പുതുപള്ളിയിൽ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത്, നേതാക്കന്മാരുമായി വേദി പങ്കിടുന്നത് ചർച്ച ചെയ്യുന്നുണ്ടോ…? മാപ്രകളെ
ധീരജ് കൊലക്കേസ് മുഖ്യപ്രതി നിഖൽ പൈലി പുതുപ്പള്ളയിൽ യുഡിഎഫ് പ്രചാരണരംഗത്ത് സജീവമാകുന്നതിനെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയും. നിഖിൽ പൈലി കുറ്റക്കാരനല്ലെന്നും കോടതിവിധി വരുന്നതുവരെ കുറ്റക്കാരനെന്ന് പറയാനാകില്ലെന്നുമാണ് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പ്രതികരിച്ചത്. ധീരജിനെ ഒറ്റക്കുത്തിന് കൊന്നത് നിഖിൽ പൈലിയാണെന്ന് എഫ്‌ഐആറിലും റിമാൻഡ് റിപ്പോർട്ടിലും കുറ്റപത്രത്തിലും വ്യക്തമായിട്ടും കോൺഗ്രസ് ന്യായീകരിക്കുകയാണ്.
ഓരോ തെരഞ്ഞെടുപ്പിൽ ഓരോരുത്തരും വരും പോകും. ആയിരക്കണക്കിന് ആളുകൾ വരാറുണ്ട്. കോടതി വിധിക്കുന്നതിന് മുന്നെ നമുക്ക് വിധി പ്രഖ്യാപിക്കാനാകുമോ. കേസ് കോടതിയിൽ കിടക്കുകയാണ്. എല്ലാം പൊലീസും കോടതിയും നോക്കേണ്ടതാണെന്നും തിരുവഞ്ചൂർ പറഞ്ഞു. തനിക്കൊപ്പം നിൽക്കുന്ന നിഖിൽ പൈലിയുടെ ചിത്രങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റേതല്ലന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ നിഖിൽ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ലെന്ന് ആവർത്തിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ കെ എസ് ശബരിനാഥനും റിജിൽ മാക്കുറ്റിക്കും ഒപ്പമുള്ള പുതുപ്പള്ളിച്ചിത്രം നിഖിൽ പൈലിതന്നെയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ധീരജ് വധത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ പലരും കൈവിട്ടപ്പോൾ പുതുപ്പള്ളിയിലാണ് സംരക്ഷിച്ചതെന്ന ഒരുവിഭാഗത്തിന്റെ അവകാശവാദവും ബലപ്പെടുകയാണ്.