സോളാര്‍ തട്ടിപ്പ് കേസുകള്‍ കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തി ന്‍റെയും അഴിമതിയുടെയും അരാജകത്വത്തിന്‍റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ച സംഭവമാണ്.
നാടിന്‍റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതിയെയാണ് കോടികള്‍ അഴിമതിയിലൂടെ തട്ടിയെടുക്കുന്ന അവസരമാക്കി മാറ്റിയത്. ഇതാണ് നിങ്ങള്‍ നിയമിച്ച ജൂഡീഷ്യല്‍ കമ്മീഷന്‍റെ കണ്ടെത്തല്‍. തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിന്‍റെ ഇടനാഴികളില്‍ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഇതുണ്ടാക്കിയത്. ആരായിരുന്നു ഇതിന് ഉത്തരവാദി എന്ന് പരിശോധിക്കുമ്പോള്‍ 'അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍’എന്നുപറഞ്ഞതുപോലെയാണ് അന്നത്തെ അവസ്ഥ.
സോളാര്‍ കേസില്‍ 2013 ജൂണ്‍ ആറിനാണ് പെരുമ്പാവൂര്‍ പോലീസ് ക്രൈം നം. 368/13 എന്ന കേസ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ പ്രതിയുടെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയത് 03 ജൂണ്‍ 2013 നാണ്. മറ്റൊരു പ്രതിയുടെ അറസ്റ്റ് 17 ജൂണിന് രേഖപ്പെടുത്തി. ആകെ 33 കേസുകളാണ് ഇതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തത്.
എ ഡി ജി പി യുടെ നേതൃത്തിലാണ് അന്നത്തെ സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. തുടര്‍ന്ന് 28 ഒക്ടോബര്‍ 2013 ന് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കമ്മീഷന്‍ 26 സെപ്റ്റംബര്‍ 2016 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതിക്കാരി 5 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും 15 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ അന്നത്തെ മന്ത്രിസഭാ അംഗങ്ങള്‍, സാമാജികര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.
സോളാര്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന വ്യക്തി പീഡനം ആരോപിച്ച് 01.10.2018 ന് സൗത്ത് സോണ്‍ എഡിജിപിക്ക് മുമ്പാകെ പരാതി നല്‍കുകയും ഈ പരാതിയിേډല്‍ സംസ്ഥാന ക്രൈംബ്രാഞ്ചും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രസ്തുത അന്വേഷണം നടന്നുവരവെ അന്വേഷണം സി ബി ഐ ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് 12.01.2021 ല്‍ മുഖ്യമന്ത്രിക്ക് പരാതിക്കാരി നിവേദനം നല്‍കി. ഇതിേډല്‍ സര്‍ക്കാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശം കൂടി തേടിയ ശേഷമാണ് കേസിന്‍റെ അന്വേഷണ ചുമതല സി ബി ഐ യെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 23.01.2021 ന് തീരുമാനമെടുത്തത്. തുടര്‍ന്ന്, 14.08.2021 ല്‍ സംസ്ഥാന ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത ക്രൈം.43/2018 നമ്പര്‍ കേസ് ഇആക സ്പെഷ്യല്‍ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഞഇ 342021/ ആയി റി-രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതിനുശേഷം പ്രസ്തുത കേസില്‍ ഇആക അന്വേഷണം പൂര്‍ത്തീകരിച്ച് ബഹു. തിരുവനന്തപുരം ഇഖങ കോടതി മുമ്പാകെ 26.12.2022 ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുളളതായാണ് മാധ്യമങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്.
സി ബി ഐ ഫയല്‍ ചെയ്തതായി മാധ്യമങ്ങളില്‍ വന്നിട്ടുള്ള പ്രസ്തുത റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ പക്കല്‍ ലഭ്യമല്ല. ലഭ്യമല്ലാത്ത ഒരു റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന പരാമര്‍ശങ്ങളിേډല്‍ അഭിപ്രായം പറയാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍വ്വാഹമില്ല.
