വീണ ജോർജിനും പേർസണൽ സ്റ്റാഫിനും എതിരെ വന്ന ആരോപണം

തന്റെ പേഴ്സണൽ സ്റ്റാഫ് കെെകൂലി വാങ്ങിയെന്ന പരാതി പൊലീസിന് കെെമാറിയിട്ടുണ്ടെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണം അറിഞ്ഞയുടനെ പരാതി രേഖാമൂലം എഴുതിവാങ്ങുകയും അതേകുറിച്ച് പേഴസണൽ സ്റ്റാഫിനോട് ചോദിക്കുയും ചെയ്തിരുന്നു. തുടർന്നാണ് പൊലീസിൽ പാരതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.

സമീപകാലത്തായി കേരളത്തിലെ പ്രമുഖ വലതുപക്ഷ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌ത ചില വാർത്തകളാണ്‌ ഇങ്ങനെ പറയാൻ എന്നെ നിർബന്ധിക്കുന്നത്‌. അതിൽ ഏറ്റവും പ്രധാനം ആരോഗ്യ വകുപ്പിനെതിരെ വസ്‌തുതയുടെ ഒരു പിൻബലവുമില്ലാതെ ഉന്നയിച്ച അഴിമതി ആരോപണമാണ്‌. പ്രമാദമായ ഒരു കേസിൽ ഉൾപ്പെട്ട വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഒരു ചാനലാണ്‌ ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റിനെതിരെ അഴിമതി ആരോപണവുമായി രംഗത്തുവന്നത്‌. ഈ ചാനൽ റീ ലോഞ്ച്‌ ചെയ്‌തശേഷം ഇത്‌ മൂന്നാമത്തെ വാർത്തയാണ്‌ ആരോഗ്യ വകുപ്പിനെതിരെ വരുന്നത്‌. ആദ്യം ‘ഹൃദ്യം’ പദ്ധതിക്കെതിരെയാണ്‌ രംഗത്തുവന്നതെങ്കിൽ പിന്നീട്‌ നിപാ വേളയിൽ മന്ത്രിയെ മാറ്റുകയാണെന്ന കള്ളവാർത്തയുമായി രംഗത്തുവന്നു. ഇപ്പോഴാകട്ടെ ആയുഷിൽ ഹോമിയോ ഡോക്ടറുടെ താൽക്കാലിക നിയമനത്തിന്‌ 1.75 ലക്ഷം രൂപ കൈക്കൂലി നൽകിയെന്നാണ്‌ ആരോപണം. കോൺഗ്രസുമായി അടുത്ത ബന്ധമുള്ള മലപ്പുറത്തെ ഒരു റിട്ടയർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനാണ്‌ അഴിമതി ആരോപണം ഉന്നയിച്ചത്‌. ഈ ആരോപണം ഉന്നയിച്ച ആളുടെ വിശ്വാസ്യതയോ ആരോപണത്തിന്റെ നിജസ്ഥിതിയോ തരിമ്പും പരിശോധിക്കാതെ ബ്രേക്കിങ് ന്യൂസ്‌ നൽകി. മറ്റ്‌ ചാനലുകളും പത്രങ്ങളും ഇത്‌ ഏറ്റുപിടിച്ചു. ആരോഗ്യ മന്ത്രിയുടെ പ്രതികരണംപോലും ചോദിക്കാതെയാണ്‌ വാർത്ത പുറത്തുവിട്ടത്‌. വാർത്ത പുറത്തുവിടുന്നതിനുമുമ്പ്‌ മന്ത്രിയോട്‌ പ്രതികരണം ആരാഞ്ഞാൽ വാർത്ത നൽകി പിണറായി സർക്കാരിനെ ‘ഞെട്ടിപ്പിക്കാനു’ള്ള അവസരം നഷ്ടപ്പെടുമോ എന്ന ഭയത്താലായിരിക്കണം ചാനലും മറ്റു വലതുപക്ഷ മാധ്യമങ്ങളും ഉന്നതമായ മാധ്യമ ധർമത്തിന്‌ അവധി കൊടുത്തത്‌. സത്യാനന്തരകാലത്തെ മാധ്യമ പ്രവർത്തനത്തിന്‌ ഏറ്റവും നല്ല ഉദാഹരണമായി ഈ വാർത്ത മാറിയെന്നതാണ്‌ സത്യം. വസ്‌തുതകളോ അറിവോ യുക്തിയോ അല്ല, മറിച്ച്‌ വ്യക്തിയധിഷ്‌ഠിതവും വൈകാരികതയുമാണ്‌ സത്യാനന്തരകാലത്തിന്റെ സവിശേഷത. അതെല്ലാംതന്നെ ഈ വാർത്തയിലും കാണാം

ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ അഴിമതിയുടെ നിഴലിൽ നിർത്താൻ വാർത്ത പുറത്തുവിട്ട ചാനലിലെ പ്രവർത്തകർ തന്നെ ഗൂഢാലോചനയിൽ പങ്കാളിയായി എന്നതും പുറത്തുവന്നു. അതായത്‌ വലതുപക്ഷവും മാധ്യമങ്ങളും പിണറായി മന്ത്രിസഭയുടെ യശസ്സ്‌ തകർക്കാൻ തുടർച്ചയായി കള്ളവാർത്തകൾ ചുട്ടെടുക്കുകയാണെന്ന്‌ ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

