പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന്‌ പുതുപ്പള്ളി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിച്ച മകൻ ചാണ്ടി ഉമ്മന്‌ ജയം.
ഭൂരിപക്ഷം (36,667) നേടിയാണ്‌ ചാണ്ടിയുടെ ജയം.
വോട്ടുനില:
ചാണ്ടി ഉമ്മൻ (യുഡിഎഫ്‌) -78098,
ജെയ്‌ക്‌ സി തോമസ്‌ (എൽഡിഎഫ്‌) - 41644,
ലിജിൻ ലാൽ (ബിജെപി) - 6447,
ലൂക്ക്‌ തോമസ്‌ (ആംആദ്‌മി പാർട്ടി) - 829.
53 വർഷം ഉമ്മൻ ചാണ്ടി കൈവശം വച്ചിരുന്ന മണ്ഡലത്തിൽ അദ്ദേഹത്തിന്റെ തന്നെ ഉയർന്ന ഭൂരിപക്ഷമാണ്‌ ചാണ്ടി ഉമ്മൻ മറികടന്നത്‌. 2011 ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇതുവരെയുള്ള ഉയർന്ന കണക്ക്‌. 1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്.

In the 2021 election
63,372 votes were cast in favour of the winner, Oommen Chandy. With 54,328 votes Jaick came second and N Hari of the BJP settled for a meagre 11,694votes.
Oommen Chandy. - 63,372
Jaick -54,328
N Hari - 11,694