ചട്ടം 50 പ്രകാരം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ചാണ് ബഹുമാനപ്പെട്ട സാമാജികര്‍ നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള നോട്ടീസ് നല്‍കേണ്ടത്. ഇവിടെ അന്വേഷണം പൂര്‍ത്തീകരിച്ച് സി ബി ഐ 26.12.2022 ന് സമര്‍പ്പിച്ചുവെന്ന് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടില്‍ ചില നിരീക്ഷണങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരാമര്‍ശം വന്നിട്ടുണ്ട്. ഇത് എന്താണെന്ന് ഊഹിച്ചെടുത്ത് അതിേډല്‍ ചര്‍ച്ച ചെയ്യണമെന്നാണ് ബഹുമാനപ്പെട്ട അംഗം ഈ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലാത്തതുകൊണ്ടാണ് ചട്ടപ്രകാരം നിലനില്‍പ്പുണ്ടോ എന്നു സംശയമുള്ള ഈ പ്രമേയത്തിേډല്‍പ്പോലും ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്.
സോളാര്‍ കേസിന്‍റെ പശ്ചാത്തലവും ഹ്രസ്വമായെങ്കിലും പറയാതിരിക്കാനാവില്ല:
സോളാര്‍ അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടും നടപടിക്കുറിപ്പും ഈ സഭയുടെ മേശപ്പുറത്ത് വച്ചുകൊണ്ട് ചട്ടം 300 പ്രകാരം വിശദമായി പ്രസ്താവന 09.11.2017 ന് നടത്തിയിട്ടുണ്ട്.
26.09.2017 ന് സര്‍ക്കാരിനു സമര്‍പ്പിക്കപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടിേډല്‍ അഡ്വക്കേറ്റ് ജനറലിന്‍റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെയും നിയമോപദേശം തേടിയതിനു ശേഷം 11.10.2017 ന് മന്ത്രിസഭായോഗത്തിന്‍റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് (റിട്ട.) അരിജിത്ത് പസായത്തിന്‍റെ നിയമോപദേശം കൂടി തേടാന്‍ 19.10.2017 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അദ്ദേഹം നല്‍കിയ നിയമോപദേശം കൂടി അടിസ്ഥാനപ്പെടുത്തിയാണ് തുടര്‍നടപടിക്കുള്ള ഉത്തരവ് 08.11.2017 ലെ മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരത്തോടുകൂടി പുറപ്പെടുവിച്ചത്.
തികഞ്ഞ അവധാനതയോടും ജാഗ്രതയോടും കൂടിയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ടു നീങ്ങിയത്. ഇവിടെ എടുത്തുപറയാനുള്ള കാര്യം ഈ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് മുന്‍ യുഡിഎഫ് സര്‍ക്കാരാണ് എന്നതാണ്. എല്ലാ നിയമവശങ്ങളും പരിശോധിച്ചുകൊണ്ട് അതിന്‍റെ റിപ്പോര്‍ട്ടിേډലുള്ള തുടര്‍നടപടികളാണ് പിന്നീട് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്.
കമ്മീഷൻറെ പ്രധാനപ്പെട്ട ചില കണ്ടെത്തലുകൾ താഴെപ്പറയുന്നവയാണ്:
ډ അന്നത്തെ മുഖ്യമന്ത്രിയുടെയും അദ്ദേഹം വഴി അദ്ദേഹത്തിൻറെ പേഴ്സണൽ സ്റ്റാഫായിരുന്ന രണ്ടു പേരുടെയും ഗൺമാൻറെയും അദ്ദേഹത്തിൻറെ ഡൽഹിയിലെ സഹായിയുടെയും സഹായം പ്രതിയായിരുന്ന പരാതിക്കാരിക്കും അവരുടെ കമ്പനിക്കും ഉപഭോക്താക്കളെ വഞ്ചിക്കാൻ സാഹചര്യമൊരുക്കിയിട്ടുണ്ട്.
ډ അന്നത്തെ ആഭ്യന്തരമന്ത്രി പോലീസ് ഉദ്യോഗസ്ഥർ മുഖേന അന്നത്തെ മുഖ്യമന്ത്രിയെ ക്രിമിനൽ ബാധ്യതയിൽ നിന്നും ഒഴിവാക്കാനായി പരിശ്രമിച്ചു. മുഖ്യമന്ത്രിയെ ക്രിമിനൽ ബാധ്യതയിൽ നിന്നും ഒഴിവാക്കാനായി പ്രത്യേക അന്വേഷണസംഘം ധാരാളം ആയാസപ്പെടുകയുണ്ടായി.