പുറത്തുവന്ന ദിവസംതന്നെ വാർത്ത വ്യാജമാണെന്നതിന്‌ ഒന്നലധികം സൂചന ലഭിച്ചിരുന്നു. കൈക്കൂലി വാങ്ങിയെന്ന്‌ പരാതിക്കാരൻ ആരോപിക്കുന്ന മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റ്‌ മന്ത്രിബന്ധുവാണെന്ന ആരോപണം തെറ്റാണെന്ന്‌ മന്ത്രി തന്നെ വെളിപ്പെടുത്തി. മാത്രമല്ല, ആയുഷിൽനിന്നുള്ള ഉത്തരവ്‌ വന്നത്‌ വ്യാജ ഇ–- മെയിലിൽ നിന്നാണെന്ന്‌ വ്യക്തമാക്കപ്പെട്ടു. തൊട്ടടുത്ത ദിവസം പരാതിക്കാരൻ ഒരു ലക്ഷം കൈമാറിയെന്നു പറഞ്ഞ ദിവസം അതേസമയത്ത്‌ മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റ്‌ പത്തനംതിട്ടയിലെ മൈലപ്രയിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നു. സെക്രട്ടറിയറ്റിലും പരിസരത്തുമുള്ള സിസിടിവി പരിശോധിച്ചപ്പോഴും പണം കൈമാറുന്ന ദൃശ്യം കണ്ടെടുക്കാനായില്ല. അതായത്‌ പരാതിക്ക്‌ അടിസ്ഥാനമില്ലെന്നു മാത്രമല്ല, പേഴ്‌സണൽ അസിസ്റ്റന്റ്‌ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞതുപോലെ ഈ ആരോപണത്തിനു പിന്നിൽ ന്യായമായും ഗൂഢാലോചന സംയിക്കേണ്ടിയിരിക്കുന്നു. ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ അഴിമതിയുടെ നിഴലിൽ നിർത്താൻ വാർത്ത പുറത്തുവിട്ട ചാനലിലെ പ്രവർത്തകർ തന്നെ ഗൂഢാലോചനയിൽ പങ്കാളിയായി എന്നതും പുറത്തുവന്നു. അതായത്‌ വലതുപക്ഷവും മാധ്യമങ്ങളും പിണറായി മന്ത്രിസഭയുടെ യശസ്സ്‌ തകർക്കാൻ തുടർച്ചയായി കള്ളവാർത്തകൾ ചുട്ടെടുക്കുകയാണെന്ന്‌ ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. വാർത്ത തെറ്റാണെന്നു കണ്ടാൽ അത്‌ തുറന്നുപറയാനുള്ള ആർജവമെങ്കിലും ഈ മാധ്യമങ്ങൾ പ്രകടിപ്പിക്കേണ്ടതല്ലേ? ഇത്‌ ഒരു സംഭവം മാത്രമല്ല, കൊല്ലം കടയ്‌ക്കലിൽ ഒരു സൈനികനും സുഹൃത്തും ചേർന്നൊരുക്കിയ ചാപ്പകുത്ത്‌ വാർത്തയും വ്യാജമായിരുന്നെന്ന്‌ തെളിഞ്ഞു. ഈ വാർത്തയും വെള്ളം തൊടാതെ വിഴുങ്ങാനാണ്‌ കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ തയ്യാറായത്‌.

ആരോഗ്യ വകുപ്പിനെതിരെ വരുന്ന വാർത്തകൾക്ക്‌ മറ്റൊരു വശംകൂടിയുണ്ട്‌. രാജ്യത്ത്‌ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആരോഗ്യവിഭാഗമാണ്‌ കേരളത്തിൽ ഉള്ളത്‌. ഈ വിവാദ വാർത്തകൾ പരക്കുമ്പോൾ തന്നെയാണ്‌ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനത്തിനുള്ള ആരോഗ്യ മന്ഥൻ പുരസ്‌കാരം തുടർച്ചയായി മൂന്നാംവർഷവും കേരളം നേടിയത്‌. രാജ്യത്തു നൽകുന്ന സൗജന്യ ചികിത്സയുടെ 15 ശതമാനവും ഈ കൊച്ചു കേരളത്തിലാണ്‌ എന്നോർക്കുക. മൂന്നാമതും നിപാ ഭീതിയിൽനിന്നും സംസ്ഥാനത്തെ കരകയറ്റുന്നതിൽ മന്ത്രി വീണാ ജോർജും ആരോഗ്യ വകുപ്പും ശ്ലാഘനീയമായ രീതിയിലാണ്‌ പ്രവർത്തിച്ചത്‌. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ പൊതുജനാരോഗ്യ സംവിധാനത്തെ തകർത്ത്‌ സ്വകാര്യമേഖലയ്‌ക്ക്‌ ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയെന്ന കോർപറേറ്റ്‌ താൽപ്പര്യമാണ്‌ വലതുപക്ഷത്തിനും വലതുപക്ഷ മാധ്യമങ്ങൾക്കും ഉള്ളത്‌. സ്വകാര്യവൽക്കരണ, ഉദാരവൽക്കരണ നയങ്ങൾക്ക്‌ എന്നും പിന്തുണ നൽകുന്നവരാണ്‌ ഇന്ത്യയിലെ ഭരണാധികാരികളും ഈ മാധ്യമങ്ങളും. ഈ നയത്തെ ശക്തമായി എതിർക്കുന്ന ഇടതുപക്ഷമാണ്‌ പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽനൽകുന്നത്‌. അതിലുള്ള അമർഷമാണ്‌ വലതുപക്ഷ രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും കാണിക്കുന്നത്‌. ഇത്‌ തിരിച്ചറിയാൻ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക്‌ കഴിയും
പോസ്റ്റ് ചുവടെ

രാവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ‘ബ്രേക്ക്’ ചെയ്തതും പിന്നീട് മറ്റ് ചാനലുകള്‍ ഏറ്റെടുത്തതുമായ ഒരു വാര്‍ത്ത സംബന്ധിച്ചാണ് ഈ കുറിപ്പ്. വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് ഇതിന്റെ നിജസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ എന്റെയോ എന്റെ ഓഫീസിന്റെയോ അഭിപ്രായം തേടിയിരുന്നില്ല.

