ഗീതു തോമസിനെതിരെ സൈബർ ആക്രമണം

പുതുപ്പള്ളിയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിനെയും പൂർണഗർഭിണിയായ ഭാര്യ ഗീതുവിനെയും സൈബറിടങ്ങളിൽ വേട്ടയാടി യുഡിഎഫ്‌ ക്രൂരത. ജെയ്‌ക്കിന്റെ മരിച്ചുപോയ പിതാവ്‌ തോമസിനെയും പ്രായമായ അമ്മ അന്നമ്മയെയുമടക്കം കുടുംബാംഗങ്ങളെയും നിർദയം നിന്ദിച്ചും പരിഹസിച്ചും അർമാദിക്കയാണ്‌ യുഡിഎഫ്‌ അനുകൂല സോഷ്യൽ മീഡീയ ഹാൻഡിലുകൾ. അസഹ്യമായ അധിക്ഷേപങ്ങൾ ഗർഭാവസ്ഥയിൽ കടുത്ത മാനസിക പ്രയാസത്തിനിടയാക്കിയതോടെ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയിരിക്കുകയാണ്‌ ഗീതു.
പ്രസവം അടുത്തതിനാൽ ഗീതു ഇത്തവണ പ്രചാരണത്തിന്‌ ഇറങ്ങിയില്ല. അയൽവീടുകൾ മാത്രമാണ്‌ സന്ദർശിച്ചത്‌. ഈ ദൃശ്യങ്ങൾ മോശമായി എഡിറ്റ്‌ ചെയ്‌താണ്‌ പ്രചരിപ്പിക്കുന്നത്‌. കേട്ടാലറയ്‌ക്കുന്ന കമന്റുകളോടെ ആഘോഷിക്കുകയാണ്‌. കോൺഗ്രസ്‌ അനുകൂല പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ്‌ വീഡിയോ പ്രചരിപ്പിച്ചത്‌.
സ്ഥാനാർഥി പ്രഖ്യാപനം വന്നതുമുതൽ ജെയ്‌ക്‌ സി തോമസിനെയും കുടുംബാംഗങ്ങളെയും കടന്നാക്രമിക്കുകയാണ്‌ യുഡിഎഫ്‌ ക്യാമ്പ്‌. പിതൃസ്വത്തിനെപ്പറ്റി പറഞ്ഞും അച്ഛന്റെ പ്രായം പറഞ്ഞുമായിരുന്നു തുടക്കം. ജെയ്‌ക്‌ വികസന സംവാദത്തിന്‌ ക്ഷണിച്ചപ്പോൾ "നാലാംതരം നേതാവെ’ന്ന്‌ വിശേഷിപ്പിച്ചത്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനാണ്‌. ആദ്യത്തെ പരിഹാസം കെ മുരളീധരന്റേതായിരുന്നു. കോൺഗ്രസ്‌ നേതാക്കളുടെ സന്ദേശം ഏറ്റെടുത്താണ്‌ സൈബർ അണികൾ മനുഷ്യത്വരഹിതമായ വ്യക്തിഹത്യ തുടരുന്നത്‌.
ആർക്കെതിരായ അധിക്ഷേപവും അംഗീകരിക്കില്ല എന്ന്‌ ജെയ്‌ക്കും എൽഡിഎഫും വ്യക്തമാക്കിയിരുന്നു. എന്നാൽ യുഡിഎഫ്‌ നേതാക്കൾതന്നെ അധിക്ഷേപം നടത്തുകയാണ്‌. പാർടിക്ക്‌ ബന്ധമില്ലാത്ത കാര്യങ്ങൾ പോലും സിപിഐ എമ്മിന്റെ തലയിലിടാൻ ഉത്സാഹിക്കുന്ന മാധ്യമങ്ങളും മൗനം പാലിക്കുകയാണ്‌.
ഏറെ വേദനിപ്പിച്ചു: ഗീതു
പൂർണ ഗർഭിണിയായിരിക്കെ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ വേദനിപ്പിച്ചെന്ന്‌ എൽഡിഎഫ് സ്ഥാനാ‍ർഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്‌. പ്രസവതീയതി രണ്ടാഴ്ചയ്‌ക്കുള്ളിലാണ്‌. ഈ സമയത്തുണ്ടാകുന്ന ആരോപണങ്ങൾ ഏറെ മാനസികവിഷമം ഉണ്ടാക്കുന്നതാണെന്നും ഗീതു തോമസ്‌ പറഞ്ഞു. സൈബർ ആക്രമണത്തിനെതിരെ കോട്ടയം ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ഗീതു.

