ഇടതുപക്ഷം ഹൃദയപക്ഷം എന്നുള്ളത് വെറുമൊരു വാക്കല്ല... മുരളി എസ് കെയുടെ കുറിപ്പ്

ഇടതുപക്ഷത്തെപ്പറ്റിയും മന്ത്രി എം ബി ​രാജേഷിനെ കുറിച്ചും ഹൃദ്യമായ കുറിപ്പുമായി എഴുത്തുകാരൻ മുരളി എസ് കെ. ഒരു കുടുംബത്തിന്റെ അവസ്ഥയെപ്പറ്റി ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടപ്പോൾ മന്ത്രിയിൽ നിന്നു ലഭിച്ച പ്രതികരണത്തെക്കുറിച്ചാണ് കുറിപ്പ്. മന്ത്രി കാണുമെന്നോ മറുപടി ലഭിക്കുമെന്നോ കരുതിയല്ലെന്നും എന്നാൽ സംഭവം അന്വേഷിക്കാനായി അധികാരികളെ ചുമതലപ്പെടുത്തിയെന്ന മറുപടി വന്നതായും മുരളി എസ് കെ കുറിപ്പിൽ പറയുന്നു. ഓരോ ഫയലും ഓരോ ജീവിതങ്ങൾ തന്നെയാണെന്ന് മനസിലാക്കി പ്രവർത്തിക്കുന്ന സർക്കാരാണ് ഇടതുപക്ഷമെന്നും ഹൃദയപക്ഷം എന്ന് ഉറപ്പിച്ച് പറയാമെന്നും കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണരൂപം

ഇടതുപക്ഷം ഹൃദയപക്ഷം എന്നുള്ളത് വെറുമൊരു വാക്കല്ല. അമ്പലപ്പാറയിലെ കുടുംബത്തിന്റെ ഒരു ബുദ്ധിമുട്ട് ഇന്ന് (01.10.2023) 5 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്കിൽ ഒരു കുറിപ്പായി ഇട്ടു. മന്ത്രി കാണുമെന്നോ മറുപടി ലഭിക്കുമെന്നോ കരുതിയില്ല. എന്നാൽ 5 മണിക്ക് ഇട്ട പോസ്റ്റിന് 9 മണിയോടെ മന്ത്രിയുടെ മറുപടി വന്നു. പാലക്കാട് ജില്ലാ ജോയിന്റ് ഡയറക്ടറെ പരിശോധിക്കാനുള്ള ചുമതല കൊടുത്തെന്നു പറഞ്ഞുകൊണ്ട്.

വേണമെങ്കിൽ അവഗണിച്ചു കളയാവുന്ന, അവഗണിച്ചാലും ഒന്നും തന്നെ സംഭവിക്കാത്ത ഒരു എഫ്ബി കുറിപ്പിൽ ഇടപെടുകയും ജില്ലാ ഓഫീസറെ തന്നെ ചുമതല പെടുത്തുകയും ചെയ്തപ്പോൾ ഉറപ്പിച്ചു പറയാം ഇതാണ് ഹൃദയപക്ഷം. ഓരോ ഫയലും ഓരോ ജീവിതങ്ങൾ തന്നെയാണെന്ന് മനസിലാക്കി പ്രവർത്തിക്കുന്ന സർക്കാർ.
image
ഞാൻ ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ചുവെന്ന് ഏഷ്യാനെറ്റിലെ അവതാരകൻ രാത്രി ചർച്ചയിൽ ആക്ഷേപിച്ചതായി അറിഞ്ഞു. വേഗം കൂട്ടിയും കുറച്ചുമെല്ലാം ഓടി എന്നായിരുന്നു... | By MB RajeshFacebook

എം ബി രാജേഷിന്റെ വികസന പ്രവർത്തനങ്ങൾ എൽ ഡി എഫ് സർക്കാരിന്റെ മുന്നോട് പോകലിന് എല്ലാത്തരത്തിലും മുന്നേറാന് സാധ്യമായതാണ്