ആയുഷില്‍ താത്ക്കാലിക നിയമനത്തിന് അഖില്‍ സജീവ് എന്നൊരാള്‍ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദ് എന്ന വ്യക്തി എന്റെ പ്രൈവറ്റ് സെക്രട്ടറിയോട് വന്ന് കണ്ട് പരാതിപ്പെട്ടു. ഞാന്‍ ഓഫിസില്‍ എത്തിയപ്പോള്‍ പിഎസ് എന്നെ ഇക്കാര്യം അറിയിച്ചു. പരാതി രേഖാമൂലം എഴുതിത്തരാന്‍ ആ വ്യക്തിയോട് ആവശ്യപ്പെടാന്‍ ഞാന്‍ പിഎസിന് നിര്‍ദേശം നല്‍കി.

13.09.2023ന് രജിസ്‌ട്രേഡ് പോസ്റ്റായി ഹരിദാസന്‍ എന്നയാളുടെ പരാതി എന്റെ ഓഫീസില്‍ ലഭിച്ചു. എഴുതി നല്‍കിയ പരാതിയില്‍ എന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പണം വാങ്ങിയെന്നും പരാതി ഉന്നയിച്ചിട്ടുണ്ട്. ഞാന്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കുകളിലായിരുന്നെങ്കിലും പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടി. അയാള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു മനസറിവും ഇല്ലെന്നും അയാളുടെ പേര് മന:പൂര്‍വം വലിച്ചിഴച്ചതാണെന്നും അയാള്‍ മറുപടി നല്‍കി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കണമെന്ന് ഞാന്‍ പിഎസിനോട് നിര്‍ദേശം നല്‍കുകയും ചെയ്തു. അതിന്റെയടിസ്ഥാനത്തില്‍ 23.09.2023ല്‍ പി.എസ്. പോലീസിന് പരാതി നല്‍കി. പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരും. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പോലീസ് അന്വേഷണം നടത്തി കുറ്റക്കാരേയും അതോടൊപ്പം ഗൂഢാലോചനയും പുറത്ത് കൊണ്ടുവരും.

ഇനി ഒരു കാര്യം കൂടി- അഖില്‍ മാത്യു എന്റെ ബന്ധുവല്ല. എന്റെ സ്റ്റാഫ് മാത്രമാണ്.

  • ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി സ. വീണ ജോർജിനെതിരെ മാധ്യമങ്ങൾ നടത്തുന്നത് സംഘടിത ആക്രമണമാണ്.

  • ഇപ്പോൾ പുതുതായി ഉയർത്തിക്കൊണ്ടുവന്നിരിക്കുന്ന വിവാദത്തിന്റെ വിശദാശങ്ങൾ പരിശോധിച്ചാൽ ആരോഗ്യ വകുപ്പ് മന്ത്രി കൃത്യമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ വാർത്ത വരുന്നതിന് മുൻപ് മന്ത്രിയുടെ ഓഫീസും ആരോപണം നേരിട്ട പേഴ്സണൽ സ്റ്റാഫും പോലീസിൽ പരാതി കൊടുത്തു.

  • പൊലീസ് അന്വേഷണം നടത്തി തെളിവു സഹിതം കുറ്റക്കാരെ കണ്ടെത്തും. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം.

  • മന്ത്രിയോഫീസിൽ നിന്ന് പോലീസിന് കൊടുത്ത ഒരു പരാതിയുടെ പിന്നാലെ പോയി അതെടുത്ത് പൊക്കിക്കാണിച്ചാണ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമെന്നൊക്കെ പേരിട്ട് ഗോഷ്ടികൾ കാണിക്കുന്നത്.

  • എന്നാൽ, ആരോപണം നേരിടുന്ന പേഴ്‌സണൽ സ്റ്റാഫ് അംഗം ആരോഗ്യ മന്ത്രിയുടെ ബന്ധുവാണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് പച്ചക്കള്ളമാണ്. എന്തടിസ്ഥാനത്തിലാണ് അങ്ങനെയൊരു വ്യാജ വാർത്ത കൊടുത്തത്? വൈര്യനിര്യാതന ബുദ്ധിയോടെയാണ് ചില മാധ്യമങ്ങൾ സ. വീണാ ജോർജിനെ വേട്ടയാടുന്നത്.

  • ആരോഗ്യ മന്ത്രിക്കെതിരെ മാധ്യമങ്ങൾ കൊണ്ടുവന്ന ഇത്തരത്തിലുള്ള വ്യാജ ആരോപണം ഇതു മാത്രമല്ല. ഇതിൽ നിന്നൊക്കെ മനസ്സിലാവുന്നത് വ്യാജ വാർത്തകൾ പരത്തിയും മന്ത്രിയെ അധിക്ഷേപിക്കുകയും വഴി അവരെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ഒരു ഗൂഢ ശ്രമം നടന്നുവരികയാണ് എന്നാണ്.

  • ഇപ്പോൾ വാർത്ത “ബ്രേക്ക്” ചെയ്ത ചാനൽ ആരംഭിച്ചതു തന്നെ ലോകം പ്രശംസിക്കുന്ന കേരളത്തിലെ ആരോഗ്യ സംവിധാനത്തിനുമേൽ കരി വാരി തേക്കാനുള്ള ശ്രമത്തോടുകൂടിയാണ്.

  • പിഞ്ചുകുഞ്ഞുങ്ങളെ മരണത്തിൽ നിന്നും രക്ഷിക്കാനും ഗുരുതര രോഗാവസ്ഥയിൽ നിന്ന് മോചിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഹൃദ്യം പദ്ധതിയെ പറ്റിയടക്കം വ്യാജ വാർത്തകൾ കൊണ്ടുവന്നിരുന്നു.