ഏറെ വേദനിപ്പിച്ചു: ഗീതു
പൂർണ ഗർഭിണിയായിരിക്കെ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ വേദനിപ്പിച്ചെന്ന്‌ എൽഡിഎഫ് സ്ഥാനാ‍ർഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്‌. പ്രസവതീയതി രണ്ടാഴ്ചയ്‌ക്കുള്ളിലാണ്‌. ഈ സമയത്തുണ്ടാകുന്ന ആരോപണങ്ങൾ ഏറെ മാനസികവിഷമം ഉണ്ടാക്കുന്നതാണെന്നും ഗീതു തോമസ്‌ പറഞ്ഞു. സൈബർ ആക്രമണത്തിനെതിരെ കോട്ടയം ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ഗീതു.
കോൺഗ്രസ്‌ അനുകൂല പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ്‌ വീഡിയോ പ്രചരിച്ചത്‌. കോൺഗ്രസ്‌ വനിതാ പ്രവർത്തകർ പോലും മോശമായ രീതിയിൽ കമന്റ്‌ ചെയ്യുകയാണ്‌. മാനസിക ബുദ്ധിമുട്ട്‌ ഉണ്ടായതിനാലാണ്‌ ഇപ്പോൾ പരാതി നൽകുന്നത്‌.ജെയ്‌ക്കിനെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ്‌ കോൺഗ്രസ്‌ തുടക്കം മുതൽ ശ്രമിച്ചത്‌. നാലാംതരം നേതാവ്‌ എന്ന്‌ ജെയ്‌ക്കിനെ വിശേഷിപ്പിച്ചത്‌ കോൺഗ്രസിന്റെ മുതിർന്ന നേതാവാണ്‌. പിന്നീട്‌ സ്വത്തുമായി ബന്ധപ്പെട്ട്‌ അധിക്ഷേപിച്ചു. മരിച്ച അച്ഛനെവരെ മോശമായി ചിത്രീകരിക്കുന്ന സാഹചര്യമുണ്ടായി.
കഴിഞ്ഞ തവണയും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ പോയിരുന്നു. ഇത്തവണ പ്രതീക്ഷിക്കാത്ത സമയത്താണ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതും ജെയ്‌ക്കിന്റെ പേര്‌ ഉയർന്നുവന്നതും. ഇപ്രാവശ്യം പ്രചാരണത്തിന്‌ ഇറങ്ങാൻ പറ്റില്ലെന്ന്‌ ഉറപ്പായിരുന്നു. എങ്കിലും സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ സമീപത്തെ ചില വീടുകളിൽ കയറിയത്‌. അതിനെയാണ്‌ ഇത്രയും മോശം രീതിയിൽ ചിത്രീകരിച്ചത്‌. ഗർഭിണിയെന്ന്‌ അവകാശപ്പെടുന്ന ഭാര്യ എന്ന പ്രയോഗം ഒമ്പതുമാസം ഗർഭിണിയായ സ്‌ത്രീ എന്ന നിലയിൽ ഏറെ വേദനിപ്പിച്ചെന്നും- ഗീതു തോമസ്‌ പറഞ്ഞു.

ഗീതു തോമസിനെതിരെ സൈബർ ആക്രമണം ആദ്യംവന്നിട്ടുള്ളത് ഫാന്റം പൈലി എന്ന ഫേസ് ബുക്ക് പേജിൽ നിന്നുമാണ് .ഈ പേജ് കൈകാര്യം ചെയ്യുന്നത് കോൺഗ്രസ് അനുകൂലരുമാണ്