ډ അന്നത്തെ മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി മുൻ എം.എൽ.എയായ ശ്രീ തമ്പാനൂർ രവിയും, എം.എൽ.എയായിരുന്ന ശ്രീ ബെന്നി ബഹന്നാനും പ്രവർത്തിച്ചു.
ډ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്രമന്ത്രി, ചില നിയമസഭാംഗങ്ങൾ, ചില പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഇടപാടുകളിൽ ആഴത്തിലുള്ള അന്വേഷണം പ്രത്യേകാന്വേഷണ സംഘം നടത്തിയില്ല.
ډ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്രമന്ത്രി, ചില നിയമസഭാംഗങ്ങൾ, ചില പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഇടപാടുകളിൽ ആഴത്തിലുള്ള അന്വേഷണം പ്രത്യേകാന്വേഷണ സംഘം നടത്തിയില്ല.
ډ അന്നത്തെ ഊർജ്ജവകുപ്പു മന്ത്രി ടീം സോളാർ കമ്പനിയെ കഴിയാവുന്ന രീതിയിലൊക്കെ സഹായിച്ചിട്ടുണ്ട്.
ډ 19.07.2013 ലെ സരിത എസ് നായരുടെ കത്തിൽ സൂചിപ്പിച്ചിട്ടുള്ള ആളുകൾക്ക് സരിതയും അവരുടെ അഭിഭാഷകനും ആയി ഫോൺ മുഖാന്തിരം നിരന്തര ബന്ധമുണ്ടായിരുന്നുവെന്ന് തെളിവിൻറെ അടിസ്ഥാനത്തിൽ കമ്മീഷൻ കണ്ടെത്തി.
ډ കമ്മീഷന് മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവിൻറെ അടിസ്ഥാനത്തിൽ അഴിമതിയും, നിയമവിരുദ്ധമായ പ്രതിഫലം പറ്റലും ആരോപിക്കപ്പെട്ട എല്ലാ വ്യക്തികൾക്കും എതിരായി അഴിമതി തടയൽ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാണോ എന്ന കാര്യം സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് കമ്മീഷൻ ശിപാർശ ചെയ്യുന്നു.
സോളാർ തട്ടിപ്പുകേസ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സൃഷ്ടിച്ചെടുത്തതോ കെട്ടിച്ചമച്ചതോ ആയ കേസല്ല. ആ കേസിൻറെ തുടക്കം മുതൽ അഭിനയിക്കുന്ന കഥാപാത്രങ്ങൾ കോൺഗ്രസ്സുകാരാണ്. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്. അന്നും ഇന്നും അതുതന്നെയാണ് ഞങ്ങളുടെ നിലപാട്. വ്യവസ്ഥാപിതമായ രീതിയിൽ നിയമപരമായ അന്വേഷണം നടക്കട്ടെ. അതിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കപ്പെടട്ടെ. സോളാർ തട്ടിപ്പു പരാതികൾ ഉയർന്നു വന്ന ഘട്ടത്തിലും അതിൽ അന്നത്തെ ഭരണ നേതൃത്വത്തിൻറെയും അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവരുടെ പേരുകൾ ഉയർന്നപ്പോഴും ഇപ്പോൾ സി ബി ഐ അന്വേഷണ റിപ്പോർട്ടിൻറെ പേരിൽ പ്രതിപക്ഷം അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും ഞങ്ങളുടെ നേരത്തെ എടുത്ത നിലപാടിൽ മാറ്റമില്ല.