  • നിപ പ്രതിരോധം നടന്നു വരുന്ന സമയത്ത് ആ പ്രവർത്തനം പാളി എന്ന വാർത്തയാണ് ചില മാധ്യമങ്ങൾ കൊണ്ടുവന്നത്.

  • നിപ പ്രതിരോധം നടന്നു വരുന്ന സമയത്ത് ആ പ്രവർത്തനം പാളി എന്ന വാർത്തയാണ് ചില മാധ്യമങ്ങൾ കൊണ്ടുവന്നത്.

  • ആദ്യത്തെ കേസ് സ്ഥിരീകരിക്കുന്നതിനു മുൻപ് തന്നെ ഇത്തരം വാർത്തകൾ കൊണ്ടുവന്നു. ഇതിനുവേണ്ടി കോണ്ഗ്രസ് നേതാവ് എസ്എസ് ലാലിനെ നിഷ്പക്ഷ ആരോഗ്യ വിദഗ്ദ്ധനായി പ്രതിഷ്ഠിക്കുകയും ചെയ്തു.

  • ഇത്തരം വ്യാജ വാർത്തകൾ കാരണം വിദേശത്തുള്ള മലയാളടക്കം ബുദ്ധിമുട്ട് അനുഭവിച്ചു.

  • എന്നാൽ, പ്രതിരോധ പ്രവർത്തനം ശാസ്ത്രീയ രീതിയിൽ ശക്തമായി തന്നെ നടന്നു. മാതൃകാപരമായ സംഘടിത പ്രവർത്തനത്തിനാണ് ആരോഗ്യ മന്ത്രി നേതൃത്വം നൽകിയത്.
    https://www.youtube.com/watch?v=uj0zfmoVCnY
    akhil-mathew-1115109


    അഖില്‍ മാത്യുവിന് പണം കൊടുത്തു എന്ന് പറയുന്ന 2023 ഏപ്രില്‍ 10ന് പകല്‍ 2.30 മുതല്‍ അഖിൽ മാത്യു പത്തനംതിട്ടയിലാണ്. പകല്‍ മൂന്നു മുതല്‍ വിവാഹ
    ടങ്ങിലുമായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 10നായിരുന്നു തിരുവനന്തപുരത്ത് തൈക്കാട് വച്ച് പകല്‍ മൂന്നിന് അഖില്‍ മാത്യുവിന് പണം നല്‍കിയെന്നാണ് പരാതിക്കാരനായ മലപ്പുറം സ്വദേശി ബാസിദ് ആരോപിച്ചത്.
    പത്തനംതിട്ട ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രി സെക്രട്ടറി അലന്‍ മാത്യു തോമസിന്റെയും ഹൈക്കോടതി അഭിഭാഷക ക്രിസ്റ്റീന പി ജോർജിന്റെയും വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അഖില്‍ മാത്യു. വൈകിട്ട് നാലിന് പത്തനംതിട്ട മൈലപ്ര ശാലേം മാര്‍ത്തോമ്മ പള്ളിയിലായിരുന്നു വിവാഹം. തുടര്‍ന്ന് മൈലപ്ര പള്ളിപ്പടി സാം ഓഡിറ്റോറിയത്തിലായിരുന്നു വിരുന്ന്‌. ഇതില്‍ രണ്ടിലും അഖില്‍ മാത്യു പങ്കെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നതോടെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരെ ഉന്നയിച്ച ആരോപണം കള്ളമെന്ന് വ്യക്തമാകുന്നു.

അഖില്‍ മാത്യുവിന്റെ പേരില്‍ മറ്റാരോ തട്ടിപ്പ് നടത്തിയെന്ന് വേണം മനസിലാക്കാൻ . ഇത് സംബന്ധിച്ച് അഖില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. ആയുഷില്‍ താല്‍ക്കാലിക നിയമനം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം വാങ്ങിയതെന്നാണ് മലപ്പുറം സ്വദേശി ആരോപിച്ചത്.
Ayush Mission.pdf (447.5 KB)


പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ പേരിൽ ആൾമാറാട്ടം നടത്തി ജോലി വാഗ്ദാനംചെയ്ത്‌ പണം തട്ടിയെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ്‌ ഡിജിപിക്ക്‌ പരാതി നൽകി. മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന്റെ പേരിലാണ്‌ തട്ടിപ്പ്‌. ആയുഷില്‍ താൽക്കാലിക നിയമനത്തിന് അഖില്‍ സജീവ് എന്നൊരാള്‍ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദാണ്‌ ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തി പ്രൈവറ്റ് സെക്രട്ടറിയോട് പരാതിപ്പെട്ടത്‌. നിപാ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട്ടായിരുന്ന മന്ത്രി തിരിച്ചെത്തിയതോടെ പരാതി എഴുതിത്തരാൻ നിർദേശിച്ചു.

എന്നാൽ, കഴിഞ്ഞ 13ന് രജിസ്‌റ്റേഡ് തപാലായി ഹരിദാസൻ എന്നയാളിൽനിന്നാണ്‌ പരാതി ലഭിച്ചത്‌. ഇദ്ദേഹത്തിന്റെ മരുമകൾക്ക്‌ ആയുഷ് മിഷനിൽ മലപ്പുറം ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫീസറായി നിയമനം നൽകാമെന്നു പറഞ്ഞ്‌ തട്ടിപ്പ്‌ നടത്തിയതായാണ്‌ ആരോപണം. പത്തനംതിട്ട സ്വദേശി അഖിൽ സജീവനാണ്‌ പണം ആവശ്യപ്പെട്ടതെന്നും പറയുന്നു. സിഐടിയു പത്തനംതിട്ട ജില്ലാ ഓഫീസ്‌ സഹായിയായിരുന്ന അഖിൽ സജീവനെ സാമ്പത്തിക തിരിമറിയെത്തുടർന്ന്‌ രണ്ട് വർഷംമുമ്പ്‌ ചുമതലകളിൽനിന്ന്‌ നീക്കിയിരുന്നു. പരാതിയിൽ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമുണ്ടെന്ന്‌ പറഞ്ഞതനുസരിച്ച്‌ അഖിൽ മാത്യുവിനോട്‌ മന്ത്രി വിശദീകരണം തേടി.

