിങ്ങ് കമ്പനിക്കും നിയമോപദേശം നൽകിയ കുഴൽനാടൻ കൊലമാസ്സല്ലേ ഗുയ്സ്‌?

ഇതേപോലെ
കോൺഗ്രസ്സ് പാർടിയിൽ പ്രവർത്തിക്കുമ്പോഴും ബിജെപി-ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മാത്യു കുഴൽനാടൻ. മൈനിങ് കമ്പനികൾ ഉൾപ്പെടെ പല കോർപ്പറേറ്റുകൾക്കും കൂടാതെ ബഹുരാഷ്ട്ര കുത്തകകൾക്കും വേണ്ടി കേസുകൾ വാദിക്കുന്ന കുഴൽനാടൻ ഡൽഹിയിലെ തന്റെ നിയമസ്‌ഥാപനത്തെ വളർത്തി വലുതാക്കിയത് സംഘപരിവാർ ബന്ധം വഴി കൂടിയാണ്.

സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ സംസ്‌ഥാന കൺവീനറായ രഞ്ജിത്ത് കാർത്തികേയൻ എന്ന ചാർട്ടേഡ് അക്കൌണ്ടന്റാണ് കേരള സർക്കാരിന്റെ കിഫ്‌ബിക്കെതിരെ പണ്ട് കോടതിയിൽ പോയത്. കേന്ദ്ര ആണവോർജ്ജ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്‌ഥാപനമായ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായി മോഡി സർക്കാർ നിയമിച്ച വ്യക്തി കൂടിയായിരുന്നു ഇയാൾ. ആർഎസ്എസ് മുഖമാസികയായ ഓർഗനൈസറിൽ പതിവായി എഴുതുന്ന വ്യക്തിയായ ഇയാൾ അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളാണ്. ഇയാൾ നയിക്കുന്ന സ്വദേശി ജാഗരൺ മഞ്ചിനുവേണ്ടി കിഫ്‌ബിക്കെതിരെയുള്ള വക്കാലത്ത് ഏറ്റെടുത്തതും മറ്റാരുമല്ല, സാക്ഷാൽ മാത്യു കുഴൽനാടനാണ്.

കിഫ്‌ബി മസാല ബോണ്ടിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്താണ് മാത്യു കുഴൽനാടൻ ഹൈ കോടതിയിൽ ഹർജി സമർപ്പിച്ചത്. കിഫ്‌ബി ആക്ടിലെ ഭേദഗതി നിയമ വിരുദ്ധമാണെന്ന് സംഘപരിവാറിനുവേണ്ടി മാത്യു കുഴൽ നാടൻ വാദിച്ചെങ്കിലും കേസ് തള്ളിപ്പോവുകയായിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുൾപ്പെടെ സംഘപരിവാറിന്റെ പിന്തുണ ഉറപ്പാക്കുകയാണ് കുഴൽനാടൻ കിഫ്‌ബി കേസ് വാദിക്കുക വഴി ചെയ്തത്.

ഏതുവിധേനെയും കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം തീർത്ത് സംസ്‌ഥാനത്തെ വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനും സംഘപരിവാറിനും ഒത്താശ ചെയ്ത കുഴൽനാടന് മൂവാറ്റുപുഴ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് വോട്ട് കിട്ടി. കേരളത്തെയും കിഫ്‌ബിയെയും ഒറ്റിയെങ്കിലും എംഎൽഎ ആയതിനുശേഷം മൂവാറ്റുപുഴ മണ്ഡലത്തിൽ കിട്ടിയ കിഫ്‌ബി പദ്ധതികൾ ഫ്ലക്സുവെച്ച് മാലോകരെ അറിയിക്കാൻ കുഴൽനാടന് പക്ഷേ ചമ്മൽ തോന്നിയിട്ടില്ല. കാരണം അയാളൊരു കോൺഗ്രസ്സുകാരനാണ്.

ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ച് അനധികൃത റിസോർട്ട് പ്രവർത്തിപ്പിക്കുന്നതും ഭൂമി രെജിസ്ട്രേഷനിൽ കോടികളുടെ വെട്ടിപ്പ് നടത്തിയതുമെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ആർക്കെതിരെയും എന്തസത്യവും വിളിച്ചു പറയാനുള്ള തൊലിക്കട്ടി കോൺഗ്രസ്സുകാരനായതുകൊണ്ട് കുഴൽനാടനുണ്ട്. ആ ഉളുപ്പില്ലായ്മയാണ് ഈ ദിവസങ്ങളിൽ വാർത്താസമ്മേളനം എന്ന പേരിൽ നമ്മൾ കാണുന്നതും.