1957-59 കാലഘട്ടത്തിൽ ആദ്യ നിയമസഭയിൽ പ്രതിപക്ഷ നേതാവായും പിന്നീട് 1960-64 ൽ നിലവിൽ വന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായിരുന്ന പി ടി ചാക്കോ എന്ന മനുഷ്യൻറെ പേര് നിങ്ങൾ മറന്നുപോയോ? ഒരു സംഭവത്തിൻറെ പേരിൽ അദ്ദേഹത്തെ അന്നത്തെ കോൺഗ്രസ് ഗ്രൂപ്പുകൾ ഏതു രീതിയിലാണ് വിമർശിച്ചത്? ഇത് വേട്ടയാടലാണോ അല്ലയോ എന്നത് ഞാൻ പറയേണ്ട കാര്യമില്ല. കാര്യങ്ങൾ അവിടെ നിന്നില്ല. ബഹുമാനപ്പെട്ട ശ്രീ കെ കരുണാകരൻ 1994 ൽ മുഖ്യമന്ത്രിപദം രാജിവെയ്ക്കുന്നതിനു മുമ്പായി തിരുവനന്തപുരത്ത് ഒരു പൊതുയോഗത്തിൽ പ്രസംഗിച്ച വാക്കുകൾ ഞാനിവിടെ ഉദ്ധരിക്കുന്നില്ല. തന്നെ പിന്നിൽനിന്നും കുത്തിയ സ്വന്തം പാർട്ടിയിലെ ചില നേതാക്കൻമാരെപ്പറ്റിയും താൻ വിധേയനായ വേട്ടയാടലുകളെപ്പറ്റിയും പറഞ്ഞത് ഈ ഘട്ടത്തിൽ സ്മരണീയമാണ്.
1991-96 കാലഘട്ടത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു ശ്രീ പി.വി നരസിംഹ റാവു. അദ്ദേഹം നടപ്പാക്കിയ നവലിബറൽ സാമ്പത്തിക പരിഷ്ക്കരണങ്ങളെയും അന്നത്തെ അഴിമതികളെയും രാജ്യത്തെ ഇടതുപക്ഷം അതിശക്തമായി എതിർത്തിട്ടുണ്ട്. എന്നാൽ, അദ്ദേഹം മരിച്ചപ്പോൾ താൻ അധ്യക്ഷനായിരുന്ന പാർട്ടിയുടെ ഓഫീസിൻറെ കവാടങ്ങൾ അദ്ദേഹത്തിൻറെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തിന് അകത്തേക്കുള്ള പ്രവേശനം നിഷേധിച്ചുകൊണ്ട് അടഞ്ഞുകിടക്കുകയുണ്ടായി എന്നതായിരുന്നു വാർത്തകൾ
2013 ജൂണ്‍ 10: സാമ്പത്തികതട്ടിപ്പ് ലക്ഷ്യമിട്ട്, സൗരോര്‍ജ പ്ലാന്റുകളും വിന്‍ഡ്ഫാമുകളും നല്‍കാമെന്നുപറഞ്ഞ് സരിതയും സംഘവും ചേര്‍ന്ന് നിരവധി വ്യക്തികളില്‍നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് അതിന്റെ കേന്ദ്രമാക്കിയതെന്നും വെളിപ്പെടുത്തല്‍.
ജൂണ്‍ 14: മുഖ്യമന്ത്രി ഡല്‍ഹിയിലെ വിജ്ഞാനഭവനില്‍വെച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുമ്പോഴൊക്കെ സരിതയുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍.
ജൂണ്‍ 15: ബിജുരാധാകൃഷ്ണനുമായി കൊച്ചിയിലെ ഗസ്റ്റ്ഹൗസില്‍വെച്ച് മുഖ്യമന്ത്രി രഹസ്യ സംഭാഷണം നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നു.
ജൂണ്‍ 16: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ടീം സോളാറിന്റെ ഓഫീസ് കൈമാറിയ വണ്ടിച്ചെക്കിന്റെപേരില്‍ കേസെടുക്കുന്നത് തടഞ്ഞത് ഉമ്മന്‍ചാണ്ടി. ശാലുവിന്റെ വീട്ടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ആഭ്യന്തരമന്ത്രി പങ്കെടുത്തതിന്റെ തെളിവുകള്‍ പുറത്തുവരുന്നു.
ജൂണ്‍ 19: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശാലുമേനോനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടെന്ന് ആഭ്യന്തരമന്ത്രി. സരിത അറസ്റ്റിലായപ്പോള്‍ ബിജുരാധാകൃഷ്ണനെ മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ അനൗദ്യോഗിക സെക്രട്ടറിയായ തോമസ് കുരുവിള ഡല്‍ഹിയില്‍ ഒളിവില്‍ പാര്‍പ്പിച്ചതിന്റെ രേഖകള്‍ പുറത്തുവരുന്നു.
ജൂണ്‍ 21: മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും സോളാര്‍ പദ്ധതിക്ക് സഹായം ലഭിച്ചതായി ബിജുവും സരിതയും വെളിപ്പെടുത്തുന്നു.