തന്റെ പേര് മനപ്പൂർവം വലിച്ചിഴച്ചതാണെന്ന്‌ അഖിൽ പറഞ്ഞു. ഇതോടെ പ്രൈവറ്റ്‌ സെക്രട്ടറി 23ന്‌ ഡിജിപിക്ക്‌ പരാതി നൽകി. അഖിൽ മാത്യു കന്റോൺമെന്റ്‌ പൊലീസിലും പരാതി നൽകി. ആൾമാറാട്ടം നടന്നതായി ബുധനാഴ്ച കന്റോൺമെന്റ്‌ പൊലീസ്‌ സ്‌റ്റേഷനിലെത്തി അഖിൽ മൊഴി നൽകി.

പൊലീസിൽ പരാതിപ്പെടാനില്ലെന്ന്‌ ഹരിദാസൻ
നാഷണൽ ആയുഷ്‌ മിഷൻവഴി താൽക്കാലിക ഡോക്ടർ നിയമനത്തിന്‌ പണം നൽകി വഞ്ചിക്കപ്പെട്ടെങ്കിലും പൊലീസിൽ പരാതി നൽകുന്നില്ലെന്ന്‌ മന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയ റിട്ട. അധ്യാപകൻ ഹരിദാസൻ. ഇനി അതിന്റെ പിറകെ പോകുന്നില്ലെന്നും ഹരിദാസൻ മാധ്യമങ്ങളോട്‌ പറഞ്ഞു. താൽക്കാലിക നിയമനമാണെങ്കിലും സ്ഥിരപ്പെടുത്താമെന്ന്‌ പത്തനംതിട്ട സ്വദേശിയായ അഖിൽ സജീവാണ്‌ പറഞ്ഞത്‌. കുറച്ചു പണംനൽകി. മെയിൽവഴി നിയമന ഉത്തരവും ലഭിച്ചു. എന്നാൽ ജോലി ലഭിച്ചില്ല. വ്യാജ മെയിലാണ്‌ എന്നു വിശ്വസിക്കുന്നില്ലെന്നും ഹരിദാസൻ പറഞ്ഞു. അതേസമയം, വണ്ടൂർ ചേതന ആശുപത്രിയിലേക്കുള്ള നിയമനം നേരത്തെ പൂർത്തിയായതാണെന്ന്‌ ആയുഷ്‌ മിഷൻ ജില്ലാ പ്രോഗ്രാംമാനേജർ ഡോ. സുനിത പറഞ്ഞു. ഈ പറഞ്ഞ വ്യക്തിക്ക്‌ മെയിൽവഴിയോ അല്ലാതെയോ നിയമന ഉത്തരവ്‌ നൽകിയിട്ടില്ല. അവർ ജോലിക്ക്‌ അപേക്ഷിച്ചതായും അറിയില്ല. ആയുഷ്‌ മിഷൻ ആണ്‌ നിയമനം നടത്തുന്നത്‌ എൻഎച്ച്‌എം അല്ല–- ഡോ. സുനിത പറഞ്ഞു.

തട്ടിപ്പുകാരന്‌ സിഐടിയുവുമായി ബന്ധമില്ല
സാമ്പത്തിക തട്ടിപ്പിന്‌ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ്‌ സെക്രട്ടറി കൂട്ടുനിന്നെന്ന ആരോപണം വസ്‌തുതാവിരുദ്ധമെന്ന്‌ സിഐടിയു. തട്ടിപ്പുകാരനായ അഖിൽ സജീവിന്‌ സിഐടിയുവുമായി ബന്ധമില്ല. രണ്ടുവർഷം മുമ്പ്‌ ഓഫീസിൽ സഹായി ആയിരുന്നു. ബാങ്കിലേക്കുള്ള പണം അടയ്‌ക്കാതെ വ്യാജസ്ലിപ്പ്‌ സിഐടിയു ഓഫീസിൽ ഏൽപ്പിച്ച്‌ തട്ടിപ്പ്‌ നടത്തിയ ഇയാളെ ജോലിയിൽനിന്ന്‌ പുറത്താക്കിയതാണ്‌. രണ്ടുലക്ഷം രൂപയാണ്‌ അഖിൽ കൈക്കലാക്കിയത്‌. ഇതിൽ പൊലീസ്‌ കേസുമുണ്ട്‌. ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്‌ ചെക്ക്‌ മോഷ്‌ടിച്ചതിലും പണം തട്ടിച്ചതിലുമാണ്‌ കേസ്‌.
നിരവധി തട്ടിപ്പുകളിൽ അഖിൽ സജീവ്‌ ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ പിന്നീട്‌ അറിഞ്ഞു. പണ്ടെങ്ങോ ഓഫീസിലുണ്ടായിരുന്നയാൾ തട്ടിപ്പ്‌ നടത്തിയതിന്റെ ഉത്തരവാദിത്വം സിഐടിയുവിന്റെ പേരിലാക്കാനാണ്‌ മാധ്യമശ്രമം. സംഭവങ്ങൾ വളച്ചൊടിച്ച്‌ സിഐടിയുവിനെയും മന്ത്രി വീണാ ജോർജിനെയും അപമാനിക്കാനാണ്‌ ശ്രമിക്കുന്നതെന്നും ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ പ്രസ്‌താവനയിൽ പറഞ്ഞു.

