ചെറുകുടലിന്റെ നീളം ഒന്നരകിലോമീറ്ററെന്ന് ചാണ്ടി ഉമ്മൻ;

ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്ററെന്ന് പറഞ്ഞ ചാണ്ടി ഉമ്മന് സോഷ്യൽമീഡിയയിൽ വ്യാപക ട്രോൾ. പൊതുപരിപാടിയിൽ ഒന്നരകിലോമീറ്റർ നീളമുള്ള ചെറുകുടലിനെപ്പറ്റി ചാണ്ടി ഉമ്മൻ ആധികാരികമായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ.

നമ്മുടെയെല്ലാം ചെറുകുടലിന് ഒന്നര കിലോമീറ്ററാണ് നീളമെന്നും എന്നാൽ തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന് 300 മീറ്റർ മാത്രമായിരുന്നു നീളം എന്നുമാണ് ചാണ്ടി ഉമ്മൻ വീഡിയോയിൽ പറയുന്നത്. ഭക്ഷണം കഴിക്കാതെ ചുരുങ്ങിപ്പോയതിനാലാണ് ഇത്രയും നീളം കുറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ ചാണ്ടി ഉമ്മനെ ട്രോളുകൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. 7 മീറ്റർ(22 അടി) ആണ് ചെറുകുടലിന്റെ ശരാശരി നീളം.