ജൂണ്‍ 26: ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു. സരിതയുമായി നൂറിലേറെ തവണ ജിക്കുമോന്‍ ഫോണില്‍ സംസാരിച്ചിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ടെന്നിജോപ്പന്‍, സലിംരാജ്, ജിക്കുമോന്‍ ജേക്കബ്, പിആര്‍ഡി ഡയറക്ടര്‍ എന്നിവര്‍ പുറത്താവുകയും സരിതബിജുമാര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടും മുഖ്യമന്ത്രിക്ക് ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ട്. എന്നാല്‍ പറഞ്ഞതു പലതവണ മാറ്റിപ്പറയുകയും, കൊലപാതകിയായ, തട്ടിപ്പിന്റെ സൂത്രധാരനായ ബിജുരാധാകൃഷ്ണനുമായി കൊച്ചി ഗസ്റ്റ്ഹൗസില്‍വെച്ച് നടന്ന രഹസ്യ സംഭാഷണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുകയുമുണ്ടായില്ല.
ജൂണ്‍ 28: സോളാര്‍ ഇടപാടില്‍ ടെന്നി ജോപ്പന് നേരിട്ട് ബന്ധം. ജോപ്പന്‍ അറസ്റ്റിലാകുന്നു.
ടീം സോളാറിനെക്കുറിച്ച് ഊര്‍ജമന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേരള റിന്യുവബിള്‍ എനര്‍ജി എന്റര്‍പ്രൈസേഴ്സ് ആന്റ് പ്രൊമോട്ടേഴ്സ് അസോസിയേഷന്‍.
ജൂണ്‍ 29: പാലക്കാട് കിന്‍ഫ്രാ പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാനായി പത്തനംതിട്ട സ്വദേശി ശ്രീധരന്‍നായരുമായി സരിതയും ടെന്നിജോപ്പനും 5 കോടി രൂപയുടെ കരാറുണ്ടാക്കിയതായും അതിനായി 40 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ച് കൈമാറിയതായും ശ്രീധരന്‍നായര്‍.
ജൂലൈ 1: അന്വേഷണവും നിയമനടപടികളും അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി സംഘത്തിന്റെ ഗൂഢനീക്കം. ഹര്‍ജി പിന്‍വലിക്കാന്‍ ശ്രീധരന്‍നായര്‍ക്ക് നഷ്ടപ്പെട്ടതിനെക്കാള്‍ കൂടുതല്‍ തുക വാഗ്ദാനംചെയ്യുന്നു. സരിത തട്ടിപ്പുകാരിയെന്ന് രണ്ടുവര്‍ഷം മുമ്പേതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍. അതോടെതന്നെ സരിതയെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു.
ജൂലൈ 8: സരിതയ്ക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയതെന്നും ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍. താന്‍ നുണ പരിശോധനയ്ക്ക് തയ്യാറെന്നും ശ്രീധരന്‍നായര്‍.
ജൂലൈ 10 : ലക്ഷ്മിനായര്‍ എന്ന വ്യാജപേരില്‍ സരിത, സോളാര്‍ പ്ലാന്റും കാറ്റാടിപ്പാടവും വാഗ്ദാനം നല്‍കി 1.04 കോടി രൂപ തട്ടിയെടുത്തതായി പ്രവാസി വ്യവസായി ടി സി മാത്യുവിന്റെ വെളിപ്പെടുത്തല്‍. 2012 ആഗസ്ത് 8നും 2012 ജൂലൈ 9നും സരിത രണ്ട് ചെക്കുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എന്നതിനുള്ള തെളിവുകള്‍ പുറത്തുവരുന്നു. ഒന്നേയുള്ളൂവെന്ന് മുഖ്യമന്ത്രി.
ജൂലൈ 14 : തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കെല്ലാം ദൃക്സാക്ഷിയായ സരിതയുടെ ഡ്രൈവറുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിട്ടും അന്വേഷണസംഘം അതൊന്നും മുഖവിലയ്ക്കെടുത്തില്ല. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജ്, ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ച് മൊഴി നല്‍കാന്‍ തയ്യാറാണെന്നു പറഞ്ഞിട്ടും അന്വേഷണസംഘം അത് അവഗണിച്ചു.