ഇ– മെയിൽ വിലാസവും വ്യാജം

കൈക്കൂലിവാങ്ങി ആയുഷ് മിഷനിൽ മലപ്പുറം ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫീസറാക്കാമെന്നുപറഞ്ഞ്‌ തട്ടിപ്പ്‌നടത്തിയ സംഭവത്തിൽ നിയമന ഉത്തരവ്‌ ലഭിച്ചെന്നു പറയുന്ന ഇ–- മെയിലും വ്യാജം. ജില്ലാ മിഷന്റെ ഔദ്യോഗിക മെയിൽ ഐഡി dpmayushmlp@gmail.com ആണ്‌. ഉദ്യോഗാർഥിക്ക്‌ ഇതിൽനിന്നല്ല മെയിൽ വന്നത്‌. ലോഗോ ആകട്ടെ നാഷണൽ ഹെൽത്ത് മിഷന്റേതും. ജില്ലകളിൽ താൽക്കാലിക നിയമനം നടത്തുന്നതിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിന്‌ ബന്ധമില്ലെന്നിരിക്കെയാണ്‌ മലപ്പുറത്ത്‌ ഡോക്ടറും കുടുംബവും കബളിപ്പിക്കപ്പെട്ടത്‌. ഇ–- മെയിൽ സന്ദേശത്തിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ നമ്പർ സി-29/2023/എംഎൽപി/എൻഎഎം എന്നതാണ്. ഇത് കഴിഞ്ഞ മാർച്ച്‌ എട്ടിന്‌ പിജി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ക്ഷണിച്ച അപേക്ഷയാണ്‌. ഈ പോസ്‌റ്റിൽ നേരത്തേതന്നെ നിയമനവും നടന്നു. എന്നാൽ, പരാതിക്കാരി അപേക്ഷ നൽകിയത്‌ ബിരുദ യോഗ്യതയിലുള്ള ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേക്കാണ്. ഇവർക്ക്‌ മേൽപ്പറഞ്ഞ നോട്ടിഫിക്കേഷൻ നമ്പർ പ്രകാരം അപേക്ഷിക്കാനുള്ള യോഗ്യതയുമില്ല.

തിരക്കഥയിലെ മറ്റൊരു ദയനീയമായ പാളിച്ച നോക്കുക.

ഹരിദാസൻ പറയുന്നതനുസരിച്ച് അഖിൽ മാത്യുവിന്റെ ഈ ചിത്രമാണ് അയാൾക്ക് പണം നൽകാനുള്ള ആളെ തിരിച്ചറിയാനായി വാട്സാപ്പിൽ അയച്ചു കിട്ടുന്നത്. അങ്ങനെയാണ് ഹരിദാസൻ ആളെ കണ്ട് ബോധ്യപ്പെട്ട് “ഏപ്രിൽ 10” ന് പണം നൽകുന്നത്.

ചിത്രത്തിൽ കാണുന്ന അഖിൽ മാത്യുവിന്റെ ഫോട്ടോ ഹൃദ്യം കാമ്പെയ്നിൽ അപ്‌ലോഡ് ചെയ്ത പ്രൊഫൈൽ ഫോട്ടോ ആണ്. റിപ്പോർട്ടർ ചാനൽ ലോഞ്ചിങ്ങിൽ ഹൃദ്യം പദ്ധതിയെ തകർക്കാൻ അവർ നടത്തിയ ഗൂഡാലോചന പൊളിച്ചാണ് നമ്മൾ ഇവിടെ ഹൃദ്യം ഫോട്ടോഫ്രെയിം കാമ്പെയ്ൻ നടത്തുന്നത്. അത് ഇക്കഴിഞ്ഞ ജൂലൈ ആദ്യ വാരം ആയിരുന്നു.

അതായത് ഇക്കഴിഞ്ഞ ജൂലൈയിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ അതിനും മൂന്നു മാസം മുൻപ് കണ്ടിട്ടാണ് ഹരിദാസൻ “മാസ്റ്റർ” പണം നൽകിയതത്രെ.

ഇയാൾക്ക് ഓർമ്മക്കും കണ്ണിനും മാത്രമല്ല പ്രശ്നം.

മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്‌ അംഗം അഖിൽ മാത്യുവിന്‌ സെക്രട്ടറിയറ്റ്‌ പരിസരത്ത്‌ കൈക്കൂലി നൽകിയെന്ന്‌ ആരോപണമുന്നയിച്ച ഹരിദാസൻ വീണ്ടും മൊഴി മാറ്റി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആരോപണം കളവാണെന്ന്‌ തെളിഞ്ഞിരുന്നു. ദൃശ്യങ്ങളിൽ ഹരിദാസനും ബാസിതും മാത്രമാണുള്ളത്‌. മറ്റാരെയും കാണാത്തതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ അവിടെ വച്ചല്ല പണം നൽകിയതെന്നാണ്‌ ഹരിദാസൻ ഇപ്പോൾ പറയുന്നത്‌. വ്യക്തതക്കായി സെക്രട്ടറിയറ്റിന്‌ പുറത്തെ സിസിടിവി കാമറകൾ പൊലീസ്‌ തിങ്കളാഴ്‌ച പരിശോധിക്കും.

ദൃശ്യങ്ങൾ കാണിച്ച്‌ ചോദ്യം ചെയ്തപ്പോൾ, അഖിൽ സജീവിന്റെ നിർദേശപ്രകാരം പ്രസ്‌ക്ലബ് ഭാഗത്തേക്ക്‌ നടന്നെന്നും എതിരെ വന്ന അഖിൽ മാത്യുവെന്ന്‌ പരിചയപ്പെടുത്തിയ വ്യക്തിക്ക്‌ പണം നൽകിയെന്നുമായി. ഹരിദാസനൊപ്പമെത്തിയ ബാസിത്‌ ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങളുണ്ട്‌. അഖിൽ സജീവിനോടാണ്‌ സംസാരിച്ചതെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. അഖിൽ സജീവ്‌ പറഞ്ഞതനുസരിച്ചാണ്‌ ബാസിത്‌ തന്റെയടുത്തുനിന്ന്‌ മാറിയതെന്നാണ്‌ ഹരിദാസൻ പറയുന്നത്‌. എക്‌സിറ്റ്‌ ഗേറ്റിനടുത്തേക്ക്‌ പോകാൻ പറഞ്ഞത്‌ പ്രകാരം താൻ പുറത്തേക്ക്‌ നടന്നെന്നും ഓട്ടോറിക്ഷ സ്റ്റാൻഡിന്‌ സമീപത്തെത്തിയപ്പോൾ എതിരെ വന്നയാൾ അഖിൽ മാത്യുവെന്ന്‌ സ്വയം പരിചയപ്പെടുത്തി പണം വാങ്ങിയെന്നുമാണ്‌ ഹരിദാസൻ പറയുന്നത്‌. ഇത്തരത്തിലൊരു കൂടിക്കാഴ്‌ചയുണ്ടായോ എന്ന്‌ കണ്ടെത്താനാണ്‌ സെക്രട്ടറിയറ്റിന്‌ പുറത്തുള്ള കാമറാദൃശ്യങ്ങൾ പരിശോധിക്കുന്നത്‌.

മന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്താൻ പ്രതികൾ ചേർന്ന്‌ തയ്യാറാക്കിയ തിരക്കഥയാണോ കൈക്കൂലി ആരോപണമെന്ന സംശയവും ബലപ്പെടുകയാണ്‌. അഖിൽ സജീവിനും കോഴിക്കോട്‌ സ്വദേശി ലെനിൻ രാജിനും ഹരിദാസൻ ഗൂഗിൾ പേ വഴി 75,000 രൂപ കൈമാറിയിട്ടുണ്ട്‌. ഇതല്ലാതെ മറ്റ്‌ പണമിടപാടുകൾ നടന്നതായി കാണുന്നില്ല. സെക്രട്ടറിയറ്റിന്‌ സമീപത്ത്‌ പ്ലാസ്റ്റിക്‌ സഞ്ചിയിൽ പൊതിഞ്ഞ്‌ ഒരു ലക്ഷം രൂപയുമായി വന്നുവെന്നാണ്‌ ഹരിദാസൻ പൊലീസിന്‌ നൽകിയ മൊഴി. എന്നാൽ, ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ ഹരിദാസന്റെ കൈവശം ഒന്നുമില്ലെന്ന്‌ ദൃശ്യങ്ങളിൽ വ്യക്തമാണ്‌.