ജൂലൈ 16 : സലിംരാജ്, ജിക്കുമോന്‍ ജേക്കബ് എന്നിവരുമായി പ്രതികള്‍ക്കുള്ള ബന്ധം വെളിപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പിന്റെ വേദിയാക്കിയതിന് തെളിവുകള്‍ ലഭിച്ചിട്ടും എന്തുകൊണ്ടാണ് അത് അന്വേഷിക്കാത്തതെന്ന് ജസ്റ്റിസ് എസ് എസ് സതീഷ്ചന്ദ്രന്‍.
ജൂലൈ 17 : മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ സോളാര്‍ തട്ടിപ്പിലെ ബന്ധത്തിന്റെ പേരില്‍ രാജിവെയ്ക്കുന്നു.
ജൂലൈ 18 : ടെന്നി ജോപ്പന് തട്ടിപ്പിനെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നതായി അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ വെളിപ്പെടുത്തല്‍. സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ മുന്‍ പിആര്‍ഡി ഡയറക്ടര്‍ ഫിറോസിന്റെ നാടകീയമായ കീഴടങ്ങല്‍.
ജൂലൈ 19 : സരിതയും മന്ത്രിമാരുമായുമുള്ള ഫോണ്‍വിളി പട്ടിക ചോര്‍ന്നതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയതായി ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം.
ജൂലൈ 20 : ഷാഫി മേത്തറുടെ കൂടുതല്‍ അഴിമതിക്കഥകള്‍ പുറത്തുവരുന്നു. മജിസ്ട്രേറ്റിനു മുമ്പാകെ സരിത നല്‍കിയ രഹസ്യമൊഴിയില്‍ ഒരു കേന്ദ്രമന്ത്രിയും മൂന്ന് സംസ്ഥാന മന്ത്രിമാരും ഉള്ളതായി അഡ്വ. ഫെനിബാലകൃഷ്ണന്‍. ശ്രീധരന്‍നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, 2011ല്‍ മുഖ്യമന്ത്രി സരിതയില്‍നിന്നും 2 ലക്ഷം രൂപയുടെ ചെക്ക് വാങ്ങിയതായും ചെക്ക് പണമില്ലാതെ മടങ്ങിയതായും മുഖ്യമന്ത്രിക്ക് നിയമസഭയില്‍ സമ്മതിക്കേണ്ടതായിവന്നു.
ജൂലൈ 21 : ശ്രീധരന്‍നായരെ, കാറ്റാടിപ്പാടം തുടങ്ങാനെന്നു പറഞ്ഞ് പാലക്കാടുള്ള കിന്‍ഫ്ര പാര്‍ക്കിന്റെ, ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഭൂമി കാണിച്ചുകൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സ്ഥലംകണ്ട് ബോധ്യപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍വെച്ച് സരിതയ്ക്ക് പണം നല്‍കിയതെന്നും ശ്രീധരന്‍നായര്‍.
ജൂലൈ 22 : മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് എന്ന നിലയിലാണ് ടെന്നിജോപ്പന്‍ സോളാറിന്റെ പേരില്‍ തട്ടിപ്പിനു കൂട്ടുനിന്നതെന്നും ഇതില്‍ ജോപ്പന് നേരിട്ടുതന്നെ പങ്കുണ്ടെന്നും ഹൈക്കോടതി.
2015 ജനുവരി 12നാരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്
. രണ്ടുവര്‍ഷവും ഒരു മാസവും നീണ്ട കാലയളവിനുള്ളില്‍ 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകള്‍ കമീഷന്‍ അടയാളപ്പെടുത്തി. ഏപ്രില്‍ ആദ്യംവരെ വാദം നീണ്ടു. (ഡിജിറ്റല്‍ വീഡിയോ, ഓഡിയോ രേഖകളുമടക്കം നിരവധി തെളിവുകള്‍ കമീഷനില്‍ ഹാജരാക്കി. 2013 ജൂണ്‍ രണ്ടിന് രാത്രി സരിതയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പും ശേഷവും പ്രമുഖരുമായി നടത്തിയ ഫോണ്‍വിളികളുടെ രേഖകള്‍ കമീഷനു ലഭിച്ച പ്രധാന തെളിവില്‍പ്പെടുന്നു)