വ്യാജനിയമന തട്ടിപ്പ് കേസില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍വച്ച് പണം കൈമാറിയെന്ന ആരോപണത്തില്‍ ഉരുണ്ടുകളിച്ച് ഹരിദാസന്‍. ഒന്നും ഓര്‍മ്മയില്ലെന്ന് ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കി. പണം വാങ്ങിയ ആളെ കൃത്യമായി ഓര്‍ക്കുന്നില്ലെന്നാണ് ഹരിദാസന്റെ മൊഴി.
ഹരിദാസനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായത്. ബാസിത് ഇതുവരെ ഹാജരായില്ല.
അതേസമയം അഖിൽ സജീവിൻെറ മൊഴി പ്രകാരം കോഴിക്കോട്‌ സംഘത്തിലെ അഞ്ച്‌ പേർക്കെതിരെ കേസെടുത്തു. ലെനിൽ, ബാസിത്‌, റയീസ്‌, ശ്രീരൂപ്‌, സാദിഖ്‌ എന്നിവർക്കെതിരെയാണ്‌ പത്തനംതിട്ട്‌ പൊലീസ്‌ കേസെടുത്തത്‌. രണ്ട്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. തട്ടിക്കൊണ്ടുപോയി മർദിച്ചതിനാണ്‌ കേസ്‌.
ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്‌ അംഗത്തിനെതിരെ ആരോപണമുന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസന്റെ ഒളിവ്‌ ജീവിതത്തിൽ ദുരൂഹത. മന്ത്രി ഓഫീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ തകർന്നതോടെയാണ്‌ ഹരിദാസൻ ഫോൺ സ്വിച്ച്‌ ഓഫാക്കി മുങ്ങിയത്‌. ഗൂഢാലോചനയിൽ പ്രതിസ്ഥാനത്തേക്ക്‌ നീങ്ങുന്നുവെന്ന ഘട്ടത്തിലാണിത്. ഹരിദാസനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
കഴിഞ്ഞ ദിവസം ബാസിതിനെയും അഭിഭാഷകനായ എം കെ റയീസിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനൊപ്പം ഹരിദാസനോടും തിരുവനന്തപുരത്ത്‌ എത്താൻ നിർദേശിച്ചിരുന്നു. എന്നാൽ, എത്തിയില്ല. ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണ്. അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമാണ്‌ ഹരിദാസൻ നടത്തുന്നതെന്ന്‌ പൊലീസ്‌ കരുതുന്നു.
മാറിമറഞ്ഞ മൊഴി
സെക്രട്ടറിയറ്റ്‌ പരിസരത്തുവച്ച്‌ കൈക്കൂലി നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. സിസിടിവി ദൃശ്യങ്ങളിൽ പണം നൽകുന്ന ദൃശ്യങ്ങളില്ലെന്ന്‌ കണ്ടെത്തിയതോടെ ഇത്‌ തിരുത്തി. സെക്രട്ടറിയറ്റിനു പുറത്ത്‌ റോഡിൽവച്ച്‌ എതിരെ നടന്നുവന്ന അഖിൽ മാത്യുവെന്നയാൾക്ക്‌ കൈക്കൂലി നൽകിയെന്നായി പുതിയ മൊഴി. റോഡിലെ സിസിടിവികളിൽ നടത്തിയ പരിശോധനയിലും ഹരിദാസൻ പറയുന്നത്‌ പ്രകാരമുള്ള ദൃശ്യങ്ങളില്ല. ആൾമാറാട്ടം നടത്തി ഹരിദാസനിൽനിന്ന്‌ പണം തട്ടിയെടുത്തതാകാം എന്ന സംശയം നേരത്തേ പൊലീസിനുണ്ടായിരുന്നു. എന്നാൽ, സെക്രട്ടറിയറ്റ്‌ പരിസരത്ത്‌ ആർക്കും പണം കൊടുത്തിട്ടില്ലെന്ന്‌ ബോധ്യമായി.
മാറിമറഞ്ഞ മൊഴി
സെക്രട്ടറിയറ്റ്‌ പരിസരത്തുവച്ച്‌ കൈക്കൂലി നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. സിസിടിവി ദൃശ്യങ്ങളിൽ പണം നൽകുന്ന ദൃശ്യങ്ങളില്ലെന്ന്‌ കണ്ടെത്തിയതോടെ ഇത്‌ തിരുത്തി. സെക്രട്ടറിയറ്റിനു പുറത്ത്‌ റോഡിൽവച്ച്‌ എതിരെ നടന്നുവന്ന അഖിൽ മാത്യുവെന്നയാൾക്ക്‌ കൈക്കൂലി നൽകിയെന്നായി പുതിയ മൊഴി. റോഡിലെ സിസിടിവികളിൽ നടത്തിയ പരിശോധനയിലും ഹരിദാസൻ പറയുന്നത്‌ പ്രകാരമുള്ള ദൃശ്യങ്ങളില്ല. ആൾമാറാട്ടം നടത്തി ഹരിദാസനിൽനിന്ന്‌ പണം തട്ടിയെടുത്തതാകാം എന്ന സംശയം നേരത്തേ പൊലീസിനുണ്ടായിരുന്നു. എന്നാൽ, സെക്രട്ടറിയറ്റ്‌ പരിസരത്ത്‌ ആർക്കും പണം കൊടുത്തിട്ടില്ലെന്ന്‌ ബോധ്യമായി.
ഗൂഢാലോചനയിലും പങ്ക്
വ്യാജ ഇ–- മെയിലിൽനിന്നാണ്‌ നിയമന ഉത്തരവ്‌ ലഭിച്ചത്‌ എന്ന്‌ ബോധ്യമായശേഷമാണ്‌ ബാസിതും ഹരിദാസനും സെക്രട്ടറിയറ്റിൽ എത്തിയതും അഖിൽ മാത്യുവിനെതിരെ പരാതിപ്പെടുന്നതും. അഖിൽ മാത്യുവിന്‌ പണം നൽകിയിട്ടില്ല എന്ന പരാതി തുടക്കത്തിൽ ഉന്നയിച്ചിരുന്നുമില്ല. പിന്നീട്‌ നൽകിയ പരാതിയിലാണ്‌ അഖിൽ മാത്യുവിന്‌ പണം നൽകിയെന്ന്‌ ഹരിദാസൻ ആരോപിക്കുന്നത്‌. അഖിൽ മാത്യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലുമായി സഹകരിക്കാൻ ഹരിദാസൻ തയ്യാറായില്ല.
റയീസ്‌ 14 ദിവസം റിമാൻഡിൽ
ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ കോഴിക്കോട്‌ സ്വദേശി എം കെ റയീസിനെ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു. പ്രതിയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്യണമെന്ന്‌ കന്റോൺമെന്റ്‌ പൊലീസ്‌ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിയിൽ ആവശ്യപ്പെട്ടു. സമാന രീതിയിലുള്ള മറ്റ്‌ കുറ്റകൃത്യങ്ങളിൽ റയീസ്‌ ഏർപ്പെട്ടിട്ടുണ്ട്. ആയുഷ്‌ മിഷന്റെ പേരിൽ വ്യാജ മെയിൽ ഐഡി നിർമിച്ച പ്രതിക്ക്‌ ജാമ്യം നൽകരുത്. പ്രധാന പ്രതികളെ അറസ്റ്റ്‌ ചെയ്‌ത്‌ റയീസിനൊപ്പംചോദ്യംചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.
ഫോണിൽ നിർണായക വിവരം
റയീസിന്റെ ഫോണിൽ നിർണായക വിവരങ്ങളുണ്ടെന്ന്‌ റിമാൻഡ്‌ റിപ്പോർട്ടിൽ പറയുന്നു. ഈ ഫോൺ ഒന്നാംപ്രതി അഖിൽ സജീവും ഉപയോഗിച്ചിരുന്നു. ഹരിദാസ്‌, അഖിൽ സജീവ്‌, ബാസിത്‌ എന്നിവരെ ഇതിൽനിന്ന്‌ നിരന്തരംവിളിച്ചിട്ടുണ്ട്‌. എന്നാൽ, മന്ത്രിയുടെ പേഴ്‌സണൽ അസിസ്‌റ്റന്റ്‌ അഖിൽ മാത്യുവിനെ വിളിച്ചിട്ടുമില്ല.അഖിൽ മാത്യുവിന്റെ അക്കൗണ്ട്‌ പൊലീസ്‌ പരിശോധിച്ചെങ്കിലും പരാതിയിൽപറയുന്ന തരത്തിലുള്ള പണമിടപാട്‌ നടന്നതായി കണ്ടെത്താനായില്ല. പ്രതികളുടെ ഫോണിലേക്ക്‌ ഹരിദാസന്റെ മരുമകളുടെ അക്കൗണ്ടിൽനിന്ന്‌ പണം അയച്ചിട്ടുണ്ട്.